Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നടി ആക്രമിച്ച കേസിൽ ദൃശ്യം പകർത്തിയ മൊബൈൽ ഒളിപ്പിച്ച കുറ്റത്തിന് അഡ്വക്കേറ്റ് പ്രതീഷ് ചാക്കോ അറസ്റ്റിൽ; നടപടി ഇന്ന് ആലുവ പൊലീസ് ക്‌ളബ്ബിൽ ചോദ്യം ചെയ്തതിന് പിന്നാലെ; പൾസർ സുനിയുടെ മുൻ അഭിഭാഷകന് അറസ്റ്റിന് പിന്നാലെ ജാമ്യം അനുവദിച്ച് പൊലീസ്

നടി ആക്രമിച്ച കേസിൽ ദൃശ്യം പകർത്തിയ മൊബൈൽ ഒളിപ്പിച്ച കുറ്റത്തിന് അഡ്വക്കേറ്റ് പ്രതീഷ് ചാക്കോ അറസ്റ്റിൽ; നടപടി ഇന്ന് ആലുവ പൊലീസ് ക്‌ളബ്ബിൽ ചോദ്യം ചെയ്തതിന് പിന്നാലെ; പൾസർ സുനിയുടെ മുൻ അഭിഭാഷകന് അറസ്റ്റിന് പിന്നാലെ ജാമ്യം അനുവദിച്ച് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ പൊലീസ് അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയ പ്രതീഷിനെ, ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്നു സുനിൽ പൊലീസിനു മൊഴി നൽകിയിരുന്നു. തുടർന്ന്, ക്രിമിനൽ നടപടി ചട്ടം 41 (എ) പ്രകാരം ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘം നോട്ടിസ് നൽകി. എന്നാൽ നോട്ടിസ് ലഭിച്ചതിനു പിന്നാലെ പ്രതീഷ് ചാക്കോ ഒളിവിൽ പോയിരുന്നു.

തുടർന്ന് പ്രതീഷ് ചാക്കോ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, നിലവിൽ പ്രോസിക്യൂഷൻ നൽകിയിട്ടുള്ള രേഖകൾ പ്രകാരം ഹർജിക്കാരനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണുള്ളതെന്നു കോടതി വിലയിരുത്തി. അതിനാൽ മുൻകൂർ ജാമ്യഹർജിക്കു പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യലിന് പ്രതീഷ് ചാക്കോ ഹാജരാകുമെന്ന് അഭിഭാഷകൻ അറിയിച്ചതിനാൽ, നടപടികൾ കോടതി തീർപ്പാക്കുകയും ചെയ്തിരുന്നു.

എന്നാൽ ക്രിമിനൽ നടപടി ചട്ടം 41 എ (2) അനുസരിച്ച്, ചോദ്യം ചെയ്യലിനിടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടാൽ കാരണം രേഖപ്പെടുത്തി അറസ്റ്റ് സാധ്യമാണെന്നു പ്രോസിക്യൂഷൻ ബോധിപ്പിച്ചതു കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP