Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചിത്രയ്ക്കുവേണ്ടി താൻ വാദിച്ചിരുന്നുവെങ്കിലും യോഗ്യതാ മാനദണ്ഡം മറികടക്കാൻ ചിത്രയ്ക്ക് ആയില്ല; സെലക്ഷൻ കമ്മറ്റിയിൽ താൻ ആരുമല്ലെന്ന് പി. ടി ഉഷ

ചിത്രയ്ക്കുവേണ്ടി താൻ വാദിച്ചിരുന്നുവെങ്കിലും യോഗ്യതാ മാനദണ്ഡം മറികടക്കാൻ ചിത്രയ്ക്ക് ആയില്ല; സെലക്ഷൻ കമ്മറ്റിയിൽ താൻ ആരുമല്ലെന്ന് പി. ടി ഉഷ

കോഴിക്കോട്: പി.യു ചിത്രയെ ലോകചാമ്പ്യൻ ഷിപ്പിൽ നിന്ന് ഒഴിവാക്കിയപ്പോൾ സെലക്ഷൻ കമ്മറ്റിയിൽ ഉണ്ടായിരുന്ന ഉഷയും അഞ്ജുബോബി ജോർജിനും എതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ സെലക്ഷൻ കമ്മറ്റിയിൽ താൻ ആരുമല്ലെന്നാണ് പിടി ഉഷ പറയുന്നത്.

നിരീക്ഷക എന്ന നിലയിൽ മാത്രമാണ് താൻ കമ്മിറ്റിയിൽ പങ്കെടുത്തത്. ഇപ്പോൾ ഈ വിവാദങ്ങൾ ഉയർന്നതോടെ സ്പോർട്സ് മന്ത്രാലയം വരെ തന്നെ തള്ളിപ്പറയുകയാണെന്നും ഉഷ പറഞ്ഞു. യോഗ്യതയില്ലാത്ത ആരെയും ഇത്തരം മത്സരങ്ങളിൽ പങ്കെടുപ്പിക്കില്ല. ചിത്രയ്ക്കുവേണ്ടി താൻ വാദിച്ചിരുന്നുവെങ്കിലും, ചിത്രയ്ക്ക് യോഗ്യതാ മാനദണ്ഡം മറികടക്കാനായില്ല. ചിത്രയെ ഒഴിവാക്കിയതിൽ ദുഃഖമുണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു.

സെലക്ഷൻ കമ്മിറ്റി ചെയർമാൻ ബിഎസ് രൺധാവെ, ആദിൽ സുമരിവാല, മുൻ അത്ലറ്റ് പ്രവീൺ ജോളി എന്നിവർ സ്ഥിരതയില്ലെന്ന് ആരോപിച്ച് ചിത്രയ്ക്കെതിരെ നിലപാടെടുക്കുകയായിരുന്നു. ചിത്ര ഇപ്പോൾ ലോക വേദിയിൽ പ്രകടനം നടത്തേണ്ട അവസരമാണിതെന്നും അത് ചിത്രയുടെ കരിയറിന് ഗുണം ചെയ്യുമെന്നും താൻവാദിച്ചെങ്കിലും ഗുണമുണ്ടായില്ലെന്നും ഉഷ പറയുന്നു.

ചിത്രയുടെ ഒഴിവാക്കലിനു പിന്നിൽ ഉത്തരേന്ത്യൻ ലോബി ആണെന്നാണ് സൂചനകൾ. നേരത്തെ പി.ടി ഉഷയുടെ ഇടപെടൽ മൂലമാണ് ചിത്രയ്ക്ക് അവസരം നഷ്ടമായതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ യോഗത്തിലെ തീരുമാനങ്ങൾ പുറത്തു വന്നതോടെ പി.ടി ഉഷയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയെന്ന് ചിത്രയുടെ പരിശീലകൻ എൻ.എസ് സിജിൻ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP