Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെമിനാരി വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണത്തെ തുടർന്ന് വൈദികനെ പുറത്താക്കി; ആത്മഹത്യയ്ക്ക് ശ്രമിച്ച വൈദികൻ ഗുരുതരാവസ്ഥയിൽ

സെമിനാരി വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണത്തെ തുടർന്ന് വൈദികനെ പുറത്താക്കി; ആത്മഹത്യയ്ക്ക് ശ്രമിച്ച വൈദികൻ ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: രാഷ്ട്രീയത്തെയും മതനേതൃത്വത്തെയും പിടിച്ചുകുലുക്കുന്ന ലൈംഗിക ആരോപണങ്ങൾ കേരളത്തിൽ പലതവണ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ടയിലെ ഓർത്തഡോക്‌സ് സഭാ നേതൃത്വത്തിൽ നിന്നും ഇത്തരമൊരു ആരോപണം ഉയർന്നു പൊങ്ങുകയാണ്. സെമിനാരി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന ആരോപണമാണ് സഭയെ പിടിച്ചുകുലുക്കുന്നത്. വിവാദം കൊഴുത്തതോടെ ആരോപണ വിധേയനായ വൈദികൻ ആത്മഹത്യയ്ക്ക് ശ്രമിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അച്ചൻപട്ടത്തിന് തയ്യാറെടുക്കുന്ന യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയയെന്ന ആരോപണമാണ് സഭയിൽ വിവാദങ്ങൽക്ക് ഇടയാക്കുന്നത്. ആരോപണ വിധേയനായ വൈദികനെ സഭയിൽ നിന്ന് പുറത്താക്കി. ഇതിൽ മനംനൊന്ത വൈദികനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്തയുടെ സെക്രട്ടറിയായ ഫാ. എം.കെ. വിൽസൺ കോശിയെയാണ് ലൈംഗിക ആരോപണ കേസുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്താക്കിയത്. പുറത്താക്കിയതായി അറിയിപ്പു കിട്ടിയതിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തോടൊപ്പം വിഷം കഴിച്ച ഇദ്ദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ഭദ്രാസന ദയറായിൽ പ്രീ-സെമിനാരി കോഴ്‌സിന് പഠിക്കുന്ന നരിയാപുരം സ്വദേശിയായ യുവാവിനെയാണ് ആറു ദിവസം മുമ്പ് വൈദികൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. ഈ യുവാവ് ആശുപത്രിയിൽ ചികിത്സതേടുകയുമുണ്ടായി. ആശുപത്രിയിൽ നിന്നും ചികിത്സക്ക് ശേഷമാണ് വിദ്യാർത്ഥി വൈദികനെതിരേ സഭാ മേധാവിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വൈദികനെ സഭയിൽ നിന്നും പുറത്താക്കിക്കൊണ്ട് ഉത്തരവിട്ടത്. ദയറായിൽ നിന്നുള്ള ആനുകൂല്യങ്ങളും നിഷേധിച്ചുവെന്നാണ് വൈദികൻ പറയുന്നത്.

തിരികെ താമസസ്ഥലത്തെത്തി സാധനങ്ങൾ അടുക്കുന്നതിനിടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ മറ്റുള്ളവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുവർഷം മുൻപാണ് അവിവാഹിതനായ വിൽസൺ കോശി വൈദികനായത്. ഒരു പള്ളിയുടെ സ്വതന്ത്രചുമതല ഇദ്ദേഹത്തിന് നൽകിയിരുന്നില്ല. തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലീമിസിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. വൈദികരാകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കായി അരമനയിൽ പ്രി-സെമിനാരി കോഴ്‌സ് നടത്തുന്നുണ്ട്. സെമിനാരിയിലേക്ക് പോകുന്നതിന് മുൻപുള്ള പ്രാഥമിക പാഠങ്ങളാണ് ഇവിടെ നിന്നു നൽകുന്നത്. ഇതു പഠിക്കാനെത്തിയ യുവാവിനെയാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം.

അതേസമയം സംഭവം പൊലീസിലേക്ക് നീങ്ങാതിരിക്കാൻ സഭാ നേതൃത്വം തന്നെ ശ്രദ്ധിച്ചു. പൊലീസും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയെങ്കിലും സംഭവം രഹസ്യമാക്കി വയ്ക്കാനായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം. അതിനിടെ ഒരു ഡി. വൈ. എസ്. പി. കേസെടുക്കാൻ മുന്നോട്ടു വന്നെങ്കിലും ഉന്നതർ ഇടപെട്ട് അന്വേഷിക്കുന്നതിൽ നിന്ന് വിലക്കിയെന്നും ആരോപണമുണ്ട്. എന്നാൽ വൈദികനായ വിൽസൺ ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിൽ സഭയിലെ ചിലരാണെന്നും തനിക്ക് മെത്രാൻപട്ടം ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ തന്റെമേൽ വ്യാജ ആരോപണം ഉയർത്തിയതാണെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദികൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP