Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടി സർക്കാർ പറഞ്ഞു പറ്റിച്ചു; പിണറായി സർക്കാർ കണ്ട ഭാവം നടിച്ചില്ല; പുറ്റിങ്ങൽ ദുരന്തത്തിൽ ജീവൻ പോയ 85 പേരുടെ കുടുംബത്തിനും ഒരു ലക്ഷം വീതവും പരിക്കേറ്റ് 40 പേർക്ക് 50,000 രൂപ വീതം നൽകി അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം; കെട്ടിപ്പെടിച്ചും ചുംബിച്ചും അമ്മയുടെ പാരിതോഷികം വിതരണം

ഉമ്മൻ ചാണ്ടി സർക്കാർ പറഞ്ഞു പറ്റിച്ചു; പിണറായി സർക്കാർ കണ്ട ഭാവം നടിച്ചില്ല; പുറ്റിങ്ങൽ ദുരന്തത്തിൽ ജീവൻ പോയ 85 പേരുടെ കുടുംബത്തിനും ഒരു ലക്ഷം വീതവും പരിക്കേറ്റ് 40 പേർക്ക് 50,000 രൂപ വീതം നൽകി അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം; കെട്ടിപ്പെടിച്ചും ചുംബിച്ചും അമ്മയുടെ പാരിതോഷികം വിതരണം

 

കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 85 പേരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതവും പരിക്ക് പറ്റിയ 40 പേർക്ക് 50,000 രൂപ വീതവും മാതാ അമൃതാനന്ദ മയി മഠം കൈമാറി. പുറ്റിങ്ങൾ ദുരന്തത്തിൽ പെട്ടവർക്കുള്ള വാഗ്ദാനങ്ങൾ ഉമ്മൻ ചാണ്ടി സർക്കാരും പിണറായി സർക്കാരും പാലിക്കുന്നില്ലെന്ന പരാതികൾക്കിടെയായിരുന്നു ഈ ചടങ്ങ്.

പറവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും മാതാ അമൃതാനന്ദമയീ മഠം ദുരന്തമുണ്ടായപ്പോൾ തന്നെ സഹായധനം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് അമൃതാനന്ദമയീ മഠം പ്രഖ്യാപിച്ചിട്ടുള്ളത്. അതാണ് അമൃതാനന്ദമയീയുടെ ജന്മദിന ദിവസം വിതരണം ചെയ്തത്. ദുരന്തത്തിന് ഇരായയവരെ കെട്ടിപ്പിടിച്ചും സാന്ത്വനിച്ചും പതിവ് ശൈലിയിലായിരുന്നു അമൃതാനന്ദമയി സഹായം കൈമാറിയത്.

അമൃതപുരിയിൽ നടന്ന മാതാ അമൃതാനന്ദമയീദേവിയുടെ 63ാം ജന്മദിന ആഘോഷങ്ങൾക്ക് ആയിരങ്ങളണ് എത്തിയത്. മഠം പൂർത്തീകരിച്ച 2000 ശുചി മുറികളുടെ പ്രഖ്യാപനവും, 400 പേർക്ക് സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള അനുമതിപത്രവും അമൃത സ്വാശ്രയഗ്രാമങ്ങളുടെ കുടിവെള്ള പദ്ധതികളുടെ പ്രഖ്യാപനവും വിവാഹ ധനസഹായ വിതരണവും, ചടങ്ങിൽ നടന്നു. കൂടാതെ ഏറെ പ്രതികൂലവും അപകടകരവുമായ തൊഴിൽ ചെയ്യുന്ന തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനും വീട്ടുകാരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായി സമ്പർക്കം പുലർത്തുന്നതിനുള്ള അമൃത ഓഷ്യൻനെറ്റ് സംവിധാനം ഒരുക്കുന്നതിനും ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള യുനസ്‌കൊ ചെയറിന്റെ ഉദ്ഘാടനവും നടന്നു.

പുറ്റിങ്ങൽ പരിക്കേറ്റ എല്ലാവർക്കും കൊച്ചിയിലെ അമൃത ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുമെന്നും അപകടത്തിനിരയായവരിൽ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും വീട് നിർമ്മിച്ച് നൽകുമെന്നും മഠം അറിയിച്ചിരുന്നു. ഇതാണ് മഠം പ്രാവർത്തികമാക്കിയത്. ദുരന്തമുണ്ടായപ്പോൾ അമൃത ആശുപത്രിയിൽ നിന്ന് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള മൂന്ന് ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP