Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുന്നാളിന് നാട്ടിലെത്താനാവാതെ കുടുങ്ങി ബംഗളൂരു-മൈസൂർ-കുടക്-മാണ്ഡ്യ എന്നിവിടങ്ങളിലെ മലയാളികൾ; ബ്രഹ്മഗിരിയിലെ ശക്തമായ മഴയിൽ കരകവിഞ്ഞൊഴുകി തേജസ്വിനി പുഴ; മഴ ദുരിതം തുടരുന്നു

പെരുന്നാളിന് നാട്ടിലെത്താനാവാതെ കുടുങ്ങി ബംഗളൂരു-മൈസൂർ-കുടക്-മാണ്ഡ്യ എന്നിവിടങ്ങളിലെ മലയാളികൾ; ബ്രഹ്മഗിരിയിലെ ശക്തമായ മഴയിൽ കരകവിഞ്ഞൊഴുകി തേജസ്വിനി പുഴ; മഴ ദുരിതം തുടരുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കാലവർഷക്കെടുതിയിൽ ഗതാഗത തടസ്സമുണ്ടായതിനാൽ ചെറിയ പെരുന്നാളിന് നാട്ടിലെത്താനാവാതെ വലയുകയാണ് വടക്കേ മലബാറിലെ നൂറുക്കണക്കിന് ആളുകൾ. ബംഗളൂരു-മൈസൂർ-കുടക്-മാണ്ഡ്യ എന്നിവിടങ്ങളിലുള്ള മലയാളികളാണ് പെരുന്നാളിന് നാട്ടിലെത്താനാവാതെ വിവിധ കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.

കർണ്ണാടക- മാക്കൂട്ടം റോഡിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ വഴി തിരിച്ച് വിട്ടിരിക്കയാണ്. ഈ മേഖലയിലെ ഗതാഗത നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കയാണ്. സുഗമമായ യാത്രക്കുവേണ്ടി കുട്ട-മാന്തവാടി വഴി സഞ്ചിരിക്കാനാണ് നിർദ്ദേശം. കുടക് ജില്ലയിലെ 30 ലേറെ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും പാലങ്ങളും റോഡുകളും തകർന്നും അപകടാവസ്ഥയിലാണ്.

റോഡിലൂടെ ശക്തമായ ഒഴുക്കും വൻകുഴികൾ രൂപപ്പെട്ടതും എല്ലാം കൊണ്ടും ദുരിതപൂർണ്ണമമാണ്. മാക്കൂട്ടത്തിനടുത്ത് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളിലുള്ള യാത്രക്കാർക്ക് കഴിഞ്ഞ ദിവസം വരെ ഭക്ഷണവും വെള്ളവും നൽകിയെങ്കിലും ഇന്ന് അതും ഉണ്ടായിട്ടില്ല. അതി ശക്തമായ മഴകാരണം സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രമാണ് സൈനികരടക്കമുള്ളവർ മുഴുകുന്നത്. കർണ്ണാടകത്തിലെ വിദൂരസ്ഥലങ്ങളിൽ നിന്ന് മാക്കൂട്ടം ചുരം വരെ എത്തിനിൽക്കുന്ന യാത്രികർ തിരിച്ച് കുട്ട -വീരാജ്പേട്ട-വയനാട് വഴിയാണ് നാട്ടിലേക്ക് തിരിക്കുന്നത്. വാഹന ബാഹുല്യം നിമിത്തം ഇന്നലെ വൈകീട്ട് പുറപ്പെട്ടവർക്കു പോലും ഇന്ന് രാവിലെ വരെ എത്താൻ കഴിഞ്ഞിട്ടില്ല. രാത്രി കുടുംബസമേതം പുറപ്പെട്ടവർ പോലും വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടപ്പാണ്.

ഇന്ന് ഉച്ചയോടെയെങ്കിലും പെരുന്നാൾ ആഘോഷത്തിന് വീട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് തിരിച്ചവർ. യാത്രക്കാരെ എത്തിക്കാൻ കെ. എസ്. ആർ. ടി.സി. പരമാവധി സർവ്വീസ് നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മലബാർ മേഖലയിലേക്ക് കഴിഞ്ഞ ദിവസം ഉച്ചയോടെ എത്തിയ ബസ്സുകൾ തിരിച്ച് കർണ്ണാടകത്തിൽ എത്തിയിട്ടില്ല. കഴിഞ്ഞ രാത്രി ഇക്കാരണത്താൽ നാല് കെ.എസ്. ആർ.ടി.സി. ബസ്സുകളുടെ സർവ്വീസ് റദ്ദാക്കപ്പെട്ടു. അതോടെ നൂറുക്കിനാളുകൾക്ക് രാത്രി കേരളത്തിലേക്ക് പുറപ്പെടാനായില്ല. ഇന്ന് ഉച്ചയോടെയെങ്കിലും പെരുന്നാളാഘോഷിക്കാൻ എത്താമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

അതേ സമയം കേരളാ-കർണ്ണാടക അതിർത്തി വനമേഖലയായ ബ്രഹ്മഗിരിയിൽ ശക്തമായ മഴ പെയ്യുകയാണ്. വനത്തിനകത്ത് ഉരുൾ പൊട്ടൽ അടിക്കടിയുണ്ടാകുന്നതു മൂലം തേജസ്വിനി പുഴ കര കവിഞ്ഞൊഴുകുന്നു. വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുന്ന പ്രദേശത്തെ വീട്ടുകാരെ മാറ്റി പാർപ്പിക്കുന്നുണ്ട്. ശ്രീകണ്ഠാപുരം മേഖലയിൽ മലവെള്ളപ്പാച്ചിലിൽ പൊടിക്കളം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. കർണ്ണാടക വനത്തിൽ വീണ്ടും ഉരുൾ പൊട്ടലുണ്ടായാൽ ഈ മേഖലയിൽ നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കേണ്ട അവസ്ഥയിലാണ്.

പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ പൂർണ്ണമായും തുറന്നു വിട്ടു. ഇനിയും മഴ തുടരുകയാണെങ്കിൽ വീണ്ടും ഉരുൾ പൊട്ടാനുള്ള സാധ്യതയുണ്ടെന്നാണ് മലയോര മേഖലകളിൽ നിന്നുള്ള വിവരം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP