Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടമ്മ നാലു മാസം നമുമ്പ് വാങ്ങിയ പശു പേ പിടിച്ചു ചത്തു; പാൽ കുടിച്ച നാട്ടുകാർ എല്ലാം കടുത്ത ആശങ്കയിൽ: പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കാൻ അടൂർ ആശുപത്രിയിൽ വൻ തിരക്ക്

വീട്ടമ്മ നാലു മാസം നമുമ്പ് വാങ്ങിയ പശു പേ പിടിച്ചു ചത്തു; പാൽ കുടിച്ച നാട്ടുകാർ എല്ലാം കടുത്ത ആശങ്കയിൽ: പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കാൻ അടൂർ ആശുപത്രിയിൽ വൻ തിരക്ക്

പേ പിടിച്ചു പശു ചത്തു. പശുവിന്റെ പാൽ കുടിച്ച ഗ്രാമത്തിലെ നാട്ടുകാരിൽ പലരും ആശങ്കയിൽ. ഇതോടെ പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കാനായുള്ള നെട്ടോട്ടത്തിലാണ് നാട്ടുകാർ. ഗ്രാമത്തിലെ വീട്ടമ്മ നാലുമാസം മുമ്പു വാങ്ങിയ പശുവാണു കഴിഞ്ഞ ഏഴിനു ചത്തത്. ഡോക്ടർ പരിശോധിച്ചതിനെ തുടർന്നു പശുവിനു പേ ഇളകിയതാണ് എന്നു തിരിച്ചറിഞ്ഞു. സംഭവം പുറംലോകം അറിഞ്ഞതോടെ പശുവിന്റെ പാൽ കുടിച്ചവർ എല്ലാം കുത്തിവയ്‌പ്പ് എടുക്കാൻ അടൂർ താലുക്ക് ആശുപത്രിയിൽ എത്തി.

തിരക്കു വർധിച്ചതോടെ മരുന്നില്ല എന്ന കാരണം പറഞ്ഞ് അതികൃതർ ചികിത്സ തേടി എത്തിയവരെ മടക്കി അയക്കുകയായിരുന്നു. സമീപത്തെ താലൂക്ക് ആശുപത്രിയിലും മരുന്നില്ല എന്നാണ് അധികൃതരുടെ മറുപടി. എന്നാൽ പാൽ കുടിക്കുന്നതോടെ പേവിഷ ബാധ ഏൽക്കാനുള്ള സാധ്യത കുറവാണ് എന്നു വെറ്റിനറി ഡോക്ടർമാർ പറയുന്നു. പാൽ തിളപ്പിച്ചു കുടിക്കുന്നതു കൊണ്ടാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP