Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടിയുടെ ആക്രമണക്കേസിൽ സംശയമുള്ള എല്ലാവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം; പിടി തോമസ് എംഎൽഎയുടെ ഏകദിന ഉപവാസം കൊച്ചിയിൽ തുടങ്ങി

നടിയുടെ ആക്രമണക്കേസിൽ സംശയമുള്ള എല്ലാവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം; പിടി തോമസ് എംഎൽഎയുടെ ഏകദിന ഉപവാസം കൊച്ചിയിൽ തുടങ്ങി

കൊച്ചി: നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംശയമുള്ള എല്ലാവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പി.ടി തോമസ് എംപി 24 മണിക്കൂർ നിരാഹാര സത്യാഗ്രഹം തുടങ്ങി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സമരം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉദ്ഘാടനം ചെയ്തു.

നാളെ രാവിലെ ഒമ്പത് മണിവരെയാണ് ഉപവാസം. കൊച്ചിയിൽ നടി അക്രമിക്കപ്പെട്ടതിൽ ഗൂഢാലോചനയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്നാൽ ഇത് ശരിയല്ലെന്നും സംശയമുള്ള എല്ലാവരിലേക്കും അന്വേഷണം പോവണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ക്രമസമാധാനവും സ്ത്രീസുരക്ഷയും തകർന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. സ്ത്രീ സുരക്ഷയിൽ യു.ഡി.എഫ് നടത്താനിരിക്കുന്ന സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയ്ക്കാണ് പി.ടി തോമസിന്റെ നിരാഹാര സമരം. കെപിസിസി പ്രസിഡന്റ വി എം സുധീരന് പുറമെ എ.എൽ.എ മാരായ അൻവർ സാദത്ത്, ഹൈബി ഈഡൻ എന്നിവരും മറ്റ് കോൺഗ്രസ് നേതാക്കളും നിരാഹ പന്തലിലെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP