Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം-ചെങ്ങന്നൂർ റൂട്ടിൽ സബർബൻ തീവണ്ടി; തലശ്ശേരി-കണ്ണൂർ വിമാനത്താവളം -മൈസൂർ റെയിൽപാത; ഒപ്പം എരുമേലിയും; സംസ്ഥാനസർക്കാരും റെയിൽവേയും സംയുക്തമായി നടപ്പാക്കുന്ന ഏഴ് പദ്ധതികളുടെ പട്ടിക ഇങ്ങനെ

തിരുവനന്തപുരം-ചെങ്ങന്നൂർ റൂട്ടിൽ സബർബൻ തീവണ്ടി; തലശ്ശേരി-കണ്ണൂർ വിമാനത്താവളം -മൈസൂർ റെയിൽപാത; ഒപ്പം എരുമേലിയും;  സംസ്ഥാനസർക്കാരും റെയിൽവേയും സംയുക്തമായി നടപ്പാക്കുന്ന ഏഴ് പദ്ധതികളുടെ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനസർക്കാരും റെയിൽവേയും സംയുക്തമായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളുടെ പട്ടിക തയ്യാറായി. ഇത് ഉടൻ കേന്ദ്രസർക്കാരിന് കൈമാറും. ഇവയുടെ മുൻഗണനപ്പട്ടികയ്ക്ക് കേന്ദ്ര-സംസ്ഥാന സംയുക്ത കമ്പനിയായ കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ബോർഡ് യോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാനസർക്കാർ കൈമാറുന്നത്. കേരളത്തിന്റെ റെയിൽവേ വികസനം വഴിമുട്ടിയ സാഹചര്യത്തിലാണ് സംയുക്തസംരംഭമായി പദ്ധതികൾ നടപ്പാക്കാൻ തീരുമാനമായത്. 

രണ്ടുഘട്ടങ്ങളിലായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളാണ് പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നത്. തിരുവനന്തപുരം-ചെങ്ങന്നൂർ റൂട്ടിൽ സബർബൻ തീവണ്ടികൾ ഓടിക്കുന്നതിനുള്ള പദ്ധതിയാണ് ആദ്യത്തേത്. കൊച്ചി വിമാനത്താവള റെയിൽ ലിങ്ക് പദ്ധതി, കൊച്ചി പഴയ റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണം, തലശ്ശേരി-കണ്ണൂർ വിമാനത്താവളം -മൈസൂർ റെയിൽപാത എന്നിവ ആദ്യഘട്ടത്തിലും എരുമേലി-പുനലൂർ പാത, ഏറ്റുമാനൂർ-പാല-ശബരി ലിങ്ക് പാത, നിലമ്പൂർ-നഞ്ചൻകോട് പാത എന്നിവ രണ്ടാംഘട്ടത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം. ദീർഘനാളായി സംസ്ഥാനം ആവശ്യപ്പെടുന്ന പദ്ധതികളാണിവ. ഇതിൽ സബർബൻ പദ്ധതിയുടെ വിശദപഠന റിപ്പോർട്ട് മാത്രമാണ് തയ്യാറായിട്ടുള്ളത്. 3000 കോടിയാണ് പദ്ധതിച്ചെലവ്.

ഒമ്പത് സംസ്ഥാനങ്ങളിലാണ് റെയിൽവേവികസനം ലക്ഷ്യമിട്ട് സംയുക്തകമ്പനികൾ രൂപവത്കരിച്ചത്. ജനുവരി ആദ്യവാരം കേരളം ഇതിന്റെ ഭാഗമായി. സംയുക്ത കമ്പനിയിൽ 51 ശതമാനം ഓഹരി സംസ്ഥാനസർക്കാരിനും 49 ശതമാനം റെയിൽവേയ്ക്കുമാണ്. പദ്ധതിച്ചെലവിൽ 26 ശതമാനം തുക സംയുക്തകമ്പനിയായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും ബാക്കി രാജ്യാന്തര ഏജൻസികളിൽ നിന്നോ ധനകാര്യസ്ഥാപനങ്ങളുടെ കൺസോർഷ്യങ്ങളിൽ നിന്നോ വായ്പയായി എടുക്കുകയുമാണ് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP