Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

14നും 15നും പ്രധാനമന്ത്രിയുടെ കേരള സന്ദർശനം: ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: 14നും 15നും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന സർക്കാർ. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ അന്തിമ രൂപരേഖയായി.

ഡിസംബർ 14 ന് വൈകുന്നേരം 4.10 ന് പ്രത്യേക വ്യോമസേന വിമാനത്തിൽ പ്രധാനമന്ത്രി കൊച്ചിയിലെ ഐ.എൻ.എസ്. ഗരുഡ നേവൽ എയർ സ്റ്റേഷനിൽ എത്തിച്ചേരും. അവിടെ സ്വീകരണത്തിനുശേഷം 4.15 ന് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ തൃശൂർ കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിലേക്ക് തിരിക്കും. കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള ഹെലിപാഡിൽ പ്രധാനമന്ത്രിയുമായി ഹെലികോപ്റ്റർ 4.45 ന് എത്തിച്ചേരും. 4.50 ന് തേക്കിൻകാട് മൈതാനത്തിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി അഞ്ച് മണിക്ക് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് 6.05 ന് കൊച്ചിയിലേക്ക് റോഡ് മാർഗം തിരിച്ച് 7.15 ന് കൊച്ചി താജ് മലബാറിലെത്തുന്ന പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും.

15 ന് രാവിലെ 8.50 ന് ഐ.എൻ.എസ്. ഗരുഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് മാർഗം എത്തിച്ചേരും. തുടർന്ന് ഒമ്പത് മണിക്ക് ട്രൈ സർവീസ് ഗാർഡ് ഓഫ് ഹോണർ. തുടർന്ന് നേവിയുടെ ഹെലികോപ്റ്ററിൽ 9.30 ന് ഐ.എൻ.എസ്. വിക്രമാദിത്യയിലെത്തിച്ചേരുന്ന പ്രധാനമന്ത്രി 9.40 മുതൽ ഉച്ചയ്ക്ക് 1.15 വരെ സംയുക്ത കമാൻഡർമാരുടെ കോൺഫറൻസിൽ പങ്കെടുക്കും. 1.45 ന് ഹെലികോപ്റ്ററിൽ കൊല്ലം ആശ്രാമം മൈതാനത്തേക്ക് തിരിക്കുന്ന അദ്ദേഹം 2.35 ന് അവിടെ എത്തിച്ചേരും. 2.45 ന് എസ്.എൻ.കോളേജിലെത്തുന്ന പ്രധാനമന്ത്രി മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 3.30 വരെയാണ് എസ്.എൻ.കോളേജിലെ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുക.

തുടർന്ന് ഹെലികോപ്റ്ററിൽ 4.05 ന് വർക്കലയിൽ എത്തുന്ന അദ്ദേഹം 4.15 ന് ശിവഗിരി മഠത്തിലെത്തും. ശ്രീനാരായണഗുരുവിന് ആദരങ്ങൾ അർപ്പിച്ച ശേഷം നരേന്ദ്ര മോദി ശിവഗിരിയിൽ വൃക്ഷത്തൈ നടും. 4.35 വരെയാണ് പ്രധാനമന്ത്രി ശിവഗിരി മഠത്തിൽ ചെലവഴിക്കുക. പിന്നീട് 4.50 ന് ശംഖുമുഖത്തേക്ക് ഹെലികോപ്റ്ററിൽ യാത്രതിരിക്കുന്ന പ്രധാനമന്ത്രി 5.10 ന് ശംഖുമുഖം വ്യോമസേന ടെക്‌നിക്കൽ ഏരിയയിൽ എത്തിച്ചേരും. തുടർന്ന് 5.15 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി ന്യൂഡൽഹിക്ക് മടങ്ങിപ്പോകും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP