Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്തെ ഐസിസ് അനുകൂല പോസ്റ്ററുകളും എയർ ഇന്ത്യ വിമാനങ്ങൾക്കുള്ള ചാവേർ ഭീഷണിയും തമ്മിൽ ബന്ധമുണ്ടോയെന്ന് സംശയം; അസിസ്റ്റന്റ് കമ്മിഷണർ ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി

തിരുവനന്തപുരത്തെ ഐസിസ് അനുകൂല പോസ്റ്ററുകളും എയർ ഇന്ത്യ വിമാനങ്ങൾക്കുള്ള ചാവേർ ഭീഷണിയും തമ്മിൽ ബന്ധമുണ്ടോയെന്ന് സംശയം; അസിസ്റ്റന്റ് കമ്മിഷണർ ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐസിസ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും കൊച്ചിയിൽ എയർഇന്ത്യാ വിമാനങ്ങൾക്ക് ചാവേർ ഭീഷണി ലഭിച്ചതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഐസിസ് അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റ് കേരള എന്നപേരിലുള്ളതായിരുന്നു പോസ്റ്ററുകൾ. 'അള്ളാഹുവിന്റെ പേരിൽ സമരംചെയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റിന് അഭിവാദ്യങ്ങൾ' എന്നായിരുന്നു പോസ്റ്ററുകളിലുള്ളത്. ഈ പോസ്റ്ററുകൾ പിന്നീട് പൊലീസ് നീക്കം ചെയ്യുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോർട്ട് അസി. കമ്മിഷണർ ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ തമ്പാനൂർ പൊലീസിനാണ് അന്വേഷണ ചുമതല. കൊച്ചിയിൽ എയർഇന്ത്യ വിമാനങ്ങൾക്ക് ചാവേർ ബോംബ് ഭീഷണി കൂടി ഉണ്ടായ സാഹചര്യത്തിൽ സംഭവം പൊലീസ് ഗൗരവത്തിലാണ് കണ്ടിരിക്കുന്നത്. മതവിദ്വേഷം വളർത്തൽ, വർഗീയ ലഹള വിതയ്ക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

അൽഖൈയ്ദയുടേയും ഐസിസിന്റേയും റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയേക്കാമെന്ന കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട് ഉള്ള സാഹചര്യത്തിൽ പോസ്റ്ററിനെ ഗൗരവത്തോടെയാണ് സംസ്ഥാന പൊലീസ് കാണുന്നത്. ഐസിസിന് കേരളത്തിലും വേരുകൾ ഉണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ ഗൗരവത്തോടെ സംഭവം അന്വേഷിക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.

സിസി ടിവി ക്യാമറകൾ പരിശോധിച്ച് പോസ്റ്റർ ഒട്ടിച്ചത് ആരാണെന്ന ക്ണ്ടുപിടിക്കാനാണ് പൊലീസിന്റെ നീക്കം. നേരത്തെ പാലക്കാട് സ്വദേശിക്ക് ഐസിസുമായി അടുത്ത ബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി സംസ്ഥാനത്തിന് വിവരം നൽകിയിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലബാർ മേഖല കേന്ദ്രീകരിച്ചാണ് ഐസിസിന്റെ പ്രവർത്തനമെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് തലസ്ഥാനത്ത് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. നേരത്തെ ബംഗാളിലെ ബുർധമാനിൽ ഗാന്ധി ജയന്തി ദിനത്തിൽ ഉണ്ടായ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണവും കേരളത്തിലേക്കാണ് വ്യാപിപ്പിച്ചത്. സ്‌ഫോടന കേസിൽ അറസ്റ്റിലായ ഭീകരരരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് കേരളബന്ധം പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP