Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ മൂന്നു വർഷത്തിനിടെ ചെറുപ്രായത്തിൽ ഗർഭിണികളായത് 1.72 ലക്ഷത്തോളം പെൺകുട്ടികൾ; ശാരീരിക വളർച്ച എത്തും മുമ്പുള്ള വിവാഹങ്ങൾ ഇപ്പോഴും യഥേഷ്ഠം നടക്കുന്നു; പരിഷ്‌കൃത കേരളത്തിന്റെ ലജ്ജിപ്പിക്കുന്ന മുഖം ഇങ്ങനെ

കേരളത്തിൽ മൂന്നു വർഷത്തിനിടെ ചെറുപ്രായത്തിൽ ഗർഭിണികളായത് 1.72 ലക്ഷത്തോളം പെൺകുട്ടികൾ; ശാരീരിക വളർച്ച എത്തും മുമ്പുള്ള വിവാഹങ്ങൾ ഇപ്പോഴും യഥേഷ്ഠം നടക്കുന്നു; പരിഷ്‌കൃത കേരളത്തിന്റെ ലജ്ജിപ്പിക്കുന്ന മുഖം ഇങ്ങനെ

മലപ്പുറം: സ്വയം പരിഷ്‌കൃതർ എന്നാണ് മലയളികൾ അവകാശപ്പെടുന്നത്. എന്നാൽ പ്രവൃത്തിയിൽ തനി പിന്തിരിപ്പന്മാരാണ് മലയാളികൾ എന്നതാണ് മറ്റൊരു കാര്യം. 17 വയസു പൂർത്തിയാകും മുമ്പ് പെൺകുട്ടികളെ കെട്ടിച്ചയക്കുന്ന ശീലം ഇപ്പോഴും നമുക്കിടയിലുണ്ട്. ഇപ്പോൽ പുറത്തുവരുന്നത് അതിലും നാണം കെടുക്കുന്ന മറ്റൊരു വാർത്തയാണ്. കേരളത്തിൽ ചെറു പ്രായത്തിൽ തന്നെ ഗർഭിണികളാകുന്നവരുടെ വിവരം പുറത്തുവന്നതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

മൂന്നു വർഷത്തിനിടെ ചെറുപ്രായത്തിൽ ഗർഭിണികളായത് 1.72 ലക്ഷത്തോളം പേരെന്നാണ് റിപ്പോർട്ട്. മാതൃഭൂമി പത്രമാണ് ഈ കണക്ക് പുറത്തുവിട്ടത്. കൃത്യമായി പറഞ്ഞാൽ 19 വയസ്സിൽതാഴെമാത്രം പ്രായമുള്ള 1,72,511 പെൺകുട്ടികളണ്. 13,95,171 പേരാണ് ഇക്കാലയളവിൽ ഗർഭിണികളായത്. ഓരോവർഷവും രജിസ്റ്റർചെയ്യുന്ന ഗർഭിണികളിൽ 12 ശതമാനവും കൗമാരക്കാർ. അതായത്, വർഷം 50,000-ത്തിലധികം കുട്ടികളാണ് ശാരീരിക വളർച്ചയെത്തുംമുമ്പ് ഗർഭംധരിക്കുന്നത്. എണ്ണത്തിൽ നേരിയ കുറവുണ്ടാകുന്നുവെങ്കിലും കാലോചിതമായ മാറ്റം കാണാനില്ല.

ചെറു പ്രായത്തിലെ പ്രസവം മൂലം പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. ഗർഭപാത്രം പൂർണവളർച്ചയെത്താത്തതിനാൽ പ്രസവവേളയിലെ അപകടസാധ്യത കൂടുതലാണ്. സുഖപ്രസവത്തിന് പകരം ശസ്ത്രക്രിയ പതിവായി മാറുന്നതും ഒരു പ്രശ്‌നമായി മാറുന്നു. മാനസിക പിരിമുറുക്കം കൂടുലതാണ്. ശാരീരിക വളർച്ചയെത്തുംമുന്പുള്ള ലൈംഗികബന്ധംമൂലം ഗർഭാശയ അർബുദത്തിന് സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

19 വയസ്സിന് താഴെയുള്ളവരുടെ ഗർഭപാത്രം പൂർണതയിലെത്താത്തതിനാൽ പ്രസവവേളയിലെ പ്രയാസങ്ങൾ കൂടുതലാകും. ഇടുപ്പെല്ലുകൾ പൂർണ വളർച്ചയെത്തില്ല. കുഞ്ഞിന് പുറത്തുവരാൻ പ്രയാസമുണ്ടാകും. മികച്ച സൗകര്യങ്ങളുള്ളിടത്ത് മാത്രമേ ഇവരെ പ്രസവത്തിനായി പ്രവേശിപ്പിക്കാവൂ. പ്രസവത്തിനിടയിലുള്ള അപകടസാധ്യത കൂടുതലായതിനാലാണിത്. ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും 19 വയസ്സിന് മുമ്പുള്ള ഗർഭധാരണത്തിൽ മാറ്റമുണ്ടാകുന്നില്ല. വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ഒരുമിച്ചുചേർന്നാൽമാത്രമേ തുടച്ചുനീക്കാനാകൂവെന്നാണ് ആരോഗ്യരംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നത്.

2014 ഏപ്രിൽമുതൽ 2017 ഫെബ്രുവരി 14 വരെയുള്ള കണക്കുകൾ ഇങ്ങനെയാണ്:

ജില്ല --------ആകെ ഗർഭിണികൾ ------ കൗമാരഗർഭിണികൾ


കാസർകോട് ........ 70,482 ........................ 8061

കണ്ണൂർ ................. 1,16,764 .............................13,207

വയനാട് ..................... 40,310 ..............................5680

കോഴിക്കോട് ................1,40,551 ..................................18,139

മലപ്പുറം ................2,66,723 ................................. 52,681

പാലക്കാട് .............1,22,422 . ...............................20,714

തൃശ്ശൂർ ............... 1,15,865 ...............................11,125

എറണാകുളം ...............1,09,203 . ...................................7087

ഇടുക്കി .................... 38,918 ....................................3255

കോട്ടയം .....................58,310 ........................................ 2663

ആലപ്പുഴ .................. 69,480 . ........................................5246

പത്തനംതിട്ട ...........37,018 ....................................... 1818

കൊല്ലം ............ 97,747 .................................. 10,763

തിരുവനന്തപുരം ..........1,11,418 ..................................12,074

2014 - 15ൽ - 61,574

2015 - 16ൽ - 58,137

2016 - 17ൽ - 52,800

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP