Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുപ്പതുകോടിയുടെ മയക്കുമരുന്ന് കടത്തിലെ മുഖ്യപ്രതിയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായംതേടും; കൊച്ചിയിലെ മയക്കുമരുന്ന് കടത്തിന് പിന്നിൽ അഞ്ച് സംസ്ഥാനങ്ങളിൽ ബന്ധമുള്ള ശൃംഖല; മയക്കുമരുന്ന് ഗുളികകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ

മുപ്പതുകോടിയുടെ മയക്കുമരുന്ന് കടത്തിലെ മുഖ്യപ്രതിയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായംതേടും; കൊച്ചിയിലെ മയക്കുമരുന്ന് കടത്തിന് പിന്നിൽ അഞ്ച് സംസ്ഥാനങ്ങളിൽ ബന്ധമുള്ള ശൃംഖല; മയക്കുമരുന്ന് ഗുളികകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ

കൊച്ചി: കൊച്ചിയിലൂടെ മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ മുഖ്യപ്രതിയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്. മുപ്പത് കോടിയുടെ എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിന് ശേഷം അന്വേഷണ പുരോഗതി വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

പ്രധാന പ്രതിയെ കണ്ടെത്താൻ ഇന്റർ പോളിന്റെ സഹായം തേടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കേസ് പ്രത്യേക എക്സൈസ് സംഘം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മയക്കുമരുന്ന് ശൃംഖലയാണ് കൊച്ചി വഴിയുള്ള മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന് കണ്ടെത്തിയതായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഒട്ടേറെ കണ്ണികളുള്ള മയക്കുമരുന്ന് സംഘമാണ് കൊച്ചിവഴി വിദേശങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന് ചുക്കാൻ പിടിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംഘത്തെ പിടികൂടാൻ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. രാജ്യത്തേയ്ക്ക് മയക്കുമരുന്ന് കൊണ്ടു വരുന്ന വഴികളും മാർഗങ്ങളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരം സിഐഎസ്എഫിന് കൈമാറും. മയക്കുമരുന്ന് പിടികൂടിയ എക്സൈസ് സംഘത്തിനുള്ള റിവാർഡ് എക്സൈസ് കമ്മീഷണർ സമ്മാനിച്ചു.

സംസ്ഥാനത്ത് മയക്കുമരുന്നുകൾ നേരിട്ട് ഉപയോഗിക്കുന്നവരേക്കാൾ മരുന്നുകളും ഗുളികകളും ലഹരിക്കായി ഉപയോഗിക്കുന്നവരാണ് കൂടുതലെന്നും കമ്മിഷണർ വ്യക്തമാക്കി. പല മെഡിക്കൽ സ്റ്റോറുകളും ഡോക്ടറുടെ കുറുപ്പടിയില്ലാതെ മരുന്നുകൾ നൽകുന്നുണ്ട്. ഇത് തടയാൻ എക്സൈസിന് പരിമിതിയുണ്ടെന്നും ഋഷിരാജ് സിങ് പറഞ്ഞു.

കഴിഞ്ഞ ഒരു വർഷം എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരിക്കുന്നത്. 233645 റെയ്ഡുകൾ ഈ കാലയളവിൽ നടത്തി. ഇതിൽ 39022 അബ്കാരി കേസുകളും 8508 എൻഡി പി സി കേസുകളും 119774 കോട്പ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP