Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൾസർ സുനിയെ കണ്ടെത്താനായി പൊലീസ് വലവീശിയിരിക്കുന്നത് സുനിയുടെ രണ്ട് കാമുകിമാരുടെ മേൽ; ഒളിവിൽ പോയ ശേഷം രണ്ടു പേരോടും നിരവധി തവണ ഫോണിൽ സംസാരിച്ചതിന്റെ തെളിവുകൾ കിട്ടി; കാമുകിമാരെ ചോദ്യം ചെയ്തു; സുനിയെ കണ്ടെത്തുമെന്ന് സൂചിപ്പിച്ച് പൊലീസ്

പൾസർ സുനിയെ കണ്ടെത്താനായി പൊലീസ് വലവീശിയിരിക്കുന്നത് സുനിയുടെ രണ്ട് കാമുകിമാരുടെ മേൽ; ഒളിവിൽ പോയ ശേഷം രണ്ടു പേരോടും നിരവധി തവണ ഫോണിൽ സംസാരിച്ചതിന്റെ തെളിവുകൾ കിട്ടി; കാമുകിമാരെ ചോദ്യം ചെയ്തു; സുനിയെ കണ്ടെത്തുമെന്ന് സൂചിപ്പിച്ച് പൊലീസ്

കൊച്ചി: കൊച്ചിയിൽ ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പെരുമ്പാവൂർ സ്വദേശി സുനിൽകുമാറെന്ന പൾസർ സുനിക്കായുള്ള തിരച്ചിലിൽ പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചു. സുനിക്ക് രണ്ടു കാമുകിമാരുണ്ടെന്നും ഒളിവിലായ ശേഷം ഇയാൾ കാമുകിമാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അന്വേഷണം വ്യാപിപ്പിച്ചതോടെ സുനി തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. തമിഴ്‌നാട്ടിലുള്ള സംഘത്തോട് ഇവിടെതന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.

സുനിയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് പൊലീസിന്റെ നീക്കം. ഇവരെ പൊലീസ് ചോദ്യം ചെയ്യും. ഇവരിലൂടെ സുനിയിലേക്ക് എത്താൻ കഴിയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സുനി രണ്ടു കാമുകിമാരെ തുടർച്ചയായി വിളിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. സുനിക്ക് ഒളിവിൽ പോകാൻ ഇവർ സഹായം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാമുകിമാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കഴിഞ്ഞ ദിവസം സുനി അമ്പലപ്പുഴയിൽ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പേ സുനി ഇവിടെനിന്ന് കടക്കുകയായിരുന്നു. അമ്പലപ്പുഴയിലുള്ള സുഹൃത്തുക്കളെ കാണാനാണ് ഇയാൾ ഇവിടെ എത്തിയതെന്നാണ് വിവരം. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സുനിയുടെ അടുത്ത പങ്കാളിയായ മണികണ്ഠനെ പൊലീസ് തിങ്കളാഴ്ച വൈകിട്ട് പാലക്കാട്ട് നിന്നും പിടികൂടിയിട്ടുണ്ട്. ഇയാളെ ഇന്ന് ആലുവയിൽ എത്തിക്കും.

മണികണ്ഠനിൽ നിന്നും സുനി എങ്ങോട്ടാണ് കടന്നത് എന്നതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് മണികണ്ഠൻ നൽകുന്ന മൊഴി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP