Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സെൻകുമാറിന് വഴിയൊരുക്കാൻ ബെയ്‌ലി പാലം അടച്ചു; പ്രതിഷേധിച്ച ഗോകുലത്തിൽ ഗോകുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; ഏനാത്തിലെ ഗതാഗത കുരുക്ക് പൊലീസിന് തലവേദനയായത് ഇങ്ങനെ

സെൻകുമാറിന് വഴിയൊരുക്കാൻ ബെയ്‌ലി പാലം അടച്ചു; പ്രതിഷേധിച്ച ഗോകുലത്തിൽ ഗോകുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; ഏനാത്തിലെ ഗതാഗത കുരുക്ക് പൊലീസിന് തലവേദനയായത് ഇങ്ങനെ

പുത്തൂർ : പൊലീസ് മേധാവി ടി.പി സെൻകുമാറിനു വഴിയൊരുക്കാനായി എം.സി. റോഡിലെ ഏനാത്ത് ബെയ്ലി പാലം അടച്ചത് വിവാദമായി. ഗതാഗതകുരക്കാണ് പ്രശ്‌നത്തിന് കാരണം. ഇന്നലെ രാത്രി 7.30നാണു സംഭവം.

വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച നാട്ടുകാർക്കും യാത്രക്കാർക്കുംനേരേ പൊലീസ് അസഭ്യവർഷം നടത്തിയെന്നും ആക്ഷേപമുണ്ട്. പാലം അടച്ചതു ചോദ്യം ചെയ്ത ഏനാത്ത് ഗോകുലത്തിൽ ഗോകുലി(21)നെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂർ ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കു ഡി.ജി.പി. ഏനാത്ത് പാലം വഴി എത്തുന്നുണ്ടെന്നു വിവരം ലഭിച്ച പുത്തൂർ പൊലീസ് പാലം അടയ്ക്കാൻ ആംഡ് പൊലീസിനു നിർദ്ദേശം നൽകുകയായിരുന്നു. രാത്രി ഏഴിന് പാലം അടയ്ക്കുമ്പോൾ ഇരുകരകളിലും നൂറുകണക്കിനു വാഹനങ്ങളുണ്ടായിരുന്നു.

യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഡി.ജി.പി. കടന്നു പോയതിനുശേഷമേ പാലം തുറക്കുകയുള്ളുവെന്നു പൊലീസ് അറിയിച്ചു. ഇതിനിടെ വാഹനങ്ങളുടെ നിര കുളക്കട വായനശാല ജങ്ഷനും കഴിഞ്ഞ് പെട്രോൾ പമ്പിന് സമീപം എത്തിയിരുന്നു. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. എട്ടിന് ഡി.ജി.പി: ടി.പി സെൻകുമാർ കടന്നു പോയതിന് ശേഷമാണ് പാലം തുറന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP