Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളക്കമ്പനികളും മറ്റും ഭൂഗർഭജലം അമിതമായി ഊറ്റുന്നത് നിയന്ത്രിക്കും; ഭൂഗർഭ ജലോപയോഗം 75 ശതമാനം കുറയ്ക്കാൻ നിർദ്ദേശം; 11,210 തണ്ണീർപ്പന്തലുകൾ സ്ഥാപിക്കും; കടുത്ത വരൾച്ചയെ നേരിടാൻ നിർദ്ദേശങ്ങളുമായി സർക്കാർ

കോളക്കമ്പനികളും മറ്റും ഭൂഗർഭജലം അമിതമായി ഊറ്റുന്നത് നിയന്ത്രിക്കും; ഭൂഗർഭ ജലോപയോഗം 75 ശതമാനം കുറയ്ക്കാൻ നിർദ്ദേശം; 11,210 തണ്ണീർപ്പന്തലുകൾ സ്ഥാപിക്കും; കടുത്ത വരൾച്ചയെ നേരിടാൻ നിർദ്ദേശങ്ങളുമായി സർക്കാർ

തിരുവനന്തപുരം: മാർച്ച് രണ്ടാംവാരംവരെ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതിനിടെയാണിത്. വൈദ്യുതി പ്രതിസന്ധിയേയും ഇത് രൂക്ഷമാക്കും. കുടിവെള്ള ക്ഷാമവും സജീവമാകും.

കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾക്ക് റവന്യൂ വകുപ്പ് തുടക്കമിട്ടു. കോളക്കമ്പനികളും മറ്റും ഭൂഗർഭജലം അമിതമായി ഊറ്റുന്നത് നിയന്ത്രിക്കാൻ ഭൂഗർഭ ജലവകുപ്പിന് നിർദ്ദേശം നല്കി. ഭൂഗർഭ ജലോപയോഗം 75 ശതമാനം കുറയ്ക്കാനാണ് നിർദ്ദേശം. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ സ്ഥിരം ടാങ്കുകൾ സ്ഥാപിച്ച് വെള്ളം നല്കാനുള്ള തണ്ണീർപ്പന്തൽ പദ്ധതികളാണ് ആലോചിക്കുന്നത്.

ജില്ലാ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 11,210 തണ്ണീർപ്പന്തലുകൾ സ്ഥാപിക്കായി 20 കോടി രൂപ അനുവദിച്ചു. കുടിവെള്ളവിതരണത്തിന് ഉപയോഗിക്കുന്ന ടാങ്കർ ലോറികൾ ജി.പി.എസ്. ഘടിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിൽ നിരീക്ഷിക്കും. കുടിവെള്ളക്ഷാമം കണക്കിലെടുത്ത് ടാങ്കർ ലോറികൾ തട്ടിപ്പുനടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്.

ജനുവരി ഒന്നുമുതൽ 11 വരെ 99 ശതമാനമാണ് സംസ്ഥാനത്തെ മഴക്കുറവ്. മുൻവർഷങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ ഇക്കാലയളവിൽ ഏഴ് മില്ലീമീറ്റർവരെ മഴകിട്ടി. എന്നാൽ, ഇത്തവണ 0.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. മറ്റു ജില്ലകളിൽ മഴ പെയ്തിട്ടുപോലുമില്ല. എന്നാൽ, ലക്ഷദ്വീപിൽ സാധാരണ മഴലഭിച്ചു. ബംഗാൾ ഉൾക്കടലിലും പസഫിക് സമുദ്രത്തിലും അടിക്കടിയുണ്ടായ ചുഴലിക്കാറ്റുകളാണ് കേരളത്തിൽ തുലാവർഷത്തിലും തുടർന്നും മഴ കുറയാൻ കാരണം. വേനൽമഴയെയും ഇതു കാര്യമായി ബാധിക്കും.

കഴിഞ്ഞവർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് സാധാരണ മഴ ലഭിച്ചത്. ജൂൺമുതൽ സെപ്റ്റംബർവരെ ലഭിക്കേണ്ട മൺസൂൺ മഴയിലും 35 ശതമാനം കുറവുണ്ടായി. മഴക്കുറവ് പലസ്ഥലങ്ങളിലും കൃഷിയെയും ബാധിച്ചുതുടങ്ങി. വിളകൾ കരിഞ്ഞുണങ്ങുകയാണ്. വരൾച്ചയെത്തുടർന്ന് കന്നുകാലികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ മൃഗസംരക്ഷണവകുപ്പുമായി ചേർന്ന് ക്യാമ്പുകൾ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP