Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2014ൽ പ്രഖ്യാപിച്ച തിരുവനന്തപുരം ബെംഗലൂരു ട്രെയിൻ എപ്പോൾ ഓടി തുടങ്ങും; തിരക്കുള്ള സമയത്ത് മാത്രം ഓടിക്കാനുള്ള വണ്ടിയെന്ന് കേന്ദ്ര മന്ത്രി; തിരക്കേറിയ ഓണക്കാലത്ത് പോലും ഓടാത്ത പ്രീമിയെ ട്രെയിനിനെ കുറിച്ച് ചോദിച്ച് രാജീവ് ചന്ദ്രശേഖർ എംപി; ഉരുണ്ട് കളിച്ച് റെയിൽവേയും

2014ൽ പ്രഖ്യാപിച്ച തിരുവനന്തപുരം ബെംഗലൂരു ട്രെയിൻ എപ്പോൾ ഓടി തുടങ്ങും; തിരക്കുള്ള സമയത്ത് മാത്രം ഓടിക്കാനുള്ള വണ്ടിയെന്ന് കേന്ദ്ര മന്ത്രി; തിരക്കേറിയ ഓണക്കാലത്ത് പോലും ഓടാത്ത പ്രീമിയെ ട്രെയിനിനെ കുറിച്ച് ചോദിച്ച് രാജീവ് ചന്ദ്രശേഖർ എംപി; ഉരുണ്ട് കളിച്ച് റെയിൽവേയും

കൊച്ചി:2014 റെയിൽ ബജറ്റിൽ പ്രഖ്യാപിച്ചതാണ് തിരുവനന്തപുരം ബെംഗലൂരു ദ്വൈവാര പ്രീമിയം ട്രെയിൻ. നിരവധി മലയാളികളുടെ ആവശ്യവും തിരക്കും കണക്കിലെടുത്താണ് ഈ ട്രെയിൻ പ്രഖ്യാപിച്ചത്.പദ്ധതി പ്രഖ്യാപിച്ചിട്ട് മൂന്ന് വർഷമായെങ്കിലും ഇനിയും ട്രെയിൻ എന്ന് ഓടി തുടങ്ങുമെന്ന് അധികൃതർക്ക് അറിയില്ല. 2014ലെ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-ബെംഗളൂരു ദ്വൈവാര പ്രീമിയം ട്രെയിൻ (22657/ 58) മൂന്നു വർഷത്തിനു ശേഷവും എന്തുകൊണ്ടു സർവീസ് ആരംഭിച്ചിട്ടില്ലെന്ന ചോദ്യത്തിനു വസ്തുതകൾക്കു നിരക്കാത്ത മറുപടികളുമായി റെയിൽവേ. രാജീവ് ചന്ദ്രശേഖർ എംപിയാണു രാജ്യസഭയിൽ വിഷയം ഉന്നയിച്ചത്.

എന്തുകൊണ്ടു തിരക്കേറിയ റൂട്ടിൽ ട്രെയിനോടിക്കുന്നില്ലെന്ന എംപിയുടെ ചോദ്യത്തിന്, 2014 സെപ്റ്റംബർ മുതൽ 2015 ജനുവരി വരെ 34 ട്രിപ്പ് നടത്തിയെന്നും തിരക്കു കൂടുമ്പോൾമാത്രം ഓടിക്കാനുള്ളതാണു പ്രീമിയം ട്രെയിൻ എന്നുമായിരുന്നു മറുപടി. പ്രീമിയം സർവീസുകൾ നിർത്തി പകരം സുവിധയാക്കിയതോടെ ഈ ട്രെയിൻ നിർത്തലാക്കിയെന്നും കേന്ദ്രമന്ത്രി രാജൻ ഗോഹയ്ന്റെ മറുപടിയിൽ പറയുന്നു.എന്നാൽ, പ്രീമിയം ട്രെയിനുകൾ നിർത്തലാക്കിയപ്പോൾ ആ പേരിലുള്ള സർവീസുകൾ സുവിധയാക്കിയിരുന്നു. കേരളത്തിലേക്കുള്ള ട്രെയിനിനൊപ്പം പ്രഖ്യാപിച്ച യശ്വന്ത്പൂർ-വൈഷ്‌ണോദേവി കത്ര പ്രീമിയം ട്രെയിൻ ഇപ്പോൾ സുവിധ സർവീസാണ്. എന്നാൽ, തിരുവനന്തപുരം-ബെംഗളൂരു സർവീസ് സുവിധയാക്കാൻ റെയിൽവേ തയാറായിട്ടില്ല.

തിരക്കുള്ള സമയത്തുമാത്രം ഓടിക്കാനാണു ട്രെയിൻ പ്രഖ്യാപിച്ചതെങ്കിൽ കഴിഞ്ഞ മൂന്നു വർഷവും ഉൽസവ സീസണുകളിൽ ട്രെയിൻ എന്തുകൊണ്ട് ഓടിച്ചില്ലെന്ന് യാത്രക്കാർ ചോദിക്കുന്നു. ഈ ട്രെയിനിനുവേണ്ടി എത്തിച്ച ആധുനിക എൽഎച്ച്ബി കോച്ചുകൾ ഏറെക്കാലം കൊല്ലം യാഡിൽ വെറുതേയിട്ടിരുന്നു. പിന്നീട് ഇവ ചെന്നൈയിലേക്കു കടത്തുകയും ചെയ്തു.

ട്രാക്കിൽ ഇല്ലെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തെ റെയിൽവേ ടൈംടേബിളിൽ ഈ ട്രെയിനുണ്ട്. വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകിട്ട് ഏഴിനു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.10നു െബംഗളൂരുവിലെത്തുന്ന ട്രെയിൻ തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 7.15നു ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.20നു തിരുവനന്തപുരത്ത് എത്തും.പ്രതിദിനമാക്കാൻപോലും കഴിയുന്ന സർവീസാണ് ബസ് ലോബിക്കുവേണ്ടി റെയിൽവേ അട്ടിമറിക്കുന്നതെന്നാണ് ആക്ഷേപം. തിരുവനന്തപുരം-മൈസൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് വേണമെന്ന എംപിയുടെ ആവശ്യത്തിന്, തിരുവനന്തപുരത്തു ട്രെയിൻ നിറുത്താൻ സ്ഥലമില്ലെന്ന മറുപടിയും റെയിൽവേ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP