Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുതിയേടം പാർഥസാരഥി ക്ഷേത്ര തൂണിലെ അടയാളപ്പെടുത്തലിനൊപ്പം വെള്ളമെത്തിയില്ല; ഇത്തവണത്തെ പ്രളയം '99 ലെ പ്രളയത്തെ ' തോൽപ്പിച്ചില്ലെന്ന് ചരിത്ര രേഖകൾ

പുതിയേടം പാർഥസാരഥി ക്ഷേത്ര തൂണിലെ അടയാളപ്പെടുത്തലിനൊപ്പം വെള്ളമെത്തിയില്ല; ഇത്തവണത്തെ പ്രളയം '99 ലെ പ്രളയത്തെ ' തോൽപ്പിച്ചില്ലെന്ന് ചരിത്ര രേഖകൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 94 വർഷങ്ങൾക്ക് മുൻപ് കേരളത്തെ മുക്കിയ പ്രളയത്തിനൊപ്പമെത്താൻ ഇത്തവണത്തെതിന് കഴിഞ്ഞിട്ടില്ലെന്ന് ചരിത്ര രേഖകൾ. 99ലെ വെള്ളപ്പൊക്കമെന്ന് അറിയപ്പെടുന്ന 1924 ജൂലൈയിലെ പ്രളയമാണ് കേരളക്കര കണ്ട ഏറ്റവും വലിയ മഴക്കെടുതി. പെരിയാറിന്റെ തീരത്തുള്ള പുതിയേടം പാർഥസാരഥി ക്ഷേത്രത്തിൽ ഇതിനുള്ള അടയാളപ്പെടുത്തലുണ്ടെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. ഇത്തവണ കേരളത്തിൽ അതിശക്തമായ  വെള്ളപ്പൊക്കമുണ്ടായപ്പോൾ പെരിയാർ തീരം കിലോമീറ്ററുകളോളം ഉള്ളിലേക്ക് നിറഞ്ഞൊഴുകിയിരുന്നു. എന്നിരുന്നിട്ടും പുതിയേടം പാർത്ഥസാരഥി ക്ഷേത്രത്തിൽ 99ലെ വെള്ളപ്പൊക്കം എത്രയെന്ന് അടയാളപ്പെടുത്തിയതിനൊപ്പം ഇത് എത്തിയിരുന്നില്ല.

കൊച്ചി രാജകുടുംബത്തിന്റെ കുടുംബ ക്ഷേത്രങ്ങളിലൊന്നാണിത്. ജില്ലയിൽ പുരാതനമായ ചില വീടുകളുടെ മച്ചിൻപുറത്തും ഇത്തരം രേഖപ്പെടുത്തലുകളുണ്ട്. ആ പ്രദേശങ്ങളിലേക്കും ഇത്തവണ വെള്ളമെത്തിയില്ല. കേരളം മുഴുവനും വൻ നാശ നഷ്ടമാണ് 99ലെ വെള്ളപ്പൊക്കത്തിലുണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് അന്ന് പ്രളയക്കെടുതിയിൽ മരിച്ചത്. നൂറുകണക്കിന് മൃഗങ്ങളുടെ ജഡമാണ് വെള്ളത്തിൽ ഒഴുകി നടന്നത്. മൂന്നാഴ്‌ച്ച തുടർച്ചയായി മഴ പെയ്‌തെന്ന് ചരിത്ര രേഖകൾ പറയുന്നു. തിരുവിതാംകൂറിനേയും മലബാറിന്റെ പലഭാഗങ്ങളേയും ബാധിച്ച പ്രളയം ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയത് മധ്യകേരളത്തിലായിരുന്നു. എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകൾ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി.

ആലപ്പുഴ ജില്ല പൂർണ്ണമായും അന്ന് വെള്ളത്തിലായിരുന്നു. പുതിയേടം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ ഭിത്തിയിലാണ് ക്ഷേത്രത്തിൽ വെള്ളം കയറിയത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് സമീപത്തായി പി.ടി.കെ കൃഷ്ണനുണ്ണി എന്ന പേരും കൊത്തി വച്ചിട്ടുണ്ട്. പാർത്ഥസാരഥിയാണ് ക്ഷേത്രത്തിലെ പ്രധാന മൂർത്തി. ഗണപതി, അയ്യപ്പൻ, പൂർണ്ണത്രയീശൻ, നാഗയക്ഷി, ഘണ്ഠാകർണ്ണൻ എന്നിവയാണ് ഇവിടത്തെ ഉപദേവതമാർ. പുതിയേടം ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുള്ള തെക്കേ കോവിലിലാണ് 926 കർക്കിടകം 10ന് ശക്തൻ തമ്പുരാൻ ജനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP