Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മീൻ കൊണ്ടുപോകുന്നതിനെ ചൊല്ലി കെഎസ്ആർടിസി ബസ്സിൽ തർക്കം; കണ്ടക്ടർ യാത്രക്കാരനെ ടിക്കറ്റ് റാക്കുകൊണ്ട് തലയ്ക്കടിച്ചതായി ആക്ഷേപം; കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ

മീൻ കൊണ്ടുപോകുന്നതിനെ ചൊല്ലി കെഎസ്ആർടിസി ബസ്സിൽ തർക്കം; കണ്ടക്ടർ യാത്രക്കാരനെ ടിക്കറ്റ് റാക്കുകൊണ്ട് തലയ്ക്കടിച്ചതായി ആക്ഷേപം; കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ബസ്സിൽ മീൻ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കയ്യേറ്റത്തിലും തലയ്ക്കടിയിലും കലാശിച്ചു. മീനുമായി കയറിയ യാത്രക്കാരൻ കണ്ടക്ടറുടെ അടിയേറ്റ് ആശുപത്രിയിലായി. ഇതേത്തുടർന്ന് കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ, യാത്രക്കാരന്റെ തലയിൽ ടിക്കറ്റ് റാക്കുകൊണ്ട് അടിച്ചുവെന്ന പരാതിയാണ് ഉയർന്നത്. പരുക്കേറ്റ യാത്രക്കാരൻ ജോസഫിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞത്തു നിന്നും തമ്പാനൂരിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലണ് സംഭവം. മാർക്കറ്റിൽനിന്നും വാങ്ങിയ മീനുമായാണ് യാത്രക്കാരനായ ജോസഫ് ബസിൽ കയറിയത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ടക്ടർ അരവിന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP