Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിഎസ്‌സിയുടെ ലൈബ്രേറിയൻ പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കിയത് അപേക്ഷകനായ എംജി അദ്ധ്യാപകൻ; ഉത്തരങ്ങൾ ചോർന്നത് കോഴിക്കോട്ടെ കോളജിലെ പരിശീലന ക്ലാസിലൂടെ; വിജിലൻസ് കണ്ടെത്തലിൽ നടപടിയെടുക്കാതെ പിഎസ്‌സി

പിഎസ്‌സിയുടെ ലൈബ്രേറിയൻ പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കിയത് അപേക്ഷകനായ എംജി അദ്ധ്യാപകൻ; ഉത്തരങ്ങൾ ചോർന്നത് കോഴിക്കോട്ടെ കോളജിലെ പരിശീലന ക്ലാസിലൂടെ; വിജിലൻസ് കണ്ടെത്തലിൽ നടപടിയെടുക്കാതെ പിഎസ്‌സി

കൊല്ലം: പിഎസ്‌സിയുടെ കോമൺപൂൾ ലൈബ്രേറിയൻ ഗ്രേഡ് 4 പരീക്ഷയുടെ ചോദ്യങ്ങൾ തയാറാക്കിയത് ഇതേ തസ്തികയിലേക്ക് അപേക്ഷിച്ച മഹാത്മാഗാന്ധി സർവകലാശാലയിലെ താൽക്കാലിക അദ്ധ്യാപകനാണെന്ന് വിജിലൻസ് കണ്ടെത്തി.

കഴിഞ്ഞ ഡിസംബർ ഒന്നിന് നടത്തിയ പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നെന്ന ഉദ്യോഗാർത്ഥികളുടെ പരാതി അന്വേഷിച്ച പിഎസ്‌സി വിജിലൻസാണ് പരീക്ഷകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന കണ്ടെത്തൽ നടത്തിയത്. അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം പിഎസ്‌സി ചെയർമാന് നൽകിയെങ്കിലും തുടർ നടപടികൾ ആരംഭിച്ചിട്ടില്ല.

ചോദ്യം തയാറാക്കിയ പാനലിൽ കേരള, എംജി സർവകലാശാലകളിലെയും കോഴിക്കോട്ടെ പ്രമുഖ കോളേജിലെയും മൂന്ന് ലൈബ്രറി സയൻസ് അദ്ധ്യാപകരായിരുന്നു അംഗങ്ങൾ. എംജി സർവകലാശാലയിലെ അദ്ധ്യാപകൻ തയാറാക്കിയ ചോദ്യങ്ങളാണ് നറുക്കെടുപ്പിലൂടെ പരീക്ഷയ്ക്കായി തിരഞ്ഞെടുത്തത്.

കോഴിക്കോട്ടെ കോളേജിലെ ലൈബ്രറി സയൻസ് വിഭാഗം നടത്തിയ പരിശീലന ക്ലാസിലൂടെ ചോദ്യങ്ങൾ ചോർന്നെന്നായിരുന്നു പരാതി. ക്ലാസിൽ 300 ചോദ്യങ്ങളുള്ള സ്റ്റഡി മെറ്റീരിയൽ നൽകിയിരുന്നു. പരീക്ഷയുടെ 75 ശതമാനം ചോദ്യങ്ങളും ഇതിൽ നിന്നായിരുന്നു. സ്റ്റഡി മെറ്റീരിയലിലെ ഉത്തര ഓപ്ഷനുകളിലെയും പിഎസ്‌സി പരീക്ഷയിലെ ഓപ്ഷനുകളുടെയും ക്രമവും ഒന്നായിരുന്നു. ഇവിടത്തെ ഉത്തര സൂചികയിലെ തെറ്റുകൾ പിഎസ്‌സിയുടെ പ്രാഥമിക ഉത്തര സൂചികയിലും കണ്ടു.

പാനലിലെ മൂന്നു പേരിൽ രണ്ടുപേർ പരസ്പരം ബന്ധമുള്ളവരാണെന്നും അതിനാലാണ് കോട്ടയത്തെ അദ്ധ്യാപകൻ തയാറാക്കിയ ചോദ്യങ്ങൾ കോഴിക്കോട്ട് നൽകിയ സ്റ്റഡി മെറ്റീരിയലിൽ ഉൾപ്പെട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്. പരാതി ശരിയാണെന്ന് തെളിഞ്ഞാൽ പരീക്ഷ റദ്ദാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പിഎസ്‌സി പരീക്ഷാ കൺട്രോളർ എൻ. നാരായണശർമ്മ നേരേെത്തപറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP