Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ബന്ധുവായ ലിസി കൊണ്ടുപോയതു പ്രസവശുശ്രൂഷയ്ക്ക്; നിരവധി പേർക്കു പങ്കുവയ്ക്കപ്പെട്ട 14കാരി മരിക്കുന്നത് എയ്ഡ്‌സ് ബാധിച്ച്:പൂവരണി പീഡനം വെറുമൊരു പീഡനക്കേസല്ല

എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ബന്ധുവായ ലിസി കൊണ്ടുപോയതു പ്രസവശുശ്രൂഷയ്ക്ക്; നിരവധി പേർക്കു പങ്കുവയ്ക്കപ്പെട്ട 14കാരി മരിക്കുന്നത് എയ്ഡ്‌സ് ബാധിച്ച്:പൂവരണി പീഡനം വെറുമൊരു പീഡനക്കേസല്ല

കോട്ടയം: ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി എയ്ഡ്‌സ് ബാധിച്ചു മരിച്ച പതിനാലുകാരിയെ വീട്ടിൽ നിന്നു കൂട്ടിക്കൊണ്ടു പോയത് പ്രസവിച്ചു കിടക്കുന്ന യുവതിയെ ശുശ്രൂഷിക്കാനെന്ന വ്യാജേന. പൂവരണി പെൺവാണിഭക്കേസിൽ ഒന്നാം പ്രതിയായ ലിസിയുടെ മകളെ പരിചരിക്കാനെന്നു പറഞ്ഞാണു പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നത്.

കുട്ടിയുടെ ബന്ധുവായ ലിസി തന്നെയാണു പെൺകുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയത്. പിന്നീടു പെൺകുട്ടിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പണത്തിനു വേണ്ടി പലർക്കും കൈമാറുകയായിരുന്നു. പാലായിലെ ഒരു എയ്ഡഡ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി.

2007 ഓഗസ്റ്റ് മുതൽ 2008 മെയ്‌ വരെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായ പതിനാലുകാരി ഒടുവിൽ എയ്ഡ്സ് ബാധിച്ചാണു മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. പെൺകുട്ടിയുടെ അമ്മ അറിയിച്ചതനുസരിച്ച് ഗാന്ധിനഗറിലെ സാന്ത്വനം ഡയറക്ടർ ആനി ബാബു അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദനു പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതോടെയാണ് സംഭവം ലോകമറിഞ്ഞത്.

ചങ്ങനാശേരി സിഐ ആയിരുന്ന പി. ബിജോയ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. അദ്ദേഹം ഡിവൈ.എസ്‌പിയായി സ്ഥാനക്കയറ്റം ലഭിച്ച് ക്രൈംബ്രാഞ്ചിലേക്കു പോയെങ്കിലും സർക്കാർ പ്രത്യേക ഉത്തരവിലൂടെ അന്വേഷണച്ചുമതലയിൽ നിലനിർത്തി. അദ്ദേഹമാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് 366 എ വകുപ്പും പെൺകുട്ടിയെ പണത്തിനു വേണ്ടി വിൽപന നടത്തിയതിന് 373, 372 വകുപ്പുകളും ക്രിമിനൽ ഗൂഢാലോചനയ്ക്ക് 120 ബി വകുപ്പുമാണു പ്രതികൾക്കെതിരേ ചുമത്തിയത്.

കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത് 183 പേരുടെ സാക്ഷിപ്പട്ടികയാണ്. സാക്ഷിപ്പട്ടികയുടെ വ്യാപ്തിയിൽ സംസ്ഥാനത്തെ വലിയ കേസായിരുന്നു ഇത്. സാക്ഷികളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കേസാണ് ഇത്. പ്രതിപ്പട്ടികയിലുണ്ടായിരുന്നത് പന്ത്രണ്ടുപേർ. ശിക്ഷിക്കപ്പെടുന്നത് അവരിൽ ആറു പേർ. പ്രതികളിലൊരാൾ വിചാരണയ്ക്കിടെ ജീവനൊടുക്കി. കേസിലെ പത്താം പ്രതിയായ നെയ്യാറ്റിൻകര സ്വദേശി ഉല്ലാസാണു കേസ് വിസ്താരവേളയിൽ ജീവനൊടുക്കിയത്. സാക്ഷികളിൽ 127 പേരെയാണു കോടതി വിസ്തരിച്ചത്. ഇതിൽ പകുതിയിലധികം പേരും കൂറുമാറിയിരുന്നു. ചങ്ങനാശേരി കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്ന മൂന്നാം സാക്ഷി മണർകാട് മൂലയിൽ കുന്നുംപുറം വീട്ടിൽ നാരായണൻ ഉണ്ണിയുടെ മകൾ അനശ്വര (അമ്പിളി) വിചാരണയ്ക്കിടെ കൂറുമാറി. 2014 ഏപ്രിൽ 29-നു തുടങ്ങിയ വിചാരണ 2 വർഷം കൊണ്ടാണു പൂർത്തിയായത്. പ്രതികളുടെ വിചാരണ രാത്രി എട്ടുവരെ നീട്ടിയ സവിശേഷതയും ഈ കേസിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP