Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂയംകുട്ടിയിൽ കാട്ടാനാക്രമണം രൂക്ഷം; ആദിവാസികൾ ഭീതിയിൽ; വിവിഭവം ശേഖരിക്കാനിറങ്ങിയ രണ്ട് പേർക്ക് ആനകളുടെ ആക്രമണത്തിൽ പരിക്ക്

പൂയംകുട്ടിയിൽ കാട്ടാനാക്രമണം രൂക്ഷം; ആദിവാസികൾ ഭീതിയിൽ; വിവിഭവം ശേഖരിക്കാനിറങ്ങിയ രണ്ട് പേർക്ക് ആനകളുടെ ആക്രമണത്തിൽ പരിക്ക്

കോതമംഗലം : കാട്ടാനകളുടെ ആക്രമണത്തിൽ രണ്ട് ആദിവാസികൾക്ക് പരിക്ക്. പൂയംകുട്ടി പിണവൂർ കുടി വെളിയത്ത് പറമ്പ് ഭാഗത്ത് താമസക്കാരായ ആഞ്ഞിലിമൂട്ടിൽ സന്തോഷ്(28), ചിറക്കൽ വൽസലൻ (35) എന്നിർക്കാണ് പരിക്കേറ്റത്.

പൂയംകുട്ടി നേര്യമംഗലംവനമേഖലകൾ അതിർത്തി പങ്കിടുന്ന പിണവൂർ കുടിവെളിയത്തു പറമ്പിലായായിരുന്നു സംഭവം. വെളിയത്തു പറമ്പ് വന അതിർത്തിയിൽതാമസിക്കുന്ന ഇവർ വനവിഭങ്ങൾ ശേഖരിക്കുന്നതിനായി രാവിലെ പുറത്തിറങ്ങിയപ്പോൾ വീടിനു സമീപം വച്ച് എട്ടോളം ആനകളുടെ മുന്നിൽപ്പെടുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു.

കാട്ടാ നകൾ ആക്രമിക്കുന്നതിനായി പുറകെ എത്തിയതോടെ ഇവർ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടുന്നതിനിയിലാണ് പരിക്കേറ്റത്.വിവരമറിഞ്ഞ ത്തിയ നാട്ടുകാർ ആന കുട്ടത്തെ തുരത്തിയ ശേഷം പരിക്കേറ്റവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൂയംകുട്ടി, നേര്യമം ഗലം, തുണ്ടം, വടാട്ടുപാറ പ്രദേശങ്ങളിൽ കാട്ടാനകളുടെ ശല്യം അടുത്തിടെ വർദ്ധിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപ് തുണ്ടത്തും പൂയംകുട്ടിയിലും രാത്രി ബൈക്ക് യാത്രക്കാരെ കാട്ടാനകൂട്ടങ്ങൾ ആക്രമിച്ചിരുന്നു.തലനിരക്കാണ് ബൈക്ക് യാത്രക്കാർ അന്ന് രക്ഷപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് രാത്രികാലത്ത് ആനകൾ ജനസഞ്ചാര ഉള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോയെന്ന് ഇപ്പോൾനിരീക്ഷിക്കുന്നുണ്ട്. കടുത്തവേനൽ ആകുമ്പോഴേ മുൻ കാലങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകാറുള്ളൂ. എന്നാൽ ഇപ്പോൾ കാട്ടിലെ കുടി വെള്ളക്ഷാമമാണ് കാട്ടാനകൾ പുറത്തിറങ്ങാൻ കാരണമെന്നാണ് വനപാലകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP