Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയിൽ ഹൂൺസ് പെയിന്റിങ്ങുകൾ വീണ്ടും; ഇക്കുറി കണ്ടെത്തിയതു ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസിന്റെ രണ്ടു ബോഗിയിൽ; ആക്രമണം കേരളത്തിനു പുറത്തുവച്ചെന്നു നിഗമനം

റെയിൽ ഹൂൺസ് പെയിന്റിങ്ങുകൾ വീണ്ടും; ഇക്കുറി കണ്ടെത്തിയതു ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസിന്റെ രണ്ടു ബോഗിയിൽ; ആക്രമണം കേരളത്തിനു പുറത്തുവച്ചെന്നു നിഗമനം

ഷൊർണൂർ: പൊതുമുതൽ നശിപ്പിക്കുന്ന റെയിൽ ഹൂൺസിന്റെ പെയിന്റിങ് വീണ്ടും. ധൻബാദ് -ആലപ്പുഴ എക്സ്പ്രസിലാണ് പുതിയ പെയിന്റിങ് കണ്ടെത്തിയിരിക്കുന്നത്.

രണ്ടു ബോഗികളിലാണ് പെയിന്റിങ്. ട്രെയിൻ ബോഗികൾ ഷൊർണൂരിൽ പരിശോധിച്ചു. എവിടെവച്ചാണ് ധൻബാദ് ആലപ്പി ട്രെയിന് നേരെ സംഘടനയുടെ അതിക്രമം ഉണ്ടായതെന്ന് വ്യക്തമല്ല. കേരളത്തിന് പുറത്ത് വച്ചാണെന്നാണ് പ്രാഥമിക നിഗമനം.

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് തിരുച്ചിറപ്പള്ളിയിലും ഷൊർണൂരിൽ ഓഗസ്റ്റ് 16നും റെയിൽ ഹൂൺസ് സമാന അതിക്രമം നടത്തിയിരുന്നു. പൊതുമുതലുകളിൽ ഇത്തരത്തിൽ ചായം പൂശി വൃത്തികേടാക്കുന്നതാണ് റെയിൽ ഹൂൺസിന്റെ സ്വഭാവം.

പൊതുമുതൽ നശിപ്പിക്കുന്ന അന്താരാഷ്ട്ര സംഘനയായ റെയിൽ ഹൂൺസിന്റെ പ്രവർത്തനം കേരളത്തിൽ സജീവമാണെന്ന ആശങ്ക പരത്തിയിരിക്കുകയാണ് പുതിയ പെയിന്റിങ് പ്രത്യക്ഷപ്പെട്ടതിലൂടെ. തിരുച്ചിറപ്പള്ളിയിലും ഷൊർണൂരിലും നിർത്തിയിട്ടിരുന്ന റെയിൽവേ ബോഗികൾക്കു പുറത്ത് സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച നിലയിൽ കാണപ്പെടുകയായിരുന്നു. 'ആർഎച്ച്എസ്' എന്നു വായിക്കാവുന്ന തരത്തിലുള്ളതാണു നേരത്തെ കണ്ടെത്തിയ എഴുത്ത്.

ഷൊർണൂരിൽ യാർഡിൽ നിർത്തിയിട്ടിരുന്ന റെയിൽ ആക്സിഡന്റ് റിലീഫ് വാനിന്റെ മൂന്നു ബോഗികളിലായാണ് അവ്യക്തമായ ചിത്രങ്ങൾ കാണപ്പെട്ടത്. വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇത്തരത്തിൽ ആക്‌സിഡന്റ് റിലീഫ് ബോഗികൾ മാസങ്ങൾക്കു മുമ്പു വർക്കല റെയിൽവെ സ്റ്റേഷനിലും കണ്ടെത്തിയതായി യാത്രക്കാർ പറഞ്ഞു. ഇംഗ്ലീഷ് അക്ഷരങ്ങളും ചിത്രങ്ങളുമാണ് ട്രെയിനിന്റെ ബോഗിയിൽ വരച്ചിരിക്കുന്നത്. സംഘടനയുടെ പ്രവർത്തനം ബ്രിട്ടണിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അവിടെ സംഘടനയിലെ ആളുകൾ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP