Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതികളുടെ കീഴടങ്ങൽശ്രമവും പൊലീസിന്റെ അറസ്റ്റും മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥ; കണ്ണൂരുകാരനായ വിജീഷ് എറണാകുളത്തു നടന്ന സംഭവത്തിൽ പങ്കാളിയായത് അന്വേഷിക്കണം; ബിനീഷ് കോടിയേരിക്കെതിരായ ആരോപണത്തിനെതിരെ ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസു കൊടുക്കണമെന്നും എ.എൻ.രാധാകൃഷ്ണന്റെ വെല്ലുവിളി

പ്രതികളുടെ കീഴടങ്ങൽശ്രമവും പൊലീസിന്റെ അറസ്റ്റും മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥ; കണ്ണൂരുകാരനായ വിജീഷ് എറണാകുളത്തു നടന്ന സംഭവത്തിൽ പങ്കാളിയായത് അന്വേഷിക്കണം; ബിനീഷ് കോടിയേരിക്കെതിരായ ആരോപണത്തിനെതിരെ ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസു കൊടുക്കണമെന്നും എ.എൻ.രാധാകൃഷ്ണന്റെ വെല്ലുവിളി

ആലപ്പുഴ: നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതികളുടെ കീഴടങ്ങൽ ശ്രമവും പൊലീസിന്റെ അറസ്റ്റും നൂറുശതമാനം മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയനുസരിച്ചാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു.

എല്ലാ കണ്ണുകളും പ്രതിയുടെ മേലാണെന്നു പൊലീസ് പറയുമ്പോൾ ആരുടെയും കണ്ണിൽപ്പെടാതെ പ്രതിക്കു നട്ടുച്ചയ്ക്കു കോടതിയിലെത്താനായി. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ നേതൃത്വത്തിൽ സിനിമാ രംഗത്തുള്ളവർ നടത്തിയ സമരത്തിനു ശേഷം കോടിയേരി രഹസ്യ ചർച്ച നടത്തിയത് ആരുമായാണെന്നു വ്യക്തമാക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

സിനിമാ രംഗത്തെ ഗുണ്ടാ മാഫിയ വിളയാട്ടങ്ങൾക്കു നേതൃത്വപരമായ പങ്കുവഹിക്കുന്നതു ബിനീഷ് കോടിയേരിയാണെന്ന തന്റെ ആരോപണത്തിനെതിരെ ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസു കൊടുക്കണമെന്നു വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഗുണ്ടകളെ സ്‌പോൺസർ ചെയ്തിരിക്കുന്നതു കണ്ണൂരിൽനിന്നാണ്. ആർഎസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സജീഷിന്റെ സഹോദരനാണ് പൊലീസ് പിടിയിലായ വിജീഷ്. കണ്ണൂരുകാരനായ വിജീഷ് എറണാകുളത്തു നടന്ന സംഭവത്തിൽ പങ്കാളിയായതെങ്ങനെയെന്നും ഇതിനു നേതൃത്വപരമായ പങ്കു വഹിച്ചതാരെന്നും അന്വേഷിക്കണം.

സംസ്ഥാനത്തെ ക്രമസമാധാന നില തകരുകയും ഘടകകക്ഷികൾക്കു പോലും ആഭ്യന്തര മന്ത്രിയിൽ വിശ്വാസമില്ലാത്ത സാഹചര്യമുണ്ടാകുകയും ചെയ്തതിനാൽ പിണറായി വിജയൻ തൽസ്ഥാനം രാജിവച്ചു ഘടകകക്ഷികൾക്ക് ആഭ്യന്തര വകുപ്പു വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP