Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളത്തെ പിടി ഉഷ റോഡ് ഇപ്പോൾ പിയു ചിത്ര റോഡായി; മഹാരാജാസിലെ കെഎസ് യു കുട്ടികൾ കറുത്ത ചായം തേച്ച് ഉഷയുടെ പേര് മാറ്റി ചിത്രയുടെ ആക്കി: പിടി ഉഷക്കെതിരെയുള്ള ജനവികാരം തുടരുന്നത് ഇങ്ങനെ

എറണാകുളത്തെ പിടി ഉഷ റോഡ് ഇപ്പോൾ പിയു ചിത്ര റോഡായി; മഹാരാജാസിലെ കെഎസ് യു കുട്ടികൾ കറുത്ത ചായം തേച്ച് ഉഷയുടെ പേര് മാറ്റി ചിത്രയുടെ ആക്കി: പിടി ഉഷക്കെതിരെയുള്ള ജനവികാരം തുടരുന്നത് ഇങ്ങനെ

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിടി ഉഷയ്‌ക്കെതിരെ രൂപപ്പെട്ട കടുത്ത ജനവികാരമാണ് ഇന്നലെ കൊച്ചിയിൽ കെഎസ് യു പ്രവർത്തകരായ വിദ്യാർത്ഥികളിലൂടെ അണ പൊട്ടിയൊഴുകിയത്. പിയു ചിത്ര എന്ന വളർന്നു വരുന്ന കായികതാരത്തെ അടിച്ചമർത്താൻ പിടി ഉഷ നടത്തിയ നീക്കമാണ് ഉഷയ്‌ക്കെതിരെ ജനവികാരം രൂപപ്പെടാൻ കാരണമായത്.

ഇന്നലെ മുദ്രാവാക്യങ്ങളുമായെത്തിയ കെഎസ് യു പ്രവർത്തകർ കൊച്ചിയിലെ പി.ടി. ഉഷ റോഡിന്റെ പേര് മായിച്ച് പകരം പി.യു. ചിത്ര റോഡ് എന്നാക്കി മാറ്റുകയായിരുന്നു. ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ചിത്രയെ ഒഴിവാക്കാൻ പി. ടി. ഉഷ ശ്രമിച്ചതിലും ചിത്രയെ അധിക്ഷേപിച്ചതിലും പ്രതിഷേധിച്ചാണ് കെ.എസ്.യു. പ്രവർത്തകർ മഹാരാജാസ് സ്റ്റേഡിയത്തിനു സമീപമുള്ള പി.ടി. ഉഷ റോഡിന്റെ പേരു മാറ്റി പ്രതിഷേധിച്ചത്.ഇതിനു പിന്നാലെ തന്റെ നടപടികളെ ന്യായീകരിക്കാൻ ഉഷ ശ്രമിച്ചതും ജനവികാരത്തെ എതിരാക്കിയിരുന്നു. ഇതോടെയാണ് ഉഷയ്‌ക്കെതിരെ വ്യത്യസ്ത പ്രതഷേധവുമായി കെഎസ് യു പ്രവർത്തകർ എത്തിയത്.

മഹാരാജാസ് കോളേജിലെ കെ.എസ്.യു. യൂണിറ്റ് കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കോേളജിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ റോഡിൽ നഗരസഭ സ്ഥാപിച്ചിരുന്ന 'പി. ടി. ഉഷ റോഡ്' എന്ന ബോർഡ് കറുത്ത ചായം പൂശി മറച്ച ശേഷം 'പി.യു. ചിത്ര റോഡ്' എന്ന് പുനർ നാമകരണം ചെയ്യുകയായിരുന്നു.

കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ആർ.വി. പുനർ നാമകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാളികൾക്കാകെ അഭിമാനമാകുന്ന തരത്തിൽ വളർന്നുവരുന്ന ഒരു കായികതാരത്തെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം അവരെ തളർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് സ്നേഹ പറഞ്ഞു. ഈ വിഷയത്തിൽ ചിത്രയ്ക്കനുകൂലമായി നിൽക്കേണ്ട ഉഷയെ പോലെയുള്ള താരങ്ങൾ ചിത്രക്കെതിരായി സംസാരിച്ചതും നിലപാടെടുത്തതും പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് ജിബിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു. മുൻ ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി, കെ. സേതുരാജ് തുടങ്ങിയവർ നേതൃത്വം നല്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP