1 usd = 64.97 inr 1 gbp = 90.64 inr 1 eur = 80.09 inr 1 aed = 17.69 inr 1 sar = 17.32 inr 1 kwd = 217.00 inr

Feb / 2018
23
Friday

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങുന്നതിൽ വരെ അഭിപ്രായം പറയുന്ന പാർട്ടിയാണ് സി.പി.എം; എന്തു കൊണ്ട് ഗണേശിന്റേയും സെബാസ്റ്റ്യൻ പോളിന്റേയും നിലപാടുകളിൽ മറുപടി പറയുന്നില്ല? നടിയെ ആക്രമിച്ച കേസ് വെറും ബലാത്സംഗക്കേസ് മാത്രമായി ഒതുക്കാനാണ് നീക്കം; ആരോപണങ്ങളുമായി പിടി തോമസ് എംഎൽഎ

September 14, 2017 | 01:27 PM | Permalink



സ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവാളികളെ രക്ഷപ്പെടുത്താനും പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നതുള്ള ശ്രമം നടത്തുന്നതായി പി.ടി. തോമസ് എംഎൽഎ. നടിയെ ആക്രമിച്ച കേസ് വെറും ബലാത്സംഗക്കേസ് മാത്രമായി ഒതുക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ പിൻവലിഞ്ഞവരെല്ലാം അനുകൂലിച്ച് രംഗത്തുവന്നതും ഇതിന്റെ ഭാഗമാണെന്നും പി.ടി തോമസ് പറഞ്ഞു.

ദിലീപിന് വേണ്ടിയുള്ള സെബാസ്റ്റ്യൻ പോളിന്റെ നിലപാട് ഞെട്ടിച്ചു. സി.പി.എം ഇക്കാര്യത്തിൽ നിലപാട് അറിയിക്കണം. കേസിന്റെ നടത്തിപ്പിൽ പ്രോസിക്യുഷന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പി.ടി തോമസ് പറഞ്ഞു.

പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. ചില കേന്ദ്രങ്ങളിൽ നിന്ന് അതിന് ശ്രമം തുടങ്ങി. ഭീതികരമായ അവസ്ഥയാണ് . ജയിലിൽ കിടക്കുന്ന സ്വാധീനമുള്ള പ്രതിയെ കാണാൻ എംഎ‍ൽഎയും സിനിമാക്കാരും എത്തിയത് ഗണേശ്‌കുമാർ പൊലീസിനെതിരെ പരസ്യമായി പ്രതികരണം നടത്തിയതും പ്രതി കുറ്റവാളിയല്ലെന്ന് വ്യക്തമാക്കിയതിനും ശേഷമാണ്. ഗണേശ്‌കുമാറിന്റെത് മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയാണ്. ഗണേശന്റെ വിമർശങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിർന്ന മാധ്യമപ്രവർത്തകനും ഇടത് സഹായാത്രകനുമായ സെബാസ്റ്റ്യൻ പോൾ ദിലീപിന് അനുകൂലമായി രംഗത്ത് വന്നത് അത്യന്തം അപഹാസ്യമാണ്. അദ്ദേഹത്തെ പോലുള്ളവരുടെ പ്രസ്താവനയുടെ ഫലമായാണ് പ്രതിയെ അനുകൂലിച്ച് ഇത്രയധികം ആളുകൾ മുന്നോട്ട് വരാൻ കാരണമെന്നും പി.ടി. തോമസ് ആരോപിച്ചു. ഗണേശ്, ഇന്നസെന്റ് തുടങ്ങിയ ഇടത് അനുകൂല സിനിമാ പ്രവർത്തകർ സർക്കാർ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഈ കേസിൽ സമ്മർദ്ദം ചെലുത്തുന്നതിനാണ്. ഇതിന്റെ ഫലമായി പൊലീസ് അന്വേഷണം മയപ്പെടുത്തിയെന്ന് സംശയമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സർക്കാർ തയാറാവണം. സ്ത്രീ സുരക്ഷ ഉറപ്പ് നൽകി അധികാരത്തിലേറിയ സർക്കാരിന്റെ എംഎൽഎമാരുടെ ഇത്രയും നാണംകെട്ട പ്രവർത്തിക്ക് മുതിരരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങുന്നതിൽ വരെ അഭിപ്രായം പറയുന്ന പാർട്ടിയാണ് സി.പി.എം, അതുകൊണ്ടുതന്നെ പാർട്ടിയുടെ രണ്ട് എംഎൽഎമാരുടെയും ഒരു എംപിയുടെയും മുൻ എംഎൽഎയും എംപിയുമായ സെബാസ്റ്റ്യൻ പോളിന്റെയും അഭിപ്രായത്തിൽ പാർട്ടി സെക്രട്ടറി കോടിയേരി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ നിന്ന് ഇന്നലെയുണ്ടായ വിമർശം പ്രോസിക്യൂഷൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണെന്നും പി.ടി. തോമസ് പറഞ്ഞു.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'കടലിൽ കുളിച്ച്' വൃത്തിയായി ബിനീഷ് കോടിയേരി തൃശ്ശൂർ സമ്മേളന വേദിയിൽ; ചാനൽ ക്യാമറകളെ കണ്ട് പരുങ്ങിയെങ്കിലും മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിച്ച് ഇന്നസെന്റിനൊപ്പം ഹാളിലെത്തി; പച്ച ഷർട്ടും ചുവപ്പ് മുണ്ടും ധരിച്ച് ഫ്രീക്കൻ ഹെയർ സ്റ്റൈലിൽ ചുറ്റി നടന്നു; യെച്ചൂരി പ്രസംഗിക്കുമ്പോൾ ക്യാമറകൾക്ക് പിന്നിലിരുന്ന് മൊബൈലിൽ പരതി; പ്രസംഗം തീരും മുമ്പേ സ്ഥലംവിട്ടു സെക്രട്ടറിയുടെ പുത്രൻ
പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാരുടെ മർദ്ദനം; കെട്ടിയിട്ട് മർദ്ദിച്ച് അവശനാക്കിയ ആദിവാസി യുവാവ് പൊലീസ് കൊണ്ടുപോകുന്ന വഴി തന്നെ കുഴഞ്ഞുവീണുമരിച്ചു; അട്ടപ്പാടി സംഭവത്തിൽ നാണംകെട്ട് തലതാഴ്‌ത്തി മലയാളികൾ; ഉത്തരേന്ത്യൻ ജാതി വെറിയും കടന്നാക്രമണങ്ങളും കേരളത്തിലേക്കും പടരുന്നു; നിയമം കൈയിലെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം
നാട്ടിൽ അവധിക്ക് വന്നപ്പോൾ തോന്നിയ ഐഡിയ കൈയറപ്പില്ലാതെ നടപ്പാക്കി; തൊണ്ടി മുതൽ വിറ്റ വിഹിതം പോലും വാങ്ങാതെ നാടുവിട്ടു; പടം പത്രത്തിൽ വന്നതോടെ പ്രവാസി മലയാളികൾ കൈയോടെ പിടികൂടി വിമാനത്തിൽ കയറ്റി വിട്ടു; ചീമേനി ജാനകി ടീച്ചർ കൊലപാതകത്തിന്റെ സുത്രധാരനും മുഖ്യപ്രതിയുമായ 28 കാരൻ ബഹ്‌റിനിൽ പിടിയിലായത് ഇങ്ങനെ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ശീതീകരിച്ച മുറിയിൽ ആർക്ക് ലൈറ്റിൽ കോട്ടും ടൈയും കെട്ടി അധികാരികളുടെ അനീതിക്കെതിരെ ആക്രോശിക്കുന്നവൻ മാത്രമോ? സ്വന്തം ഇടത്തിലെ അനീതിക്കെതിരെ പോരാടിയാൽ അവന് ക്യാപിറ്റൽ പണിഷ്‌മെന്റോ? വെള്ളിയാഴ്ച മുതൽ മംഗളം ടെലിവിഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും; മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺകെണിക്കേസിലെ മൂന്നാം പ്രതിയായ സീനിയർ ന്യൂസ് എഡിറ്റർ എസി.വി.പ്രദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ആദ്യാക്ഷരം പകർന്ന ഗുരുനാഥയെ ഇല്ലാതാക്കിയ പ്രിയപ്പെട്ട ശിഷ്യന്മാർ പ്രതികളെ പിടികൂടാനും മുന്നിൽ നിന്നു! സ്വർണം വിറ്റ പണം വീട്ടിൽ സൂക്ഷിച്ചത് അച്ഛൻ കണ്ടത് നിർണ്ണായകമായി; ഇത്രയം പണം മകന് എങ്ങനെ ലഭിച്ചെന്ന പിതാവിന്റെ നീതി ബോധം പൊലീസിന് തുമ്പായി; ചീമേനിയിലെ ജാനകി ടീച്ചറെ വകവരുത്തിയത് അരുണിന്റെ മനസ്സിൽ രൂപംകൊണ്ട കവർച്ചയും; കൊലപാതകത്തിലേക്ക് നയിച്ചത് 'നിങ്ങളും ഈ കൂട്ടത്തിലുണ്ടോ? മക്കളെ' എന്ന ടീച്ചറുടെ ചോദ്യം
ഷുഹൈബ് ഇല്ലാത്തതുകൊണ്ട് ഇനി ഈ കുട്ടികൾ അനാഥരാകില്ല; ഭക്ഷണമില്ലാത്തതുകൊണ്ട് സ്‌കൂളിൽ പോകാതിരിക്കില്ല; കൊലക്കത്തിക്കിരയായ യൂത്ത് കോൺഗ്രസ് നേതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റി സഹപ്രവർത്തകർ; ഷുഹൈബ് സംരക്ഷിച്ചിരുന്ന എടയന്നൂരിലെ നിർദ്ധനരായ സക്കീനയ്ക്കും കുട്ടികൾക്കും കൈത്താങ്ങായി 25 ലക്ഷം രൂപയുടെ സഹായധനം കൈമാറി
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ