Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ ഞാൻ പല സത്യങ്ങളും വെളിപ്പെടുത്തും; എന്റെ നാവ് തുറക്കാതിരിക്കാൻ ആണ് എനിക്ക് ജാമ്യം നൽകാത്തത്; കോടതിയിൽ ഹാജരാക്കിയപ്പോൾ പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞത്

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ ഞാൻ പല സത്യങ്ങളും വെളിപ്പെടുത്തും; എന്റെ നാവ് തുറക്കാതിരിക്കാൻ ആണ് എനിക്ക് ജാമ്യം നൽകാത്തത്; കോടതിയിൽ ഹാജരാക്കിയപ്പോൾ പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞത്

കൊച്ചി: പല സത്യങ്ങളും പുറത്ത് വരുമെന്ന് പേടിച്ചിട്ടാണ് പൊലീസ് തന്നെ ജയിലിൽ തളച്ചിടുന്നതെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാർ.

ജയിലിൽ നിന്നിറങ്ങിയാൽ കേസിനെ പിന്നിലെ സത്യങ്ങൾ വെളിപ്പെടുത്തും .ആലുവ കോടതിയിൽ ഹാജാരാക്കാൻ കൊണ്ടുവന്നപ്പോൾ പൊലീസ് വാഹനത്തിൽ നിന്ന് മാധ്യമപ്രവർത്തകരോട് വിളിച്ചുപറയുകയായിരുന്നു സുനിൽകുമാർ.

ജുഡിഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സുനിൽ കുമാറിനെ കോടതിയിൽ ഹാജരാക്കിയത്. തന്നെയും സുഹൃത്തുക്കളേയും അഭിഭാഷകരേയും പെലീസ് പീഡിപ്പിക്കുകയാണെന്ന് പ്രതി മജസ്‌ട്രേറ്റിനോട് പറഞ്ഞു. പരാതിയുണ്ടെങ്കിൽ എഴുതിത്ത്ത്തരാൻ കോടതി നിർദ്ദേശിച്ചു. തുടർന്ന് രണ്ട് പേജിൽ ഇക്കാര്യങ്ങൽ വിശദമായി എഴുതിക്കൊടുത്തു.

പരാതി പരിശോധിച്ച ശേഷം നടപടി എടുക്കാമെന്ന് മജിസ്‌ട്രേറ്റ് പ്രതികരിച്ചു. അടുത്ത മാസം ആറ് വരെ റിമാന്റ് നീട്ടുകയും ചെയ്തു. പിന്നീട് ജയിലിലേക്ക് കൊണ്ടു പോകാനായി പൊലീസ് വാഹനത്തിൽകയറ്റിപ്പോഴാണ് മാധ്യമപ്രവർത്തകരോടുള്ള പ്രതികരണം.

പല സത്യങ്ങളും പുറത്ത് വരുമെന്ന് പേടിച്ചിട്ടാണ് പൊലീസ് തന്നെ ജയിലിൽ തളച്ചിടുന്നതെന്ന് സുനിൽകുമാർ. ജയിലിൽ നിന്നിറങ്ങിയാൽ കേസിനെ പിന്നിലെ സത്യങ്ങൾ വെളിപ്പെടുത്തും . ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരും. തന്നെ വേട്ടയാടുന്ന മാധ്യമങ്ങൾ അന്ന് ഈ സത്യങ്ങളെല്ലാം എഴുതണമെന്നും സുനിൽകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP