Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവനക്കാർക്ക് പഞ്ചിങ് ഓർപ്പെടുത്തുമ്പോൾ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ എങ്ങനെ ഒഴിവാക്കും? പഞ്ച് ചെയ്‌തേ മതിയാവൂ എന്നു മുഖ്യമന്ത്രിയുടെ ഓഫീസ്; പറ്റില്ലെന്ന് മന്ത്രിമാരുടെ ജീവനക്കാർ; യോഗം വിളിച്ചു അന്ത്യശാസനം നൽകി ജയരാജൻ; ഉത്തരവ് ലംഘിക്കാൻ ഘടകകക്ഷി മന്ത്രിമാർ

ജീവനക്കാർക്ക് പഞ്ചിങ് ഓർപ്പെടുത്തുമ്പോൾ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ എങ്ങനെ ഒഴിവാക്കും? പഞ്ച് ചെയ്‌തേ മതിയാവൂ എന്നു മുഖ്യമന്ത്രിയുടെ ഓഫീസ്; പറ്റില്ലെന്ന് മന്ത്രിമാരുടെ ജീവനക്കാർ; യോഗം വിളിച്ചു അന്ത്യശാസനം നൽകി ജയരാജൻ; ഉത്തരവ് ലംഘിക്കാൻ ഘടകകക്ഷി മന്ത്രിമാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പഞ്ചിംഗിനോട് ജീവനക്കാർക്കുള്ള എതിർപ്പ് ഏറെ പ്രസിദ്ധമാണ്. ഇതിനെതിരെ പരസ്യമായി കൊടിപിടിക്കാനും ജീവനക്കാർ തയ്യാറായിരുന്നു. എന്നാൽ, പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ മാറി. പഞ്ചിങ് കൂടിയേ തീരുവെന്ന നിലപാടിലാണ് സർക്കാർ. അതിന് വേണ്ടി ജീവനക്കാർക്ക് മാത്രമല്ല, മന്ത്രമാരുടെ പേഴ്‌സ്ണൽ സ്റ്റാഫുകൾക്കും പഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കയാണ് സർക്കാർ. ജനുവരി ഒന്നു മുതൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്കും പഞ്ചിങ് നിർബന്ദന്ധമാക്കാൻ തീരുമാനിച്ചതോടെ എതിർപ്പുമായി ജീവനക്കാർ രംഗത്തെത്തി.

സെക്രട്ടേറിയറ്റ് ജീവനക്കാർക്കു നടപ്പാക്കുന്ന പഞ്ചിങ് തങ്ങൾക്കു ബാധകമാക്കാനാവില്ലെന്നു മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പറഞ്ഞതോടെ നടപ്പാക്കിയേ തീരു എന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി. വെല്ലുവിളിച്ചു മറ്റു മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ. നീക്കത്തെ എതിർക്കാനായി സിപിഎം. മന്ത്രിമാരുടെ ഓഫീസിലെ പേഴ്സണൽ സ്റ്റാഫംഗങ്ങൾ ഒന്നടങ്കം തയ്യാറെടുത്തതോടെ അന്ത്യശാസനം നൽകാൻ അടിയന്തരയോഗം വിളിച്ച് എം വി ജയരാജൻ.

പഞ്ചിങ്ങിനെതിരേ സിപിഎം. മന്ത്രിമാരിൽനിന്നടക്കം വ്യാപക എതിർപ്പുയർന്ന സാഹചര്യത്തിലാണു പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ അടിയന്തരയോഗം ഇന്നലെ ഉച്ചയ്ക്ക് വിളിച്ചുചേർത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിക്കുന്നു എന്ന് അറിയിപ്പ് ലഭിച്ചതോടെ പ്രൈവറ്റ് സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയായിരുന്നു. എന്നാൽ അസാധാരണ നടപടിയാണു ഇതെന്നാണു പാർട്ടിവൃത്തങ്ങളുടെ നിലപാട്.

പഞ്ചിങ് വിഷയത്തിൽ അന്തിമതീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ജയരാജൻ യോഗത്തിൽ പറഞ്ഞത്. ഘടകകക്ഷിമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ ഇന്നെത്തുകയാണെങ്കിൽ അവരുടെ അഭിപ്രായംകൂടി കണക്കിലെടുത്തശേഷമായിരിക്കും ബാക്കി നടപടി. ഇന്നു വിളിച്ചുകൂട്ടുന്ന യോഗത്തിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ സിപിഐ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാർട്ടിയുമായി ആലോചിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന നിലപാടിലാണ് അവർ.

മന്ത്രിമാരുടെ സ്റ്റാഫംഗങ്ങൾ ജോലിക്കുകയറാതെ ചുറ്റിത്തിരിയുന്നുവെന്നു നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ചില സ്റ്റാഫംഗങ്ങൾ മന്ത്രിമാരുടെ വസതിയിലും പാർലമെന്ററി പാർട്ടി ഓഫീസിലും ജോലി ചെയ്യുന്നതുകാരണം പഞ്ചിങ് നടപടി വിനയാകുമെന്നാണു ചൂണ്ടിക്കാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ മാർഗരേഖയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ ഇതു മാറിമറിഞ്ഞെന്നാണു പരാതി. മന്ത്രിമാരുടെ ഓഫീസിലും ബാധകമാക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനെതിരെയാണ് എതിർപ്പുയർന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ജനുവരി ഒന്നുമുതൽ പഞ്ചിങ് സംവിധാനം നിലവിൽവരും. മുഖ്യമന്ത്രിയും പേഴ്സണൽ സ്റ്റാഫംഗങ്ങളും ഓഫീസിൽ കയറുന്നതും പോകുന്നതും പഞ്ച് ചെയ്തശേഷമായിരിക്കും. ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാർക്കിനോട് ഘടിപ്പിച്ചാണ് പുതുവത്സരദിനം മുതൽ സെക്രട്ടേറിയറ്റിൽ പഞ്ചിങ് ആരംഭിക്കുന്നത്. തുടർച്ചയായി മൂന്നുദിവസം കൃത്യസമയത്തു പഞ്ചിങ് മുടങ്ങിയാൽ ശമ്പളത്തെ ബാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP