Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സസ്‌പെൻഷൻ നൽകിയാൽ റെയിൽവേയിലെ പണിനടക്കില്ലെന്ന് അധികാരികൾ; ജീവനക്കാരെ തിരികെ വിളിച്ച് ജോലിയിൽ കയറ്റാനും തീരുമാനം; ആലപ്പുഴയിൽ ജനശതാബ്ദി വൈകിയ സംഭവത്തിലെ 16 ജീവനക്കാരുടേയും അച്ചടക്കനടപടി പിൻവലിച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജീവനക്കാരുടെ കുറവു മൂലം അച്ചടക്കനടപടി പോലും സ്വീകരിക്കാൻ കഴിയാനാവാതെ  റെയിൽവേയ്ക്ക് ദുർഗതി!. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നൈറ്റ് പട്രോളിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ജനശതാബ്ദി എക്സ്‌പ്രസ് നാലരമണിക്കൂറോളം വൈകിയ സംഭവത്തിൽ 14 കരാർജീവനക്കാരുടെ സസ്‌പെൻഷൻ ചെയ്ത നടപടി സസ്‌പെൻഷനേക്കാൾ വേഗത്തിൽ പിൻവലിച്ചതാണ് ആശ്ചര്യപ്പെടുത്തുന്നത്. ഇവർക്കു പകരം നിയോഗിക്കാൻ ജീവനക്കാരില്ലാത്തതിനാലാണു സസ്‌പെൻഷൻ പിൻവലിച്ചതെന്നാണു സൂചന. അടുത്തിടെ തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളിൽ നടന്ന മിക്ക സസ്‌പെൻഷനുകൾക്കും 24 മണിക്കൂർ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.

നാളെ റെയിൽവേ അധികൃതർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താൻ ഒരുങ്ങുകയാണ്. ചർച്ചയ്ക്കു ശേഷം തുടർനടപടികളിലേക്കു കടന്നാൽ മതിയെന്നാണു റെയിൽവേയുടെ നിലപാട്. റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനങ്ങൾ നടത്താത്തതു മൂലം ജീവനക്കാരുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. സസ്‌പെൻഷനിലായവർ പോലും പിറ്റേന്നു ജോലിക്കുവരേണ്ട അവസ്ഥയാണ്. ബുധനാഴ്ച ചേർത്തലയ്ക്കും മാരാരിക്കുളത്തിനുമിടയിലെ നൈറ്റ് പട്രോളിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണു കോഴിക്കോട്തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ് വൈകിയത്.

സ്ഥിരംജീവനക്കാരെ പിൻവലിച്ചു നൈറ്റ് പട്രോളിങ്ങിനു കരാർജീവനക്കാരെ നിയമച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. കരാർനിയമനങ്ങൾക്കെതിരായ സംയുക്ത സമരസമിതിയാണു നൈറ്റ് പട്രോളിങ് സംഘങ്ങളെ തടഞ്ഞത്. തീരദേശപാത വഴി വൈകിട്ടു കടന്നുപോകേണ്ട ജനശതാബ്ദി എക്സ്‌പ്രസിനു പട്രോളിങ് സ്റ്റാഫിന്റെ റിപ്പോർട്ട് കിട്ടാഞ്ഞതിനെ തുടർന്നു പിടിച്ചിട്ടു. ട്രെയിൻ കടത്തിവിടുന്നതു സംബന്ധിച്ച് ഓപ്പറേഷൻസ് വിഭാഗത്തിലും ആശയക്കുഴപ്പമുണ്ടായി. രാത്രി ഒൻപതിനു തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ ആലപ്പുഴയിൽ എത്തിയത് 10.10ന് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP