Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം; ആറ് മാസത്തേക്ക് നീട്ടുന്നത് ഇതുവരെ നീട്ടി നൽകാത്ത റാങ്ക് ലിസ്റ്റുകൾ; തീരുമാനം റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രതിഷേധം ശക്തമായതോടെ

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം; ആറ് മാസത്തേക്ക് നീട്ടുന്നത് ഇതുവരെ നീട്ടി നൽകാത്ത റാങ്ക് ലിസ്റ്റുകൾ; തീരുമാനം റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രതിഷേധം ശക്തമായതോടെ

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ നിർദ്ദേശം. ഡിസംബർ 31ന് റദ്ദാവുന്നതും ഇതുവരെ കാലാവധി നീട്ടി നൽകാതാത്തുമായി പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറ് മാസത്തേക്ക് നീട്ടാൻ മന്ത്രിസഭ ശുപാർശ ചെയ്തത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് ശുപാർശ. പിഎസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ശക്തമായ സാഹചര്യത്തിൽ കൂടിയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകാൻ തീരുമാനം ഉണ്ടായത്.

ഇതുവരെ കാലാവധി നീട്ടാത്ത 70 ഓളം റാങ്ക് ലിസ്റ്റുകളാണ് ഉള്ളത്. മാർച്ചിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും ശുപാർശയുണ്ട്. മൂന്ന് മാസത്തേക്കാണ് ഈ ലിസ്റ്റുകളുടെ കാലാവധി നീട്ടുക. വെള്ളിയാഴ്‌ച്ച അടിയന്തര യോഗം ചേർന്ന് പിഎസ്‌സി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.

കഴിഞ്ഞ ദിവസം പിഎസ്‌സി യോഗം ചേർന്നെങ്കിലും സർക്കാരിൽ നിന്ന് ശുപാർശയുണ്ടാകാത്തതിനാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് പരിഗണനയ്‌ക്കെത്തിയിരുന്നില്ല. നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം കാലാവധി നീട്ടിക്കൊടുത്തവയും 31 റദ്ദാവുന്നതിലുണ്ട്. കെഎസ്ഇബി മസ്ദൂർ, സ്റ്റാഫ് നഴ്‌സ്, വൊക്കേഷണൽ ഹയർസെക്കന്ററി അദ്ധ്യാപകർ തുടങ്ങിയ ലിസ്റ്റുകളും കലാവധി തീരുന്നവയിൽ ഉൾപ്പെടുന്നു.

നിയമന നിരോധനത്തിനെതിരെ വിവിധ റാങ്ക്‌ഹോൾഡേഴ്‌സ് സംഘടനകൾ അനിശ്ചിതകാലമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തിവരികയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പത്തിലേറെ തവണ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിുരന്നു. എന്നാൽ കാര്യമായ തോതിൽ നിയമം നടന്നിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP