Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജഡം ഒഴുകിവരുന്നത് പൊലീസിനെ അറിയിച്ച് കാത്തിരുന്ന നാട്ടുകാർ; ഇല്ലിക്കമ്പിൽ മുഖം തട്ടിയപ്പോൾ കൈ ഉയർന്നതു നിർണ്ണായകമായി; തോട്ടിൽ നിന്ന് പുഷ്പയെ ജീവനോടെ മുങ്ങി തപ്പിയെടുത്ത് ആശുപത്രിയിലാക്കി യുവാക്കൾ; അമ്പത്തിരണ്ടുകാരി വെള്ളത്തിൽ വീണത് മോട്ടോർ ശരിയാക്കാനുള്ള ശ്രമത്തിനിടെയും; എടത്വയിലെ പുഷ്പ വീണ്ടും ജീവിതത്തിലേക്ക്

ജഡം ഒഴുകിവരുന്നത് പൊലീസിനെ അറിയിച്ച് കാത്തിരുന്ന നാട്ടുകാർ; ഇല്ലിക്കമ്പിൽ മുഖം തട്ടിയപ്പോൾ കൈ ഉയർന്നതു നിർണ്ണായകമായി; തോട്ടിൽ നിന്ന് പുഷ്പയെ ജീവനോടെ മുങ്ങി തപ്പിയെടുത്ത് ആശുപത്രിയിലാക്കി യുവാക്കൾ; അമ്പത്തിരണ്ടുകാരി വെള്ളത്തിൽ വീണത് മോട്ടോർ ശരിയാക്കാനുള്ള ശ്രമത്തിനിടെയും; എടത്വയിലെ പുഷ്പ വീണ്ടും ജീവിതത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

എടത്വ: അജ്ഞാത ജഡമെന്ന് കരുതിയ മൃതദേഹം തോട്ടിലൂടെ ഒഴികി വരുന്നുവെന്ന് നാട്ടുകാർ കരുതി. പക്ഷേ സൂക്ഷിച്ച് നോക്കിയപ്പോൾ കൈനക്കം. പിന്നെ രക്ഷാ പ്രവർത്തനം. എടത്വ കോയിൽമുക്ക് കിഴക്കേടത്ത് പരേതനായ തമ്പിയുടെ ഭാര്യ പുഷ്പ (52) വീണ്ടും ജീവിതത്തിലേക്ക്. എടത്വ കോയിൽമുക്ക് കൊല്ലന്റെ കിഴക്കേതിൽ സുരേഷ്, ചെമ്പകശ്ശേരിൽ അനന്തു, മാരാമുറ്റത്ത് അഖിൽ, പരുത്തിക്കൽ ജോജൻ, ജോബി എന്നിവരാണു വെള്ളത്തിൽച്ചാടി പുഷ്പയെ കരയ്‌ക്കെടുത്തത്.

തോട്ടിൽ ഒഴുകിയെത്തിയ സ്ത്രീയുടെ മുഖം വെള്ളത്തിലേക്കു ചാഞ്ഞുകിടന്ന ഇല്ലിക്കമ്പിൽ തട്ടിയതോടെ കൈ ചെറുതായി ഉയർന്നു. ഇതോടെയാണ് ജീവനുണ്ടെന്ന് മനസ്സിലായത്. പിന്നെ ജീവൻ പണയം വച്ച് ചെറുപ്പക്കാർ വെല്‌ളത്തിലേക്ക് ചാടി. അവരെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. കോയിൽമുക്ക് പേരങ്ങാട് സ്‌കൂളിനു സമീപം കരിങ്ങോഴിക്കൽ തോട്ടിൽ കുഴിപടവ് പാടശേഖരത്തിന്റെ മോട്ടോർ തറയ്ക്കു സമീപം ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. പുഷ്പയ്ക്ക് ജീവൻ തിരിച്ചു കിട്ടുകയും ചെയ്തു.

വെള്ളത്തിൽ സ്ത്രീയുടെ മൃതദേഹം ഒഴുകിനടക്കുന്നെന്ന വിവരം അറിഞ്ഞ് ഒട്ടേറെ പേർ ഓടിയെത്തി. വിവരം പൊലീസിനെയും അറിയിച്ചു. ഇതിനിടെയാണ് കൈ ഉയരുന്നത്. കരയ്‌ക്കെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു പുഷ്പ. ഉടനെ എടത്വയിൽ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയും പുഷ്പയ്ക്കു ബോധം വീണ്ടുകിട്ടിയിട്ടില്ലെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

പുഷ്പയുടെ വീട്ടിലെ മോട്ടോർ കേടായതിനാൽ രണ്ടു ദിവസമായി വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞില്ല. തോട്ടിലേക്ക് ഇട്ടിരുന്ന മോട്ടോറിന്റെ വാൽവിൽ പോള കയറുന്നതു പതിവായതിനാൽ അത് എടുത്തു മാറ്റാൻ വെള്ളത്തിലിറങ്ങിയപ്പോൾ കാൽ വഴുതി വീണതാകാമെന്നു ബന്ധുക്കൾ പറഞ്ഞു.

ഒഴുക്കുണ്ടായിരുന്നെങ്കിലും ആഴം കുറവായതു രക്ഷയായി. വീടിനു സമീപത്തു നിന്നു നൂറു മീറ്ററോളം ഒഴുകി നീങ്ങിയ പുഷ്പ അര മണിക്കൂറോളം വെള്ളത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP