Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ പാർട്ടിയിലെ നേതാവാണെങ്കിലും കാണിച്ചത് ഔചിത്യമല്ല; സംഘാടകർ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതു ശരിയല്ല; ഉയരങ്ങളിൽ എത്തുമ്പോൾ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്; സുരേഷ് ഗോപി എംപിയെ രൂക്ഷമയി വിമർശിച്ച് ശ്രീധരൻ പിള്ള

എന്റെ പാർട്ടിയിലെ നേതാവാണെങ്കിലും കാണിച്ചത് ഔചിത്യമല്ല; സംഘാടകർ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതു ശരിയല്ല; ഉയരങ്ങളിൽ എത്തുമ്പോൾ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്; സുരേഷ് ഗോപി എംപിയെ രൂക്ഷമയി വിമർശിച്ച് ശ്രീധരൻ പിള്ള

കോഴിക്കോട്: സുരേഷ് ഗോപിയെ പരസ്യമായി വിമർശിച്ച് ബിജെപി നേതാവ് പി.എസ് ശ്രീധരൻ പിള്ള. പരിപാടിയിൽ പങ്കെടുക്കാമെന്ന് ഉറപ്പുനൽകിയശേഷം അറിയിക്കുകപോലും ചെയ്യാതെ വരാതിരുന്നതിനാണ് സുരേഷ് ഗോപിയെ ശ്രീധരൻ പിള്ള രൂക്ഷമായി വിമർശിച്ചത്. ട്രൂ സ്‌കോളർ സംഘടനയുടെ ബ്രയിൻ ക്ലബ് ഉദ്ഘാട ചടങ്ങിൽനിന്നാണ് മുന്നറിയിപ്പ് പോലും നൽകാതെ സുരേഷ് ഗോപി വിട്ടുനിന്നത്.

'ഞാൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ നേതാവാണ് സുരേഷ് ഗോപി. എങ്കിലും കാണിച്ചത് ഔചിത്യമല്ല. സംഘാടകർ വിളിച്ചിട്ടു ഫോൺ എടുക്കാതിരുന്നതു ശരിയല്ല. ഉയരങ്ങളിൽ എത്തുമ്പോൾ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്.' എന്നായിരുന്നു ശ്രീധരൻപിള്ളയുടെ പരസ്യ വിമർശനം.

സുരേഷ് ഗോപിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങാനായി മാത്രം ഖത്തറിൽ നിന്ന് എത്തിയ അഖിൽ ഫൈസൽ അലി എന്ന വിദ്യാർത്ഥിയുടെ വേദന കേട്ടതോടെയാണ് ശ്രീധരൻ പിള്ള ക്രുദ്ധനായത്. സുരേഷ് ഗോപിയുടെ കടുത്ത ആരാധകനായ ഫൈസൽ അലി അദ്ദേഹത്തെ കാണാമെന്ന പ്രതീക്ഷയിലാണ് ഖത്തറിൽ നിന്നും കേരളത്തിലെത്തിയത്. ഖത്തറിലെ ദേശീയ റോബോട്ടിക് മത്സരത്തിലെ വിജയിയാണ് ഫൈസൽ അലി. ഇഷ്ടതാരത്തെ കാണാനാകാത്തതിന്റെ കടുത്ത നിരാശയിലായിരുന്നു ഫൈസൽ അലയെന്ന് സംഘടാകർ പറയുന്നു. നിരവധി തവണ മൊബൈൽഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുക്കാൻ പോലും തയാറായില്ലെന്നും സംഘാടകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP