Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രീത ഷാജിയുടെ വീടും സ്ഥലവും എച്ച്ഡിഎഫ്‌സി ബാങ്ക് ജപ്തി ചെയ്യുന്നതിന് എതിരെ ഇടപ്പള്ളിയിൽ വലിയ പ്രതിഷേധം; മണ്ണെണ്ണയും പെട്രോളും തീപ്പന്തവുമായി ജപ്തി നടപടിയെ എതിർത്ത് നാട്ടുകാർ; തീകൊളുത്താനുള്ള ശ്രമം വെള്ളമൊഴിച്ച് കെടുത്തി ഫയർഫോഴ്‌സ്

പ്രീത ഷാജിയുടെ വീടും സ്ഥലവും എച്ച്ഡിഎഫ്‌സി ബാങ്ക് ജപ്തി ചെയ്യുന്നതിന് എതിരെ ഇടപ്പള്ളിയിൽ വലിയ പ്രതിഷേധം; മണ്ണെണ്ണയും പെട്രോളും തീപ്പന്തവുമായി ജപ്തി നടപടിയെ എതിർത്ത് നാട്ടുകാർ; തീകൊളുത്താനുള്ള ശ്രമം വെള്ളമൊഴിച്ച് കെടുത്തി ഫയർഫോഴ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എച്ച്.ഡി.എഫ്.സി  ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരിൽ ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ വീടും സ്ഥവും ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ വലിയ പ്രതിഷേധവുമായി നാട്ടുകാർ എത്തിയതോടെ ഇടപ്പള്ളിയിൽ സംഘർഷാവസ്ഥ. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജപ്തി നടപടികൾക്കായി അഭിഭാഷക കമ്മിഷൻ ഇന്ന് രാവിലെ എത്തുമെന്ന വിവരം ലഭിച്ചതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധക്കാർ മണ്ണെണ്ണയും പെട്രോളും തീപ്പന്തങ്ങളുമായി വീടിനു മുന്നിൽ പ്രതിഷേധം തുടങ്ങിയതോടെ സ്ഥിതി ഗുരുതരമായി. പ്രതിഷേധം കനത്ത നിലയിൽ തുടരുന്നതിനാൽ ജപ്തി നടപടി ഉണ്ടായില്ലെന്നാണ് വിവരം.

്ഇതോടെ ഫയർഫോഴ്‌സും പൊലീസും ഉൾപ്പെടെ വൻ സന്നാഹവും ഒരുക്കി അധികൃതർ. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ പ്രതിഷേധക്കാർ ശ്രമം നടത്തിയെങ്കിലും ഫയർഫോഴ്സ് വെള്ളമൊഴിച്ച് അപകടമൊഴിവാക്കുകയായിരുന്നു. ജപ്തി അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് പ്രതിഷേധക്കാർ നിലയുറപ്പിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയാണ്.

പ്രീതാഷാജിക്കൊപ്പം നാട്ടുകാരും തീകൊളുത്തുമെന്ന ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. തീപ്പന്തങ്ങളുമായി പ്രതിഷേധക്കാർ പൊലീസിനെതിരെ തിരിയുകയും സമരപ്പന്തലിലുണ്ടായിരുന്ന ഒരാൾ തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തതോടെ സംഘർഷമായി.

സമാധാനമുണ്ടാക്കത്തക്കവിധം കോടതി ഇടപെടണമെന്ന് പി.ടി.തോമസ് എംഎ‍ൽഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പൊലീസിനെവിട്ട് സംഘർഷമുണ്ടാക്കരുത്. ബലപ്രയോഗം നടത്തിയാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുന്ന സാഹചര്യമാണെന്നും എംഎൽഎ പറഞ്ഞു. 

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജപ്തി നടപടികൾക്കായി അഭിഭാഷക കമ്മീഷൻ തിങ്കളാഴ്ച രാവിലെ ഇവിടേക്ക് എത്തുമെന്നാണ് വിവരം എത്തിയത്. കിടപ്പാടം ഏറ്റെടുക്കാനും ആവശ്യമെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി വനിതാ പൊലീസ് ഉൾപ്പെടെയുള്ളവരുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടൊയാണ് ഇന്ന് അധികൃതർ നടപടിക്കെത്തിയത്.

ഈ വിവരം അറിഞ്ഞതു മുതൽ സ്ഥലത്ത് കനത്ത പ്രതിഷേധമാണ്. സുഹൃത്തിന് വായ്പയെടുക്കാൻ ജാമ്യം നിന്നതിന്റെ പേരിൽ കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചിരുന്നു. 292 ദിവസത്തോളമാണ് ഇവർ ചിതയൊരുക്കി പ്രതിഷേധിച്ചത്. ഇതോടെ സമരം വലിയ ശ്രദ്ധപിടിച്ചുപറ്റുകയും സാമൂഹിക പ്രവർത്തക മേധാ പട്കർ ഉൾപ്പെടെ പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു.

1994-ൽ സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാൻ ജാമ്യം നിന്നതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. എച്ച്.ഡി.എഫ്.സി രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റുവെന്നാണ് ആക്ഷേപം. എങ്ങനെയെങ്കിലും 50 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് അധികൃതർ കയ്യൊഴിഞ്ഞുവെന്ന് ആയിരുന്നു പ്രീത വ്യക്തമാക്കിയത്.

കണ്ണിൽ ചോരയില്ലാതെ എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കൊള്ളപ്പലിശയ്ക്കും റിയൽ എസ്റ്റേറ്റ് സംഘവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് ഷാജിയുടെയും പ്രീതയുടെയും സമരം നടക്കുന്നത്. 'കൂട്ടുകാരൻ സാജന് വർക്ക് ഷോപ്പ് നടത്താൻ 1994ൽ രണ്ട് ലക്ഷം രൂപയ്ക്ക് ലോർഡ് കൃഷ്ണ ബാങ്കിൽ നിന്നും എടുത്ത ലോണിന് ജാമ്യം നിന്നതാണ് ഞാൻ. അയാൾ പണം തിരിച്ചടച്ചില്ല. ഇപ്പോൾ 24 വർഷമായി. ഇപ്പോൾ തിരിച്ചടക്കേണ്ടത് രണ്ട് കോടി എട്ട് ലക്ഷം രൂപയായി. തുക തിരിച്ചടയ്ക്കാത്തതിനാൽ ബാങ്ക് ഞങ്ങളെ അറിയിക്കാതെ ഈട് വച്ച പുരയിടം ലേലത്തിൽ വച്ചു. രണ്ടരക്കോടി മതിപ്പുവിലയുള്ളവ 38 ലക്ഷം രൂപയ്ക്ക് ബാങ്ക് സ്വകാര്യ വ്യക്തിക്ക് ലേലത്തിൽ കൊടുത്തു. ഞങ്ങളറിയാതെ' ഷാജി പറയുന്നു. 18.5 സെന്റ് വസ്തുവാണ് 38 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തിൽ വിറ്റത്.

സുഹൃത്ത് സാജൻ പണമടയ്ക്കാതെ കുടിശ്ശിക പെരുകിയപ്പോൾ 1997ൽ ലോർഡ് കൃഷ്ണ ബാങ്കിൽ ഷാജി നാല് സെന്റ് സ്ഥലം വിറ്റ് ഒരുലക്ഷം രൂപ തിരിച്ചടച്ചിരുന്നു. 'ജപ്തി നടപടിയുമായി ബാങ്ക് ആദ്യം വന്ന സമയത്ത് ഞങ്ങളുടെ അമ്മ സ്‌ട്രോക്ക് വന്ന തളർന്ന് കിടപ്പിലായിരുന്നു. ബാങ്ക് ജീവനക്കാരെയും പൊലീസിനെയുമൊക്കെ ഒരുമിച്ച് കണ്ട് പേടിച്ച അമ്മ പിന്നീട് മിണ്ടാൻ കഴിയാത്ത അവസ്ഥയിലായി. കുറച്ച നാള് കഴിഞ്ഞപ്പോ അമ്മ മരിച്ചു. അമ്മേനെ കൊന്നത് ഈ ബാങ്കാണ്. ഷാജിയുടെ ഭാര്യ പ്രീത പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP