Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്കിന്റെയും ഇമെയിലിന്റെയും കാലമാണെങ്കിലും പണികിട്ടിയപ്പോൾ എസ്‌ഐക്ക് തുണയായത് പാവം പോസ്റ്റ് ഓഫീസ്; ആംബുലൻസ് ഡ്രൈവറുടെ ലൈസൻസ് അനാവശ്യമായി പിടിച്ചെടുത്തപ്പോൾ പിടിച്ചത് പുലിവാൽ; കടപ്പാക്കടയിൽ ട്രാഫിക് എസ്‌ഐ അടവ് പ്രയോഗിച്ച് തലയൂരിയ കഥയിങ്ങനെ

ഫേസ്‌ബുക്കിന്റെയും ഇമെയിലിന്റെയും കാലമാണെങ്കിലും പണികിട്ടിയപ്പോൾ എസ്‌ഐക്ക് തുണയായത് പാവം പോസ്റ്റ് ഓഫീസ്; ആംബുലൻസ് ഡ്രൈവറുടെ ലൈസൻസ് അനാവശ്യമായി പിടിച്ചെടുത്തപ്പോൾ പിടിച്ചത് പുലിവാൽ; കടപ്പാക്കടയിൽ ട്രാഫിക് എസ്‌ഐ അടവ് പ്രയോഗിച്ച് തലയൂരിയ കഥയിങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്

കൊല്ലം: കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം എന്ന് പറയാറുണ്ട്. രോഗിയെ വിളിക്കാൻ പോയ ഐസിയു ആംബുലൻസ് പിടിച്ചെടുത്ത എസ്‌ഐയാണ് തടിയൂരാൻ പഠിച്ച പണി പതിനെട്ടും പയറ്റിയത്. കൊല്ലം ട്രാഫിക് എസ്.ഐ അനൂപ് ചന്ദ്രനാണ് സന്നദ്ധ സംഘടനയായ ട്രാക്കിന്റെ ഐ.സി.യു ആംബുലൻസ് കടപ്പാക്കടയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. നഴ്‌സ് ചികിൽസാ ഉപകരണങ്ങൾ വാങ്ങാൻ പോയപ്പോൾ ആംബുലൻസ് സ്റ്റാർട്ടാക്കി റോഡരികിൽ പാർക്ക് ചെയ്തു എന്നതായിരുന്നു കുറ്റം. നോ പാർക്കിങ്ങിൽ പാർക്ക് ചെയ്തു എന്നു പറഞ്ഞ് ഡ്രൈവറുടെ ലൈസൻസ് പിടിച്ചുവാങ്ങി.

ആംബുലൻസ് അനാവശ്യമായി കസ്റ്റഡിയിലെടുത്ത എസ്.ഐയുടെ നടപടിയെ ചോദ്യം ചെയ്ത പൊതുപ്രവർത്തകരും സന്നദ്ധ സംഘടനപ്രവർത്തകരും ട്രാഫിക്ക് സ്റ്റേഷനിൽ എത്തി. ആംബുലൻസ് അനാവശ്യമായി കസ്റ്റഡിയിലെടുത്തതും രസീത് നൽകാതെ ലൈസൻസ് പിടിച്ചതും ഉചിതമായില്ലെന്ന് മേലുദ്യോഗസ്ഥർ ശാസിച്ചപ്പോൾ എസ്.ഐ പുതിയ അടവെടുത്തു. താൻ ലൈസൻസ് എടുത്തിട്ടില്ല. ആംബുലൻസ് ഡ്രൈവർ മാത്രമല്ല, മേലുദ്യോഗസ്ഥരും ഇതോടെ ഞെട്ടി.

പിന്നീട് എസ്.ഐയെ രണ്ടുപറായമെന്ന് കരുതി കാത്തിരുന്നവരെ കബളിപ്പിച്ച് ഇഷ്ടൻ പിൻവാതിലിലൂടെ മുങ്ങി. എവിടെ പോയെന്ന് സ്ഥലത്തെത്തിയ സി.ഐയ്ക്കും എ.സി.പിക്കും അറിയില്ല.തുടർന്ന് ലൈസെൻസ് എസ്.ഐ എടുത്തത് തന്നെയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. എസ്.ഐയുടെ കൈയിൽ നിന്ന് എങ്ങനെ ലൈസൻസ് പിടിച്ചെടുക്കുമെന്ന തലവേദനയിലായി മേലുദ്യോഗസ്ഥർ. താൻ എടുത്തില്ലെന്ന് ഉറച്ചു നിൽക്കുകയാണ് എസ്.ഐ. പക്ഷെ തൊട്ടടുത്ത ദിവസം പരാതിക്കാരനായ ആംബുലൻസ് ഡ്രൈവറെ തിരക്കി പോസ്റ്റുമാനെത്തി.

'ആരുടെയെങ്കിലും ലൈസൻസ് ലഭിച്ചാൽ അടുത്തുള്ള പോസ്റ്റ് ബോക്‌സിൽ ഇട്ടാൽ മതി. കൃത്യമായി വീട്ടിലെത്തിക്കും തപാൽ വകുപ്പ്.' ഈ സംവിധാനമാണ് എസ്.ഐ അനൂപ് തടി രക്ഷിക്കാൻ ഉപയോഗിച്ചത്.ഇതാണ് കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണം എന്ന് പറഞ്ഞത്.അതുപൊലീസുകാരെ വിശേഷിച്ച് പഠിപ്പിക്കേണ്ട കാര്യവുമില്ലല്ലോ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP