Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാറിലെ നാലു വീലിന്റേയും ചക്രങ്ങളിലെ നട്ടുകൾ അഴിച്ച് പി ടി തോമസ് എംഎൽഎയെ കൊലപ്പെടുത്താൻ ശ്രമം; യാത്രയ്ക്കിടെ വഴിയാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയതോടെ എംഎൽഎ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടി ആക്രമിച്ച കേസിൽ കുറ്റക്കാരെ ശിക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് പ്രഖ്യാപിച്ച പി ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതാര്?

കാറിലെ നാലു വീലിന്റേയും ചക്രങ്ങളിലെ നട്ടുകൾ അഴിച്ച് പി ടി തോമസ് എംഎൽഎയെ കൊലപ്പെടുത്താൻ ശ്രമം; യാത്രയ്ക്കിടെ വഴിയാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയതോടെ എംഎൽഎ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടി ആക്രമിച്ച കേസിൽ കുറ്റക്കാരെ ശിക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് പ്രഖ്യാപിച്ച പി ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതാര്?

കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി തോമസിനെ അപായപ്പെടുത്താൻ ശ്രമം. അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരുന്ന ഇന്നോവ കാറിന്റെ നാലു ടയറുകളുടേയും നട്ടുകൾ ഇളക്കിയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. തല നാരിഴയ്ക്കാണ് എംഎൽഎ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്

ഇന്നലെ വൈകീട്ട് ആറരോടെയായിരുന്നു സംഭവം. വഴിയാത്രക്കാരാണ് കാറിന്റെ ടയർ ഇളകിയിരിക്കുന്നതു ശ്രദ്ധിയിൽപ്പെടുത്തിയത്. ഉടൻ തന്നെ വാഹനം നിർത്തി പരിശോധിച്ചപ്പോൾ നാല് ടയറുകളുടെയും നട്ടുകൾ ഇളകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇതേതുടർന്ന് ഇന്ന് ഉച്ചതിരിഞ്ഞ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി എംഎൽഎ പരാതി നൽകുകയായിരുന്നു. അപായപ്പെടുത്താൻ ശ്രമമെന്ന നിലയിലാണ് അദ്ദേഹം പരാതി നൽകിയിരിക്കുന്നത്.

മൂന്ന് ദിവസം മുൻപ് ടൊയോറ്റയിൽ സർവീസ് നടത്തിയ കാറാണിത്. സർവീസ് സെന്ററിലെ ജീവനക്കാരെത്തി പരിശോധിച്ചപ്പോൾ ബോധപൂർവം നട്ടുകൾ ഇളക്കിയതാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പിടി തോമസ് വിശദീകരിച്ചത് ഇങ്ങനെ:

ഇന്നലെ വൈകിട്ട് കിഴക്കമ്പലത്ത് പൊതുയോഗത്തിൽ പങ്കിടുക്കാൻ പോകുന്നതിനിടെ ഒരാൾ കൈകാണിച്ചു. വണ്ടി നിർത്തി ഗ്ലാസ് താഴ്‌ത്തിയപ്പോൾ ടയറിന് എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നെന്നു പറഞ്ഞു. പാലത്തിലായിരുന്നതിനാൽ കുറച്ചു കൂടി മൂന്നോട്ടു പോയി. പാലം കഴിഞ്ഞ് വണ്ടി നിർത്തി പരിശോധിച്ചപ്പോൾ ടയറിന്റെ നട്ടികളെല്ലാം ഇളകിയ നിലയിലായിരുന്നു. ഇതേത്തുടർന്ന് മറ്റു ടയറുകളും പരിശോധിച്ചു. ആ ടയറുകളുടെയും നട്ട് ഇളക്കിയ നിലയിലായിരുന്നു. മൂന്നു ദിവസം മുമ്പ് ടൊയോട്ടയുടെ സർവീസ് സെന്ററിൽ പോയി സർവീസ് നടത്തിയിരുന്നതാണ്. അതുകൊണ്ടുതന്നെ സർവീസ് സെന്ററുകാരെ വളിച്ചുവരുത്തി. അവർ നടത്തിയ പരിശേധനയിൽ ആരെങ്കിലും ബോധപൂർവം ഇളക്കിമാറ്റാനാണു സാധ്യതയെന്ന് മനസിലായി. ഇതേതുടർന്നാണ് പൊലീസിൽ പരാതി നൽകാമെന്നും തീരുമാനിച്ചതെന്നും പിടി തോമസ് പറഞ്ഞു.

കൊച്ചിയിൽ നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് പി.ടി തോമസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്നു. നടിക്കെതിരായ ആക്രമണം ഡിജിപിയെ വിളിച്ചറിയിച്ചതും പി.ടി തോമസായിരുന്നു. നടി ഡിജിപിയോട് സംസാരിച്ചതും അദ്ദേഹത്തിന്റെ ഫോണിൽ നിന്നുമായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവായത് പാലക്കാട് സ്വദേശിയായ ഒരാൾ നൽകിയ മൊഴിയാണെന്ന് തൃക്കാക്കര എംഎൽഎ പിടി തോമസ് പൊലീസിനു മൊഴി നൽകാനെത്തിയപ്പോൾ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.

പൾസർ സുനി അറസ്റ്റിലാകുന്നതിന് മുൻപ് ട്രെയിനിൽ വെച്ചുണ്ടായ ഒരു ഫോൺ സംഭാഷണമാണ് കേസിന് പ്രധാന വഴിത്തിരിവായത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന ഒരു അഭിഭാഷകയുടെ ഫോൺ സംഭാഷണത്തെക്കുറിച്ച് സഹയാത്രികൻ ആലുവ പൊലീസിൽ വിവരം നൽകിയിരുന്നു. അഭിഭാഷകയെ സംബന്ധിച്ച വിവരമറിയിച്ചത് എറണാകുളത്ത് ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ ഒരാളാണ്.

ഇതേത്തുടർന്ന് അഭിഭാഷകയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വളഞ്ഞിട്ട് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ആ അവസരത്തിൽ വെറുമൊരു സാധാരണക്കാരനാണ് ഈ കേസിൽ ഒരു തുമ്പുണ്ടാകാനുള്ള സഹായം നൽകിയതെന്ന് സന്ധ്യയെന്ന പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. ആ വഴിക്ക് കേസന്വേഷണം പോകുന്നോണ്ടോയെന്ന് പരിശോധിക്കണമെന്ന് പിടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഫോണിലൂടെ അഭിഭാഷക പറഞ്ഞതെന്ന് പിടി തോമസ് നേരത്തേ അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ലാലിന്റെ വീട്ടിൽ ആദ്യമെത്തിയ ആളെന്ന നിലയിൽ തന്നെ ചോദ്യം ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും പിടി തോമസ് ആരോപിച്ചിരുന്നു. കേസിൽ നടൻ ദിലീപ് അറസ്റ്റിലായ ശേഷമാണ് പൊലീസ് എംഎൽഎമാരുടെ മൊഴിയെടുക്കാൻ ആരംഭിച്ചത്.

പൊലീസിന്റെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി പറയുമെന്നും എംഎൽഎ പറഞ്ഞു. തന്റെ 35 വർഷത്തെ പൊതുജീവിതത്തിനിടയിലെ മനസ്സു മരവിപ്പിക്കുന്ന സംഭവമായിരുന്നു ഇതെന്നും അതിലെ കുറ്റവാളികളെ കണ്ടെത്താൻ വ്യക്തി താൽപര്യങ്ങളോ സ്ഥാനമാനങ്ങളോ കണക്കാക്കാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ അവസരത്തിൽ പൊലീസ് അന്വേഷണത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നത് പൊലീസിനെ ദുർബലപ്പെടുത്തും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. വേറെയും ആളുകൾ സിബിഐ അന്വേഷണം ആവശ്യപ്പെടാനൊരുങ്ങി നിൽക്കുകയായിരുന്നു. സിബിഐ അന്വേഷണം വന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചായിരിക്കും ആദ്യം അന്വേഷിക്കുക എന്നും പിടി തോമസ് അന്നു വ്യക്തമാക്കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണോ നിലവിലെ സംഭവമെന്ന് സംശയിക്കുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP