Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗീത ഗോപിനാഥിന്റെ നിയമനത്തെ എതിർത്ത് പ്രഭാത് പട്‌നായിക്കും; പുത്തൻ സാമ്പത്തിക നയങ്ങളുടെ കെണിയിൽ ഇടത് സർക്കാർ വീഴരുത്; മോദിയുടെ നയങ്ങൾ പിന്തുടർന്നാൽ ഇടതുസർക്കാരിന് ബദലുകൾ സാധ്യമാകില്ലെന്നും പട്‌നായിക്

ഗീത ഗോപിനാഥിന്റെ നിയമനത്തെ എതിർത്ത് പ്രഭാത് പട്‌നായിക്കും; പുത്തൻ സാമ്പത്തിക നയങ്ങളുടെ കെണിയിൽ ഇടത് സർക്കാർ വീഴരുത്; മോദിയുടെ നയങ്ങൾ പിന്തുടർന്നാൽ ഇടതുസർക്കാരിന് ബദലുകൾ സാധ്യമാകില്ലെന്നും പട്‌നായിക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഹാർവാഡ് യൂണിവേഴ്‌സിറ്റി അദ്ധ്യാപികയായ ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ പ്രഭാത് പട്‌നായിക് രംഗത്ത്. ഇടതുപക്ഷ സർക്കാർ നവ ഉദാരവൽക്കരണ നയങ്ങളുടെ പിന്നാലെ പോകരുത്. ഇത്തരം നയങ്ങൾ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമാണെന്നു പ്രഭാത് പട്‌നായിക്ക് അഭിപ്രായപ്പെട്ടു.

അത്തരത്തിലുള്ള നയങ്ങൾ പിന്തുടരുന്നവരുടെ ഉപദേശങ്ങൾ കൊണ്ട് കേരളീയരുടെ കാഴ്ചപ്പാട് അട്ടിമറിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ പിന്തുടർന്നാൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ബദലുകൾ ഉണ്ടാക്കാൻ സാധിക്കില്ല. പുത്തൻ സാമ്പത്തിക നയങ്ങളും വൻ നിക്ഷേപങ്ങളുമല്ല കേരളത്തിന് വേണ്ടത്. സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തിയുള്ള നയങ്ങളാണ് കേരളത്തിന് ഗുണകരമാകുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ് ഗീത ഗോപിനാഥ്. ലോക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതിൽ എന്താണ് തെറ്റ്. സർക്കാർ നിലപാട് വ്യക്തമായതിനാൽ ഒരു തരത്തിലുള്ള ആശങ്കക്കും വകയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഹാർവാഡ് സർവകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ കടുത്ത വിമർശനം ഇടതുപക്ഷത്ത് നിന്ന് തന്നെ ഉയർന്നിരുന്നു. മന്മോഹൻ സിങിന്റെ നേതൃത്വത്തിൽ 1990കളിൽ രാജ്യത്ത് നടപ്പാക്കിയ ആഗോളവൽക്കരണ നയങ്ങളെയും, ബിജെപിയുടെ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും പിന്തുണക്കുന്ന വ്യക്തിയാണ് ഗീത ഗോപിനാഥ്.

ഗീത ഗോപിനാഥിന്റെ പേരിൽ സിപിഐ(എം) അണികൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ്. പ്രഭാത് പട്‌നായിക്കും ഗീതാ ഗോപിനാഥിന്റെ നിയമത്തെ എതിർത്ത് രംഗത്തെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP