Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൾസർ സുനി കത്തെഴുതിയത് ജയിലിൽ നിന്നു തന്നെ; കടലാസും മുദ്രയും തിരിച്ചറിഞ്ഞ് കാക്കനാട് ജയിൽ അധികൃതർ; കയ്യക്ഷരം മറ്റാരളുടേതോ എന്ന് പരിശോധിക്കാൻ പൊലീസ്

പൾസർ സുനി കത്തെഴുതിയത് ജയിലിൽ നിന്നു തന്നെ; കടലാസും മുദ്രയും തിരിച്ചറിഞ്ഞ് കാക്കനാട് ജയിൽ അധികൃതർ; കയ്യക്ഷരം മറ്റാരളുടേതോ എന്ന് പരിശോധിക്കാൻ പൊലീസ്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി അയച്ച കത്ത് ജയിലിൽ നിന്നും പുറത്തുപോയത് തന്നെയാണെന്ന് സ്ഥിരീകരണം. കാക്കനാട് ജയിൽ അധികൃതരാണ് കത്തിന്റെ വിവരം സത്യമാണെന്ന് വ്യക്തമാക്കിയത്. പൾസർ സുനി നടൻ ദിലീപിന് അയച്ച കത്ത് എഴുതിയ കടലാസ് ജയിലിലേതാണെന്ന് തിരിച്ചറിഞ്ഞു. നേരത്തെ കേസാവശ്യത്തിന് എന്നുംപറഞ്ഞ് പൾസർ സുനി ജയിലിൽ നിന്നും കടലാസ് വാങ്ങിയിരുന്നു. ജയിലിൽ നിന്നുതന്നെയാണ് കത്ത് എഴുതിയിരിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം.

അതേസമയം പൾസർ സുനി തന്നെയാണോ കത്തെഴുതിയത് എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സഹ തടവുകാർ ആരെങ്കിലുമാകാം കത്തെഴുതി നൽകിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുണ്ട്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽകുമാർ നടൻ ദീലീപനയച്ച കത്ത് ഇന്നാണ് പുറത്തുവന്നത്. പണമാവശ്യപ്പെട്ടും ഇത്രയുംകാലം താൻ വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്ന് കാണിച്ചാണ് കാക്കനാട് സബ് ജയിലിൽ തടവിലുള്ള പൾസർ സുനിയുടെ കത്ത്.

ഇത്രയുംകാലം തന്റെ കാര്യമറിയാൻ ഒരു വക്കീലിനെയെങ്കിലും അയ്ക്കാത്തത് മോശമാണെന്നും സുനിൽകുമാറിന്റെ കത്തിൽ പറയുന്നു. വാഗ്ദാനം ചെയ്ത തുക ഒരുമിച്ച് വേണ്ടെന്നും അഞ്ച് മാസം കൊണ്ട് തന്നാൽമതിയെന്നും കത്തിലുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പൾസർ സുനിയുടെ സഹതടവുകാരൻ പൊലീസിനു മൊഴി നൽകിയിരുന്നു. സഹതടവുകാരൻ ജിംസൺ ആണ് മൊഴി നൽകിയത്. പൾസർ സുനി ജയിലിനകത്ത് വച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടിയുടെ മൊഴി വീണ്ടും എടുത്തിരുന്നു, നേരത്തെ നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായ മൊഴിയാണ് നടി നൽകിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

പണമാവശ്യപ്പെട്ടും ഇത്രയുംകാലം താൻ വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്നും കാണിച്ചാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി കത്തെഴുതിയത്. ഇത്രയുംകാലം തന്റെ കാര്യമറിയാൻ ഒരു വക്കീലിനെയെങ്കിലും അയയ്ക്കാഞ്ഞത് മോശമാണെന്നും സുനിൽകുമാറിന്റെ കത്തിൽ പറയുന്നു. വാഗ്ദാനം ചെയ്ത തുക ഒരുമിച്ച് വേണ്ടെന്നും അഞ്ച് മാസം കൊണ്ട് തന്നാൽമതിയെന്നും കത്തിൽ. കാക്കനാട് ജയിലിന്റെ സീലോട് കൂടിയതാണ് പുറത്തുവന്ന കത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP