Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേബിൾ ടിവി ജീവനക്കാരന്റെ ജീവിതം തകർത്തത് മുക്കുഴി-തൊട്ടിപ്പാറ പാലത്തിലെ അപകടം; നവമാധ്യമങ്ങളിലെ സൗഹൃദം പ്രണയമായപ്പോൾ പ്രമോദിന് ജീവിത സഖിയാകാൻ മെഹറുന്നീസയെത്തി

കേബിൾ ടിവി ജീവനക്കാരന്റെ ജീവിതം തകർത്തത് മുക്കുഴി-തൊട്ടിപ്പാറ പാലത്തിലെ അപകടം; നവമാധ്യമങ്ങളിലെ സൗഹൃദം പ്രണയമായപ്പോൾ പ്രമോദിന് ജീവിത സഖിയാകാൻ മെഹറുന്നീസയെത്തി

പൂഞ്ഞാർ: അപകടത്തിൽപെട്ട് അരയ്ക്കു താഴെ ശരീരം തളർന്ന് ജീവിതം തള്ളിനീക്കിയ യുവാവിന്റെ ജീവിതത്തിന് പുതിയ പ്രതീക്ഷ. ഫേസ്‌ബുക്ക് പ്രണയത്തിലൂടെ മെഹറുന്നീസയാണ് മുക്കുഴി മങ്ങാട്ടുകുന്നേൽ പ്രമോദിന്(36) ജീവിത സഖിയാകുന്നത്. ഗുരുവായൂർ സ്വദേശിനിയാണ് മെഹറുന്നീസ

ഫേസ്‌ബുക്കുവഴി പരിചയപ്പെട്ടു പ്രണയിച്ച ഇരുവരുടെയും വിവാഹം പ്രമോദിന്റെ വസതിയിൽ നടന്നു. കേബിൾ ടി.വി. ജീവനക്കാരനായിരുന്ന പ്രമോദിന്റെ ജീവിതം തളർത്തിയത് 11 വർഷം മുൻപുണ്ടായ അപകടമായിരുന്നു. മുക്കുഴി-തൊട്ടിപ്പാറ പാലത്തിൽനിന്ന് താഴേക്കുവീണ് നട്ടെല്ലിനു ക്ഷതമേറ്റാണ് അരയ്ക്ക് താഴേക്ക് തളർന്നത്.

ചികിത്സകൾ നടത്തിയെങ്കിലും വീൽചെയറിൽ കഴിയാനായിരുന്നു പ്രമോദിന്റെ വിധി. തന്റെ തകർച്ചയിൽ പകച്ചിരിക്കാൻ പ്രമോദ് തയാറായില്ല. നവ മാധ്യമങ്ങൾ വഴി ബന്ധങ്ങൾ സൃഷ്ടിച്ചു. സുഹൃത്തുക്കളുടെ ആഘോഷചടങ്ങുകളിൽ മാറിനിന്നില്ല. സുഹൃത്തുക്കൾ എടുത്തുകൊണ്ടുപോകും പ്രമോദിനെ. ഇല്ലിക്കൽകല്ല് മലയിലും കൊണ്ടുപോയി. നവമാധ്യമങ്ങൾവഴി പരിചയപ്പെട്ട മെഹറുന്നീസ ബി.എഡ്. ബിരുദധാരിയാണ്.

രണ്ടുവർഷമായി പ്രണയിച്ച ഇവർ മാതാചാരപ്രകാരം വിവാഹം ചെയ്തതിനു പിന്നാലെ ഇന്നലെ രജിസ്റ്റർവിവാഹവും നടത്തി. സബ് രജിസ്ട്രാർ വീട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP