Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിക്കാർക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തി പേരെടുത്ത പ്രശാന്തിനും അനുപമയ്ക്കും ഇനി സർക്കാർ ഉദ്യോഗസ്ഥരെ നന്നാക്കാനുള്ള നിയോഗം; ജേക്കബ് തോമസ് നിർദ്ദേശിച്ച അഴിമതി വിരുദ്ധ പരിശീനത്തിന്റെ ചുമതല കളക്ടർ ബ്രോയ്ക്കും മുൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും

അഴിമതിക്കാർക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തി പേരെടുത്ത പ്രശാന്തിനും അനുപമയ്ക്കും ഇനി സർക്കാർ ഉദ്യോഗസ്ഥരെ നന്നാക്കാനുള്ള നിയോഗം; ജേക്കബ് തോമസ് നിർദ്ദേശിച്ച അഴിമതി വിരുദ്ധ പരിശീനത്തിന്റെ ചുമതല കളക്ടർ ബ്രോയ്ക്കും മുൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും

തിരുവനന്തപുരം: സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ വിജിലൻസിന്റെ അഴിമതി വിരുദ്ധപരിശീലനക്‌ളാസിൽ പങ്കെടുത്തിരിക്കണമെന്നുള്ള പദ്ധതിക്ക് ഉടൻ തുടക്കമാകും. കോഴിക്കോട് കളക്ടർ സ്ഥാനത്തു നിന്ന് മാറ്റിയ എൻ.പ്രശാന്ത്, മുൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ടി.വി.അനുപമ എന്നിവർ പരിശീലനപരിപാടിയുടെ നേതൃസ്ഥാനത്തുണ്ടാവും. അഴിമതി വിരുദ്ധ പരിപാടികൾ കൂടുതൽ കരുത്തുള്ളതാക്കാനാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുവരേയും ഈ പദ്ധതിയുടെ തലപ്പത്തേക്ക് നിർദ്ദേശിച്ചത്. 

അഴിമതിവിരുദ്ധ സദ്ഭരണ പരിശീലനം രാജ്യത്താദ്യമാണ്. 32,000 ജീവനക്കാർക്ക് ഓരോവർഷവും പരിശീലനം നൽകും. പദ്ധതിക്ക് പണംനൽകുന്നത് ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പാണ്. ഇതിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഭക്ഷണവും യാത്രാബത്തയും വിജിലൻസ് നൽകും. പ്രശാന്തിനേയും അനുപമയേയും പോലുള്ളവരെ ഇതിലേക്ക് നിയോഗിക്കുമ്പോൾ ഇത് കൂടുതൽ ലക്ഷ്യം കാണുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

പദ്ധതിയുടെ ഉദ്ഘാടനം 27ന് നടക്കും. ഐ.എം.ജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സദ്ഭരണ പരിശീലനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.  എല്ലാ തസ്തികകളിലും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി അഴിമതിവിരുദ്ധ പരിശീലനം ഇനി നിർബന്ധമായിരിക്കും. തിരുവനന്തപുരത്ത് ഐ.എം.ജിയിലോ സർക്കാരിന്റെ 26ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലോ ആയിരിക്കും ഒരാഴ്ചത്തെ പരിശീലനം. ഇതിനായി വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിൽ ട്രെയിനിങ് വിഭാഗം ആരംഭിക്കും.

പ്രതിസന്ധികളേയും സമ്മർദ്ദങ്ങളേയും അതിജീവിച്ച് വിവിധ വകുപ്പുകളിൽ സദ്ഭരണം കാഴ്ചവച്ച ഉദ്യോഗസ്ഥരെയാണ് പരിശീലനം നൽകാൻ നിയോഗിക്കുന്നതെന്ന് വിജിലൻസ് മേധാവി ജേക്കബ് തോമസ് പറഞ്ഞു. സർവീസിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥർ പരിശീലകരുടെ പട്ടികയിലുണ്ടാവും. പഞ്ചായത്ത് സെക്രട്ടറിമാർ, സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ, തഹസിൽദാർമാർ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങുന്നതാണ് പാനൽ . പരിശീലകരാവുന്നവർക്ക് ആദ്യഘട്ട പരിശീലനക്ലാസ് പൂർത്തിയാക്കി.

എന്താണ് അഴിമതി നിരോധനിയമം, അഴിമതിക്കാർക്കുള്ള ശിക്ഷയെന്ത്, അഴിമതിയെ എങ്ങനെ പ്രതിരോധിക്കണം എന്നിവയടക്കമുള്ളതാണ് സിലബസ് . പി.എസ്.സി പരീക്ഷയും ഇന്റർവ്യൂവും വിജയിച്ച് നേരിട്ട് ജോലിയിൽ പ്രവേശിക്കുന്ന പതിവ് അവസാനിക്കും.
വർഷംതോറും 32,000പേരാണ് പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. ഭരണപരമായ ചുമതലയുള്ളവർക്കൊഴിച്ച് യാതൊരു പരിശീലനവും നൽകാറില്ല. പൊലീസിലും ഫയർഫോഴ്‌സിലും മാത്രമാണ് നിർബന്ധ പരിശീലനമുള്ളത്. 

എല്ലാവകുപ്പുകൾക്കും പുറമേ സർവകലാശാലകളിലും ബോർഡ്, കോർപറേഷനുകളിലുമെല്ലാം പുതുതായെത്തുന്ന ജീവനക്കാർക്ക് സദ്ഭരണപരിശീലനം നൽകും. നിലവിൽ സർവീസിലുള്ളവർക്ക് അടുത്തഘട്ടത്തിലാണ് പരിശീലനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP