Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാട്‌സ്ആപ്പിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർ സൂക്ഷിക്കുക; സ്ത്രീകളും കുട്ടികളും അടങ്ങിയ ഗ്രൂപ്പിൽ ചിത്രമയച്ചയാൾ അഡ്‌മിന്റെ പരാതിയെ തുടർന്ന് അറസ്റ്റിൽ

വാട്‌സ്ആപ്പിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർ സൂക്ഷിക്കുക; സ്ത്രീകളും കുട്ടികളും അടങ്ങിയ ഗ്രൂപ്പിൽ ചിത്രമയച്ചയാൾ അഡ്‌മിന്റെ പരാതിയെ തുടർന്ന് അറസ്റ്റിൽ

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത യുവാവ് ഗ്രൂപ്പ് അഡ്‌മിന്റെ പരാതിയെത്തുടർന്ന് അറസ്റ്റിൽ. തൃശൂർ പാമ്പുർ ബ്രഹ്മകുളം സോണി ജോർജാ(45)ണു പിടിയിലായത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് ക്രിസ്ത്യൻ പുരോഹിതന്റെയും സ്ത്രീയുടെയും അശ്ലീല ചിത്രമാണ് അയച്ചത്.
കഴിഞ്ഞ ഡിസംബർ 19നാണു കേസിനാസ്പദമായ സംഭവം.

ഗ്രൂപ്പ് അഡ്‌മിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ പ്രതി ഒളിവിൽ പോയി. തൃശൂർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഒല്ലൂർ സി.ഐ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP