Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം ഐഎസ്എസ്... പിന്നെ പോപ്പുലർ ഫ്രണ്ട്.. അതുകഴിഞ്ഞ് എസ്ഡിപിഐ; കേരളത്തിലെ ഇസ്ലാമിക തീവ്രവാദികൾ സുരക്ഷാഭീഷണിയാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം; പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിച്ചേക്കും

ആദ്യം ഐഎസ്എസ്... പിന്നെ പോപ്പുലർ ഫ്രണ്ട്.. അതുകഴിഞ്ഞ് എസ്ഡിപിഐ; കേരളത്തിലെ ഇസ്ലാമിക തീവ്രവാദികൾ സുരക്ഷാഭീഷണിയാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം; പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിച്ചേക്കും

തിരുവനന്തപുരം: ആഭ്യന്തര സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ ചുവട് പിടിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. ആഗോളഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്‌സും നിരോധിത തീവ്രവാദസംഘടനയായ സിമിയുമായി രഹസ്യബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമാണ് നീക്കം.

രാജ്യത്ത് സമീപകാലത്തു നടന്ന ബോംബ് സ്‌ഫോടനപരമ്പരകൾക്കു ചുക്കാൻ പിടിച്ചവർ പോപ്പുലർ ഫ്രണ്ടിന്റെ ചില ഉന്നതനേതാക്കളെ ബന്ധപ്പെട്ടിരുന്നതായും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനു വിവരം ലഭിച്ചു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന നിലപാടിലാണു കേരളവും. ഇതോടെ കാര്യങ്ങൾ കേന്ദ്രത്തിന് അനുകൂലമായി. ഉടൻ തീരുമാനം വരുമെന്നാണ് സൂചന. എസ്ഡിപിഐയുടെ പ്രവർത്തനങ്ങളേയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനശൈലിയും സാമ്പത്തികസ്രോതസും സംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ചിരുന്നു. ഇതെല്ലാം വിശദമായി പരിശോധിച്ചാണ് നിരോധനത്തിന് തയ്യാറെടുക്കുന്നത്.

ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട 1992 ഡിസംബർ ആറിനുശേഷം കേരളത്തിൽ രൂപംകൊണ്ട മുസ്ലിം തീവ്രവാദസംഘങ്ങളിൽ സംസ്ഥാനത്തു വേരാഴ്‌ത്തിയതു നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) മാത്രമായിരുന്നു. എൻ.ഡി.എഫാണു പിന്നീടു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയായി മാറിയത്. തമിഴ്‌നാട്ടിലെയും കർണാടകയിലെയും സമാനനിലപാടുകളുള്ള ഓരോ സംഘടനകളെക്കൂടി ചേർത്ത് 2006 നവംബർ 22നു ദേശീയരൂപമുണ്ടാക്കുകയും പേരുമാറ്റുകയുമായിരുന്നു. തമിഴ്‌നാട്ടിലെ മനിത നീതി പാഷറൈ (എം.എൻ.പി), കർണാടകയിലെ ഫോറെ ഫോർ ഡിഗ്‌നിറ്റി എന്നിവയാണ് എൻ.ഡി.എഫുമായി ചേർന്നത്. അബ്ദുൾ നാസർ മഅദനി ഉയർത്തിയ ദളിത്, പിന്നാക്ക, ന്യൂനപക്ഷ ഐക്യമെന്ന മുദ്രാവാക്യമാണിപ്പോൾ പോപ്പുലർ ഫ്രണ്ടും മുന്നോട്ടുവയ്ക്കുന്നത്.

2010 ജൂലൈ നാലിനു തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫസർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫണ്ട്രണായിരുന്നു. സിപിഐ(എം). പ്രവർത്തകൻ ബിനീഷിനെ നാദാപുരത്തു വെട്ടിക്കൊന്ന കേസിലും പ്രതിസ്ഥാനത്ത് അന്നത്തെ എൻ.ഡി.എഫ്. പ്രവർത്തകരായിരുന്നു. എൻ.ഡി.എഫിൽനിന്നു പോപ്പുലർ ഫ്രണ്ടിലേക്കുള്ള മാറ്റത്തിനൊപ്പം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്ന രാഷ്ട്രീയകക്ഷിയും രൂപീകരിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിച്ച എസ്.ഡി.പി.ഐ. രണ്ടരലക്ഷത്തോളം വോട്ട് നേടിയിരുന്നു. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും ഒന്നാണെന്ന വിലയിരുത്തലിലും കേന്ദ്രം എത്തിക്കഴിഞ്ഞു.

ബാബ്‌റി മസ്ജിദ് സംഭവത്തിനു മുമ്പുതന്നെ തെക്കൻകേരളത്തിൽ അബ്ദുൾ നാസർ മഅദനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സേവക് സംഘം (ഐ.എസ്.എസ്) രൂപംകൊണ്ടിരുന്നു. എന്നാൽ ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടശേഷം ഐ.എസ്.എസിനെ കേന്ദ്രസർക്കാർ നിരോധിച്ചു. ഐഎസ്എസിനെ നിരോധിച്ചതോടെ അബ്ദുൾ നാസർ മദനി പിഡിപിയെന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP