Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്പലപ്പുഴയിൽ നിന്നും പൾസർ സുനി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടു; ഒളിവിൽ പോകാൻ സഹായിച്ച അൻവറെ പിടികൂടി; നടിയെ ആക്രമിച്ച മുഖ്യപ്രതിക്ക് പിന്നാലെ പൊലീസ്

അമ്പലപ്പുഴയിൽ നിന്നും പൾസർ സുനി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടു; ഒളിവിൽ പോകാൻ സഹായിച്ച അൻവറെ പിടികൂടി; നടിയെ ആക്രമിച്ച മുഖ്യപ്രതിക്ക് പിന്നാലെ പൊലീസ്

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ഒരാൾകൂടി പിടിയിലായി. മുഖ്യപ്രതി പൾസർ സുനിയെ രക്ഷപ്പെടാൻ സഹായിച്ച ആമ്പലപ്പുഴ കക്കാടം വീട്ടിൽ അൻവർ ആണ് പിടിയിലായത്.  ഇതോടെ സംഭവത്തിൽ പൊലീസ് പിടിയിലായവരുടെ എണ്ണം നാലായി.

നേരത്തെ കേസിൽ തയ്യാറാക്കിയ പ്രതിപ്പട്ടികയിൽ ഉള്ള ആളല്ല ഇന്ന് പിടിയിലായ അൻവർ. ഇയാളെ ആലുവയിലെ ഡിവൈഎസ്‌പി ഓഫീസിലെത്തിച്ചു. ചോദ്യം ചെയ്യൽ തുടരുന്നു. അനവറിനെ ചോദ്യം ചെയ്യുന്നതിലൂടെ പൾസർ സുനി എവിടേക്കാണ് രക്ഷപ്പെട്ടതെന്നും ക്വട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.

അമ്പലപ്പുഴയിൽ നിന്നും പൾസർ സുനി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും പൊലീസിന്റെ ഭാഗത്തു നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾ രാജ്യം വിട്ടു പോയിട്ടില്ലെന്ന് പൊലീസ് ഏറെക്കുറേ ഉറപ്പിച്ച പശ്ചാത്തലത്തിൽ പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി

സംഭവം നടക്കുമ്പോൾ കാർ ഓടിച്ചിരുന്ന ഡ്രൈവർ മാർട്ടിൻ ആന്റണി, ക്രിമിനൽ സംഘാംഗങ്ങളായ വടിവാൾ സലിം,കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് നേരത്തെ പിടിയിലായത്. അതേസമയം തട്ടിക്കൊണ്ട് പോകലിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് നടിയുടെ മൊഴി. തങ്ങളെ പറഞ്ഞുവിട്ടത് ക്വട്ടേഷൻ സംഘമാണെന്ന് ആക്രമണത്തിനിടെ പൾസർ സുനി നടിയോട് പറഞ്ഞതായും പൊലീസിൽ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

തങ്ങളോട് സഹകരിക്കണം. സഹകരിച്ചില്ലെങ്കിൽ തമ്മനത്തെ ഫൽറ്റിൽ കൊണ്ടു പോകും. അവിടെ 20 അംഗ സംഘമുണ്ടെന്നും അപായപ്പെടുത്തൽ വരെ നടന്നേക്കാമെന്ന ഭീഷണി വരെ സംഘത്തിൽ നിന്നുണ്ടായി. സംഘം വെളിപ്പെടുത്തിയതായി നടി പൊലീസിൽ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP