Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രായപൂർത്തിയാകാത്ത ഭാര്യാസഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രക്ഷപ്പെടാനായി പെൺവാണിഭ കഥയുണ്ടാക്കിയപ്പോൾ അറസ്റ്റിലായത് അയൽക്കാരിയായ യുവതി; വ്യാജ പൂജാരിയുടെ അറസ്റ്റിൽ പൊരുൾ അഴിയുന്നത് ഞെട്ടിക്കുന്ന ഒരു ദുരന്ത കഥ

പ്രായപൂർത്തിയാകാത്ത ഭാര്യാസഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രക്ഷപ്പെടാനായി പെൺവാണിഭ കഥയുണ്ടാക്കിയപ്പോൾ അറസ്റ്റിലായത് അയൽക്കാരിയായ യുവതി; വ്യാജ പൂജാരിയുടെ അറസ്റ്റിൽ പൊരുൾ അഴിയുന്നത് ഞെട്ടിക്കുന്ന ഒരു ദുരന്ത കഥ

പത്തനംതിട്ട: ഭാര്യാ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺവാണിഭ സംഘം ഉപയോഗിച്ചതായി കഥ ഉണ്ടാക്കുകയും ചെയ്ത വ്യാജ പൂജാരിയാണ് പൊലീസ് പിടിയിലായത്. പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവു കൂടിയായ തൃശൂർ ചാവക്കാട് തിരുവത്ര പാലയ്ക്കൽ വീട് പ്രശാന്തിനെ (32) ആണ് പാലക്കാട് കല്ലടിക്കോട് കരിമ്പയിൽ അറസ്റ്റ് ചെയ്തത്.

അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രശാന്തിനെ പിടികൂടിയത്. പെൺകുട്ടിയെ ഒട്ടേറെപ്പേർ ചേർന്നു പലയിടത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതി നൽകിയത് പ്രശാന്ത് തന്നെയായിരുന്നു. വള്ളിക്കോട് സ്വദേശിയായ ഈ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പെൺവാണിഭസംഘത്തിനു കാഴ്ചവച്ചെന്ന കേസിൽ അയൽവാസിയായ വക്കീൽ ഗുമസ്തയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2014 മെയ്‌ അഞ്ചിനാണ് പതിനാറുകാരിയായ പെൺകുട്ടിയെ കാണാതാവുന്നത്. ഒരു വർഷം കഴിഞ്ഞാണ് പെൺകുട്ടിയും വീട്ടുകാരും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്. കുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ പ്രശാന്തും പരാതി നൽകാനുണ്ടായിരുന്നു. വക്കീൽ ഗുമസ്തയായ രേണുക നായർ തന്നെ കൊണ്ടുപോയി ചിലർക്ക് കാഴ്ചവച്ചെന്നും ആലപ്പുഴയിലും മലപ്പുറത്തും ചില വീടുകളിൽ താമസിപ്പിച്ചെന്നും മൊഴിയിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രേണുകയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊഴിയിൽ പേരുണ്ടായിരുന്ന മറ്റുള്ളവർക്കു വേണ്ടി പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

ഇതിനിടെ, പെൺകുട്ടിയുടെ പലപ്പോഴത്തെ മൊഴികളിൽ വൈരുധ്യം തോന്നിയ പൊലീസ് അന്വേഷണ രീതി മാറ്റി പിടിച്ചു. അത് ഫലം കാണുകയും ചെയ്തു. പ്രശാന്ത് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നത് പൊലീസിന്റെ സംശയം വർധിപ്പിച്ചു. ചാവക്കാട്ട് ഇയാളുടെ വീട്ടിലെത്തിയപ്പോൾ ഇയാൾ ഭാര്യയുടെ അനുജത്തിയെ ഇവിടെ താമസിപ്പിച്ചിരുന്നതായി മനസിലായി. ഏഴു വർഷം മുൻപ് രേണുക നായരുടെ പിതൃദോഷം തീർക്കാനെന്നു പറഞ്ഞ് ഇവിടെ പൂജയ്‌ക്കെത്തിയ പ്രശാന്ത് രേണുകയുടെ അയൽക്കാരിയെ വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തിൽ മൂന്നു കുട്ടികളുമുണ്ട്.

പൊന്നാനി ചമ്രവട്ടം കണ്ണാന്തളി ക്ഷേത്രത്തിൽ പൂജാരിയായി ജോലി നോക്കിയിരുന്ന പ്രശാന്ത് ഭാര്യയെ ചമ്രവട്ടത്ത് ഒരു വാടക വീട്ടിൽ താമസിപ്പിച്ചിരുന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പെൺകുട്ടിയെ മറ്റൊരു വാടകവീട്ടിലുമാക്കി. ഗർഭഛിദ്രത്തിനു വേണ്ടിയുള്ള ശ്രമം വിജയിക്കാതെ വന്നപ്പോൾ പെൺവാണിഭ കഥ മെനയുകയായിരുന്നു. ഇത് പെൺകുട്ടിയും ഏറ്റുപിടിച്ചു. ഇതോടെ രേണുകയിലേക്ക് കാര്യങ്ങളെത്തി. ഗർഭം ധരിച്ച് ഏഴു മാസം ആയപ്പോഴാണ് പെൺകുട്ടി പരാതിയുമായി എത്തുന്നത്. പൊലീസ് തന്നെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതറിഞ്ഞപ്പോൾ പ്രശാന്ത് പൊന്നാനിയിൽ നിന്നു മാറി പാലക്കാട് കല്ലടിക്കോട് കരിമ്പയിലെ ഒരു ക്ഷേത്രത്തിൽ കാർമികനായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്.

ദേവദാസ് നമ്പൂതിരി എന്ന പേരിലാണ് ഇയാൾ ക്ഷേത്രങ്ങളിൽ ജോലി നേടിയിരുന്നത്. എന്നാൽ, ഇയാൾ നമ്പൂതിരി സമുദായത്തിൽപ്പെട്ടയാളല്ലെന്ന് യോഗക്ഷേമ സഭ നേരത്തേ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കൂടെ താമസിച്ച് സ്വർണം തട്ടിയെടുത്തെന്ന് ഒരു യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ ചാവക്കാട് പൊലീസ് നേരത്തേ കേസ് എടുത്തിരുന്നു. നഗ്‌നപൂജ നടത്തി ചിത്രങ്ങൾ ഫോണിൽ പകർത്തി പിന്നീട് ഭീഷണിക്കായി ഉപയോഗിക്കുന്നതും ഇയാളുടെ രീതിയാണെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP