Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളരുന്ന ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഛിദ്രശക്തികളുടെ നീക്കം മുസ്ലീങ്ങൾ തടയണം; ഭീകരതയ്‌ക്കെതിരെ ഖുറാൻ സംഗമം

വളരുന്ന ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഛിദ്രശക്തികളുടെ നീക്കം മുസ്ലീങ്ങൾ തടയണം; ഭീകരതയ്‌ക്കെതിരെ ഖുറാൻ സംഗമം

പാലക്കാട്: ഭീകരസംഘടനകൾ ഇന്ത്യയെ ലക്ഷ്യംവച്ച് പ്രവർത്തനം നടത്തുന്നത് തടയേണ്ടത് മുസ്ലീങ്ങളുടെ ബാധ്യതയാണെന്ന് ഖുറാൻ സംഗമം ഓർമിപ്പിച്ചു. അൽ ഖ്വയ്ദയെയും ഐസിസിനെയും പോലുള്ള ഭീകരസംഘടനകൾ ഇന്ത്യയെന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്നത് പ്രതിരോധിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും ഓൾ ഇന്ത്യ അഹ്‌ലെ ഹദീഥ് സെക്രട്ടറി ഷെയ്ഖ് അബ്ദുൾ വകീൽ പർവേഴ്‌സ് അഹമ്മദ് പറഞ്ഞു.

ഐഎസ്എം സംസ്ഥാന സമിതി കോട്ടമൈതാനത്ത് സംഘടിപ്പിച്ച ഖുറാൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുദിനം വളരുന്ന ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഛിദ്രശക്തികളുടെ നീക്കങ്ങൾ തകർക്കണം. സായുധ സംഘങ്ങളിൽ ചേരാൻ അതിർത്തി കടക്കുന്ന യുവാക്കളെ നേർവഴിക്ക് നയിക്കാൻ മത, സാമൂഹ്യ നേതൃത്വം അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരരെന്ന് മുദ്രകുത്തി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന നിരപരാധികളെ വിട്ടയയ്ക്കണമെന്നും ഖുറാൻ മുന്നോട്ട് വയ്ക്കുന്ന മനുഷ്യ സൗഹാർദ്ദത്തിന്റെ നല്ലപാഠങ്ങൾ ജീവിത മാതൃകയാക്കാൻ സമൂഹം തയ്യാറാവണമെന്നും സംഗമം ആവശ്യപ്പെട്ടു. കെഎൻഎം സംസ്ഥാന ജനറൽ സെക്രട്ടറി പി പി ഉണ്ണീൻകുട്ടി മൗലവി അദ്ധ്യക്ഷനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP