Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദൈവമാണു സീറ്റ് താഴ്‌ത്തിയിട്ടു ചാഞ്ഞിരിക്കാൻ തോന്നിച്ചത്; തൃശൂരിലെ പട്ടാളം റോഡിൽ കൂറ്റൻ മരം കാറിലേക്ക് വീണിട്ടും അൽഭുതകരമായി രക്ഷപ്പെട്ട ഡ്രൈവർ പ്രദീപിന് പറയാനുള്ളത്

ദൈവമാണു സീറ്റ് താഴ്‌ത്തിയിട്ടു ചാഞ്ഞിരിക്കാൻ തോന്നിച്ചത്; തൃശൂരിലെ പട്ടാളം റോഡിൽ കൂറ്റൻ മരം കാറിലേക്ക് വീണിട്ടും അൽഭുതകരമായി രക്ഷപ്പെട്ട ഡ്രൈവർ പ്രദീപിന് പറയാനുള്ളത്

തൃശൂർ: നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിലേക്കു കൂറ്റൻ മരം വീണു. എന്നിട്ടും മൂവാറ്റുപുഴ കുന്നേൽക്കുടി പ്രദീപ് രക്ഷപ്പെട്ടു. മര വീണത് കണ്ട് ഓടിക്കൂടിയവർക്കെല്ലാം അൽഭുതമായിരുന്നു. മരം വീഴുന്നതിന് ഒരു മിനിറ്റു മുൻപു സീറ്റ് ചായ്ച്ചു വിശ്രമിക്കാൻ കിടന്നതിനാൽ ഡ്രൈവർ പ്രദീപ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തൃശൂർ പട്ടാളം റോഡിലെ പാർക്കിങ് ഏരിയയിലാണു സംഭവം.

കാറിന്റെ മുകളിലേക്കു പതിച്ച കൂറ്റൻ മരം ഡ്രൈവിങ് സീറ്റിനു മുകൾഭാഗം മുഴുവൻ തകർത്തു സീറ്റിലേക്ക് അമർന്നു. അതിനടിയിൽ പ്രദീപ് ചാഞ്ഞുകിടന്നു. ഡ്രൈവർ സീറ്റിൽ നേരെ ഇരുന്നിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്നു. 'ദൈവമാണു സീറ്റ് താഴ്‌ത്തിയിട്ടു ചാഞ്ഞിരിക്കാൻ തോന്നിച്ചത്' പ്രദീപ് പറയുന്നു. മൂവാറ്റുപുഴയിൽനിന്നു തയ്യൽ സാധനം വാങ്ങാനായി തൃശൂരിലെത്തിയ സർജുവിന്റെ ഡ്രൈവറായിരുന്നു പ്രദീപ്.

ഉച്ചയ്ക്ക് 1.30ന് പട്ടാളം റോഡിലെ പാർക്കിങ് ഏരിയയിൽ കാർ നിർത്തി. സർജു സാധനങ്ങൾ വാങ്ങാനായി കടയിലേക്കു പോയി. പ്രദീപ് കാറിനുള്ളിൽ കയറി ചാഞ്ഞുകിടന്നു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴേക്കു കനത്ത കാറ്റും മഴയും തുടങ്ങി. മരം കാറിനു മുകളിലേക്കു മറിഞ്ഞുവീണു. പുറത്തിറങ്ങാൻ നോക്കിയപ്പോൾ വാതിൽ തുറക്കാനാകുന്നില്ല തല ഉയർത്തിയപ്പോൾ പൊട്ടിപ്പൊളിഞ്ഞ കാറിന്റെ മുകൾഭാഗം തലയിൽ തട്ടി. മരണം ഉറപ്പിച്ചു. പിന്നെ ഫോൺ എടുത്തു സർജുവിനെ വിളിച്ചു.

അപ്പോഴേക്കും ഒരാൾ ഓടിയെത്തി കാറിന്റെ മറുവശത്തെ ഡോർ തുറന്നുകൊടുത്തു. പുറത്തിറങ്ങിയ പ്രദീപ് കണ്ടതു തകർന്നുകിടക്കുന്ന എട്ടു വാഹനങ്ങൾ. മൂവാറ്റുപുഴ വാഴപ്പിള്ളി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പ്രദീപിനു ഭാര്യയും അമ്മയും രണ്ടു കുട്ടികളുമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP