Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

30ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റി

കൊച്ചി: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രിയുമായി സ്വകാര്യബസ് പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷനാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

നികുതി ഘടനയിലെ മാറ്റം സ്വകാര്യ ബസ് ഉടമകൾക്ക് അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമര പ്രഖ്യാപനം.

പുതിയ മാറ്റത്തിലൂടെ നികുതിയിൽ 15 മുതൽ 72 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്ന്‌  സ്വകാര്യ ബസുടമകൾ പറയുന്നു. ഈ മാറ്റം പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP