Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെയിൽവേ സ്‌റ്റേഷനിലെ ചുമട്ടുകാരൻ ആകാൻ ഒന്നര ലക്ഷം കൈക്കൂലി; അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

റെയിൽവേ സ്‌റ്റേഷനിലെ ചുമട്ടുകാരൻ ആകാൻ ഒന്നര ലക്ഷം കൈക്കൂലി; അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

കൊച്ചി: റെയിൽവേയിൽ പോർട്ടർജോലിക്ക് കൈക്കൂലി വാങ്ങിയെന്ന കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. എസ്ആർഎംയു യൂണിയൻ ഡിവിഷണൽ സെക്രട്ടറിയും റെയിൽവേ തിരുവനന്തപുരം മേഖലാ ചീഫ് കമേഴ്‌സ്യൽ ക്ലർക്കുമായ എസ് ഗോപാലകൃഷ്ണൻ (46), ചാലക്കുടി റെയിൽവേസ്റ്റേഷനിലെ പോർട്ടറായ കല്ലേറ്റുംകര പാളയംകോട്ട് പി ആർ റാസിക്ക് (34) എന്നിവർക്കെതിരെയാണ് കേസ്.

എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പോർട്ടർജോലിക്ക് അപേക്ഷിച്ച ലെനിൻ കെ ദേവസി എന്നയാളോട് 2014ൽ പ്രതികൾ ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിൽ പതിനായിരം രൂപ നൽകിയപ്പോഴായിരുന്നു സിബിഐ അറസ്റ്റ്. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് ലെനിൻ ദേവസിക്ക് ജോലി വാഗ്ദാനംനൽകിയത്. ഗോപാലകൃഷ്ണൻവഴി ജോലി ശരിയാക്കാമെന്നു പറഞ്ഞ് റാസിക്കാണ് ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടത്. പിന്നീട് തുക 60,000 രൂപയായി ഇവർ കുറച്ചു. എന്നാൽ, ലെനിൻ പണം നൽകിയില്ല. ഇതിനിടെ പണം നൽകാതെ ഇദ്ദേഹത്തിന് ജോലി ലഭിച്ചു.

പണം നൽകിയില്ലെങ്കിൽ ജോലി കളയിക്കുമെന്ന ഭീഷണിയായിരുന്നു പിന്നീട്. ഇതേത്തുടർന്ന് സിബിഐയെ അറിയിച്ചശേഷം ലെനിൻ പണം നൽകുകയും പ്രതികൾ പിടിയിലാവുകയുമായിരുന്നു. ഈ കേസിലാണ് കുറ്റപത്രമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP