Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡിൽ നിയമലംഘനം നടത്തി മുങ്ങാൻ ഇനി സാധിക്കില്ല; അമിതവേഗതയും ട്രാഫിക് സിഗ്‌നൽ ലംഘനവും കണ്ടെത്താൻ റഡാർ സർവൈലൻസ് സംവിധാനവും വരുന്നു

റോഡിൽ നിയമലംഘനം നടത്തി മുങ്ങാൻ ഇനി സാധിക്കില്ല; അമിതവേഗതയും ട്രാഫിക് സിഗ്‌നൽ ലംഘനവും കണ്ടെത്താൻ റഡാർ സർവൈലൻസ് സംവിധാനവും വരുന്നു

തിരുവനന്തപുരം: വാഹനവുമായി റോഡിലിറങ്ങിയാൽ പിന്നെ ഡ്രൈവർക്ക് തോന്നുന്നതാണ് ട്രാഫിക് നിയമം എന്നതാണ് കേരളത്തിലെ സ്ഥിതിഗതികൾ. തെറ്റുപറ്റി ട്രാഫിക്കിന്റെ പിടിയിലായെന്നു വന്നാൽ പിന്നെ വാഹനം നിർത്താതെ സ്ഥലം വിടുകയും ചെയ്യും. ഇതാണ് പതിവുരീതി. ഇങ്ങനെ അമിത വേഗതയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള മുങ്ങൽ ഇനി നടക്കില്ല. റോഡ് നിയമം ലംഘിക്കുന്നവരെ പിടികൂടാകാൻ റഡാർസർവൈലൻസ് സംവിധാനവുമായാണ് ട്രാഫിക് പൊലീസിന്റെ കടന്നുവരവ്. കൊല്ലം, എറണാകുളം, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഈ സംവിധാനം സ്ഥാപിക്കാൻ മോട്ടോർവാഹന വകുപ്പ് തയ്യാറെടുക്കുന്നത്.

ഇതോടെ നഗരങ്ങൾ പൂർണമായും കാമറയുടെ നീരീക്ഷണത്തിലാകും. അമിതവേഗത, ട്രാഫിക് സിഗ്‌നൽ ലംഘനം, സീറ്റ് ബൽറ്റ് ധരിക്കാതെ യാത്രചെയ്യൽ തുടങ്ങിയവ കാമറ വഴി കണ്ടെത്താനാവും. മോഷണം നടത്തി വ്യാജ നമ്പർ പ്ലേറ്റ് വച്ച് വിലസുന്നവരെ ഉടൻ തിരിച്ചറിയാനാകും. ഓട്ടോമാറ്റിക് കൺട്രോൾ റൂമും ഈ ജില്ലകളിൽ സ്ഥാപിക്കും. നിയമം ലംഘിക്കുന്നവർക്ക് ഓട്ടോമാറ്റിക്കായിത്തന്നെ കൺട്രോൾ റൂം വഴി പിഴ അടയ്ക്കുന്നതിനുള്ള ചെലാൻ നൽകുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. എത് വാഹനമായാലും ഉടമയുടെ വിലാസം ഉടൻ കണ്ടെത്താനാവും.

എറണാകുളത്ത് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അമിതവേഗവും ട്രാഫിക് സിഗ്‌നൽ ലംഘനവും മാത്രമാണ് കണ്ടെത്തുന്നത്. പുതിയ പദ്ധതിക്കായി 80 കോടി ചെലവുവരും. റഡാർ സ്ഥാപിക്കാനുള്ള നിർദ്ദേശം ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ സർക്കാറിന് കൈമാറിയിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുകയും ചെയ്തു.

ഈ വർഷം തന്നെ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. കാമറ വാങ്ങുന്നതിനും റഡാർ സംവിധാനം ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങുന്നതിനും 7,76,31000 രൂപ വേണ്ടിവരും. കൺട്രോൾ റൂമിനും ഇതിനാവശ്യമായ ഉപകരണങ്ങൾക്കുമായി 24 ലക്ഷം രൂപ വകയിരുത്തി. റോഡ് സുരക്ഷയ്ക്കായി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച 2500 കോടി രൂപയുടെ പ്ലാൻ ഫണ്ടിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP