Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാക്ഷി മൊഴികൾ എല്ലാം ദുർബലം; പെൺകുട്ടിയെ കോയമ്പത്തൂരിൽ കൊണ്ടുപോയി പലർക്കും കാഴ്ച വച്ച കേസിൽ മാതാപിതാക്കൾ അടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി; പറവൂർ പെൺവാണിഭവുമായി ബന്ധപ്പെട്ട പതിനൊന്നാം കേസിൽ പ്രോസിക്യൂഷന് സമ്പൂർണ പരാജയം

സാക്ഷി മൊഴികൾ എല്ലാം ദുർബലം; പെൺകുട്ടിയെ കോയമ്പത്തൂരിൽ കൊണ്ടുപോയി പലർക്കും കാഴ്ച വച്ച കേസിൽ മാതാപിതാക്കൾ അടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി; പറവൂർ പെൺവാണിഭവുമായി ബന്ധപ്പെട്ട പതിനൊന്നാം കേസിൽ പ്രോസിക്യൂഷന് സമ്പൂർണ പരാജയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : പറവൂർ പെൺവാണിഭത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുഴുവൻ പ്രതികളെയും വിചാരണക്കോടതി വിട്ടയച്ചു. പെൺകുട്ടിയെ കോയമ്പത്തൂരിൽ കൊണ്ടുപോയി പലർക്കും കാഴ്ചവച്ചെന്ന കേസിലാണ് വിധി. പറവൂർ പെൺവാണിഭക്കേസിലെ വിചാരണ പൂർത്തിയാക്കിയ ആദ്യപത്തു കേസുകളിൽ പ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടിരുന്നു. അഭിഭാഷകരായ സി.പി. മോഹൻ മേനോൻ, പി.എ. അയൂബ്ഖാൻ എന്നിവർക്കായിരുന്നു അന്ന് പ്രോസിക്യൂഷൻ ചുമതല.

മോഹൻ മേനോന്റെ മരണത്തോടെ പുതിയ പ്രോസിക്യൂഷൻ സംഘത്തെ നിയോഗിച്ചു. ഇവർ നടത്തിയ ആദ്യ കേസിലാണു സാക്ഷിമൊഴികൾ ദുർബലമായതിനാൽ മുഴുവൻ പ്രതികളെയും കോടതിക്കു വിട്ടയക്കേണ്ടി വന്നത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളാണ് എല്ലാ കേസിലും ആദ്യ രണ്ടു പ്രതി സ്ഥാനങ്ങളിൽ.

നേരത്തെ വിധി പറഞ്ഞ പത്തു കേസുകളിലും പിതാവിനു ജീവപര്യന്തം തടവ് അടക്കം കടുത്ത ശിക്ഷകൾ ലഭിച്ചിരുന്നു. ഇന്നലെ വിധി പറഞ്ഞ കേസിൽ മാതാപിതാക്കളും കുറ്റവിമുക്തരായി. ആദ്യ കേസുകളിൽ പിതാവിനു ലഭിച്ച ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി ശരിവച്ചിരുന്നു.

കേസിലെ ഇടനിലക്കാരായ ജോഷി വർഗീസ്(അച്ചായൻ), ഷാജിമോൻ, ജെസി, ഇടപാടുകാരനായ ഒറ്റപ്പാലം സ്വദേശി വിജയകുമാർ എന്നിവരെയാണു കോടതി വിട്ടയച്ചത്. എറണാകുളം കുടുംബ കോടതി കേസുകളിൽ കക്ഷികളായ യുവതികളെ വലയിൽ വീഴ്‌ത്താൻ ശ്രമിച്ചതിനു പൊലീസ് താക്കീതു നൽകിയ ഇടനിലക്കാരനും ഇന്നലെ വിട്ടയക്കപ്പെട്ട പ്രതികളുടെ കൂട്ടത്തിലുണ്ട്.സമാനമായ സംഭവങ്ങളിൽ പ്രോസിക്യൂഷൻ സമ്പൂർണമായി പരാജയപ്പെടുന്ന ആദ്യ കേസാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP