Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിലെ ഒൻപത് വിഖ്യാത തെറികൾ തെരഞ്ഞെടുത്തത്തിന് പിന്നിലെ രാഷ്ട്രീയം കണ്ടെത്തൂ; ഗുരുവായൂരപ്പൻ കോളേജിലെ മാഗസിൻ ദേശ സ്‌നേഹികളെ ചൊടുപ്പിച്ചത് തെറിയുടെ മാനശാസ്ത്രം തേടിയപ്പോൾ

മലയാളത്തിലെ ഒൻപത് വിഖ്യാത തെറികൾ തെരഞ്ഞെടുത്തത്തിന് പിന്നിലെ രാഷ്ട്രീയം കണ്ടെത്തൂ; ഗുരുവായൂരപ്പൻ കോളേജിലെ മാഗസിൻ ദേശ സ്‌നേഹികളെ ചൊടുപ്പിച്ചത് തെറിയുടെ മാനശാസ്ത്രം തേടിയപ്പോൾ

കോഴിക്കോട്: ഗുരുവായൂരപ്പൻ േേകാളജ് യൂനിയൻ പുറത്തിറക്കിയ 'വിശ്വ വിഖ്യാത തെറി'യുടെ രാഷ്ട്രീയം ഇനിയും ചർച്ചയാകും. മാഗസീൻ കത്തിച്ച നടപടിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും സംസ്‌കാരത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജ് മാഗസിൻ എ.ബി.വി.പി പ്രവർത്തകർ കത്തിച്ചത്. കോളജ് യൂനിയൻ പുറത്തിറക്കിയ 'വിശ്വ വിഖ്യാത തെറി'യാണ് എ.ബി.വി.പി ജില്ലാ കൺവീനറുടെ നേതൃത്വത്തിൽ കാമ്പസിൽ ചുട്ടെരിച്ചത്. ദേശസ്‌നേഹത്തിന്റെ പേരിലുള്ള നടപടിയെ വിമർശിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ്. അസഹിഷ്ണുതയാണ് ഇതിൽ നിറയുന്നതെന്നാണ് വാദം.

മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്റെ കവർ‌സ്റ്റോറി. ചെറ്റ, പുലയാടി, കഴുവേറി, തോട്ടി, കിളവൻ, കാടൻ തുടങ്ങി മലയാളത്തിലെ വിഖ്യാതമായ ഒമ്പത് തെറികളുടെ ഉദ്ഭവവും പരിണാമവും മാഗസിൻ പരിശോധിക്കുന്നു. മണ്ണിന്റെ മക്കൾ ചേറുകൊണ്ട് പുരയുണ്ടാക്കിയപ്പോൾ ആരോ ചെറ്റക്കുടിൽ എന്ന് വിളിച്ചതായും അതിന്റെ ചുരുക്കമാണ് ചെറ്റയെന്നും മാഗസിൻ സമർഥിക്കുന്നു. മേലാളന് കീഴാളനെ വിളിക്കാനുള്ള വിളിപ്പേരാണിവ. ഇതുമായി ബന്ധപ്പെട്ട പല പരാമർശങ്ങളിലും മോദി വിരുദ്ധത ഒളിഞ്ഞിരിക്കുന്നുവെന്നാണ് എബിവിപിയുടെ നിലപാട്.

മുതലാളിത്തം, ജന്മിത്തം, ഫ്യൂഡൽ വ്യവസ്ഥിതി, അധികാരവ്യവസ്ഥ തുടങ്ങിയവ നയിക്കുന്ന വരേണ്യതയുടെ ആട്ടും തുപ്പുമേൽക്കുന്ന ജനവിഭാഗങ്ങൾക്കെതിരായ വിളിപ്പേരായാണ് എല്ലാ തെറികളുടെയും ഉദ്ഭവമെന്നാണ് മാഗസിൻ പറയാൻ ശ്രമിക്കുന്നത്.സവർണന്റെ പെണ്ണിനെ മോഹിച്ച കീഴാളനു നൽകിയ ശിക്ഷയാണ് കഴുമരമെന്ന് പറഞ്ഞ് വധശിക്ഷയെയും മാഗസിൻ എതിർക്കുന്നു. കാമ്പസുകളിലെ ലിംഗസമത്വ വിവാദവും രോഹിത് വെമുലയുടെ മരണവും രാജ്യത്ത് പടർന്നുപിടിക്കുന്ന അസഹിഷ്ണുതയും 'സംഘീത'വുമെല്ലാം പുതുമയാർന്ന രീതിയിലാണ് മാഗസിൻ അവതരിപ്പിക്കുന്നത്.

ഇതെല്ലാം മോദി വിരുദ്ധമാണ്. അതുകൊണ്ട് കൂടിയാണ് മധ്യവേനലവധിയായിട്ടും മാഗസിൻ കത്തിക്കാനായി പ്രതിഷേധക്കാർ കഴിഞ്ഞദിവസം കാമ്പസിലത്തെിയത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കണക്കറ്റ് പരിഹസിക്കുന്നതും അശ്‌ളീലത കുത്തിനിറച്ചതുമായ മാഗസിനാണിതെന്നും എ.ബി.വി.പി കോളജ് യൂനിറ്റ് അംഗം ഇ.കെ. ഹരിപ്രസാദ് പറഞ്ഞു. മാഗസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.തെറിയിലെ രാഷ്ട്രീയവും മേലാള സ്വഭാവവും പുരുഷമേധാവിത്വവുമെല്ലാം പറയാനാണ് മാഗസിൻ ശ്രമിച്ചതെന്ന് സ്റ്റുഡന്റ് എഡിറ്റർ ശ്രീഷമിം പറഞ്ഞു. എസ്.എഫ്.ഐയാണ് ഗുരുവായൂരപ്പൻ കോളജ് യൂനിയൻ ഭരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP