Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേവസ്വം ബോർഡു പ്രസിഡന്റിന്റെ തായ്‌ലൻഡ് പ്രയോഗം പിൻവലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; പ്രയാർ ഗോപാലകൃഷ്ണന്റെ വാക്കുകൾ സ്ത്രീസമൂഹത്തെയും അയ്യപ്പഭക്തരെയും ഒരു പോലെ അപമാനിക്കുന്നതെന്നും മന്ത്രി

ദേവസ്വം ബോർഡു പ്രസിഡന്റിന്റെ തായ്‌ലൻഡ് പ്രയോഗം പിൻവലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; പ്രയാർ ഗോപാലകൃഷ്ണന്റെ വാക്കുകൾ സ്ത്രീസമൂഹത്തെയും അയ്യപ്പഭക്തരെയും ഒരു പോലെ അപമാനിക്കുന്നതെന്നും മന്ത്രി

തിരുവനന്തപുരം: ശബരിമലയെ തായ് ലാൻഡ് ആക്കാൻ അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞത് പിൻവലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീസമൂഹത്തെയും, അയ്യപ്പഭക്തരെയും ഈ പ്രസ്താവനയിലൂടെ ഒരു പോലെ അപമാനിച്ചുവെന്നും ദേവസ്വം മന്ത്രി പറഞ്ഞു. എന്ത് താരതമ്യമാണ് പ്രയാർ നടത്തിയിരിക്കുന്നത്. ഈ പ്രയോഗത്തിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്. മന്ത്രി ചോദിച്ചു.

ശബരിമലയിൽ 10 വയസ്സിന് താഴെയുള്ളതും അമ്പത് വയസിന് മുകളിലുള്ളതുമായ സ്ത്രീകൾക്ക് നിലവിൽ തന്നെ ഒരു വിലക്കുമില്ല. അവരെയെല്ലാം മോശം പ്രതികരണത്തിലൂടെ അവഹേളിക്കുകയാണ് കോൺഗ്രസ് നേതാവ് കൂടിയായ പ്രയാർ ഗോപാലകൃഷ്ണൻ ചെയ്തിരിക്കുന്നത്. കോടതി അനുവദിച്ചാലും മാനവും മര്യാദയുമുള്ള സ്ത്രീകൾ ശബരിമല കയറില്ല എന്ന് പ്രയാർ പറയുന്നത് എന്ത് അർത്ഥത്തിലാണ്. ശബരിമല കയറുന്നവരെല്ലാം മോശക്കാരാണെന്നാണോ ? സംസ്‌കാരശൂന്യമായ ജൽപ്പനങ്ങൾ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നടത്തുന്നത് അംഗീകരിക്കാനാകില്ല.

കോടതിവിധിയെ കുറിച്ച് സംസ്ഥാന സർക്കാരിന് ഒരു മുൻവിധിയുമില്ല. കോടതിവിധി എന്ത് തന്നെയായാലും അത് സംസ്ഥാനസർക്കാരും, ദേവസ്വംബോർഡും അംഗീകരിച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ കോടതിയെ വെല്ലുവിളിക്കുകയും, ശബരിമലയെയും അയ്യപ്പഭക്തരെയും സ്ത്രീസമൂഹത്തെയും അവഹേളിക്കുകയുമാണ് പ്രയാർ ചെയ്തിരിക്കുന്നത്. ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ചാൽ അവിടം പ്രയാർ കരുതുന്നത് പോലെ മോശമാകുമെങ്കിൽ ഇത്തരം വിലക്കുകളില്ലാത്ത ക്ഷേത്രങ്ങളെ കുറിച്ച് എന്ത് പ്രതിച്ഛായയാണ് അദ്ദേഹം നൽകുന്നത്. സ്വന്തം മനസിലെ ദുഷിച്ച ചിന്തകൾ വിളമ്പാനുള്ള പദവിയല്ല തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനമെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഉണ്ടാകണം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് സ്ഥാനത്തിന് നിരക്കാത്ത ഈ വിവാദപ്രസ്താവന പിൻവലിച്ച് പ്രയാർ ഗോപാലകൃഷ്ണൻ മാപ്പ് പറഞ്ഞേ മതിയാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP